വി എം വിനു

V M Vinu
സംവിധാനം:18
കഥ:2

കോഴിക്കോട് ചുങ്കത്ത് സ്കൂൾ, കോഴിക്കോട് ഫിസികൽ എഡ്യൂക്കേഷന്‍ സ്കൂൾ, ദേവഗിരി കോളേജ്, സ്കൂൾ ഓഫ് ഡ്രാമ(കോഴിക്കോട്)എന്നിവിടങ്ങളിലായി പഠനം. കോഴിക്കോട് കൽപ്പക ബസാറിൽ ബിൽ റൈറ്ററായി ജോലി ചെയ്തു, പിന്നീടു കുറച്ചുനാൾ മെഡിക്കൽ റെപ്പായി ജോലി ചെയ്തു. അതിനു ശേഷം കേരളദേശത്തിൽ ലേഖകനായി, അതിൽ കുറേ കഥകൾ എഴുതി.  സ്കൂൾ ഓഫ് ഡ്രാമയിൽ പ്രസിദ്ധ നാടകകൃത്ത്ജി ശങ്കരപിള്ളയുടെ ശിഷ്യനായിരുന്നു.  

നിലമ്പൂർ ബാലന്റെഅന്യരുടെ ഭൂമി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു(ലളിതശ്രീയെ കമന്റ്ടിക്കുന്ന ചെറുപ്പക്കാരന്റെ വേഷം).
ചിന്ത രവിയുടെഒരേ തൂവൽ‌പ്പക്ഷികളിൽ സംവിധാന സഹായി ആയി സംവിധാന രംഗത്ത്  തുടക്കം,മുരളിയെ നായകനാക്കി ഹരിചന്ദനം എന്ന ചിത്രം തുടങ്ങി പക്ഷേ നിർമ്മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അച്ഛൻ : വിനയൻ ആകാശവാണിയിൽ ജോലി ചെയ്തിരുന്നു(നാടകകൃത്ത്)

അവലംബം :എതിരന്‍ കതിരവന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കുട്ടിമാമ 2019
മറുപടിജൂലൈന അഷ്‌റഫ് 2016
ഫെയ്സ് 2 ഫെയ്സ്മനോജ് 2012
പെൺപട്ടണംടി എ റസാക്ക് 2010
മകന്റെ അച്ഛൻസംജാദ് നാരായണൻ 2009
സൂര്യൻസതീഷ് കെ ശിവൻ,സുരേഷ് മേനോൻ 2007
യെസ് യുവർ ഓണർടി ദാമോദരൻ 2006
ബസ് കണ്ടക്ടർടി എ റസാക്ക് 2005
മയിലാട്ടംമണി ഷൊർണ്ണൂർ 2004
വേഷംടി എ റസാക്ക് 2004
ബാലേട്ടൻടി എ ഷാഹിദ് 2003
കൺ‌മഷിമോഹൻ രാഘവൻ 2002
ആകാശത്തിലെ പറവകൾജോൺസൺ എസ്തപ്പാൻ 2001
പല്ലാവൂർ ദേവനാരായണൻഗിരീഷ് പുത്തഞ്ചേരി 1999
ഓരോ വിളിയും കാതോർത്ത്കലൂർ ഡെന്നിസ് 1998
അഞ്ചരക്കല്യാണംകലൂർ ഡെന്നിസ് 1997
സ്വർണ്ണകിരീടംകലൂർ ഡെന്നിസ് 1996
ഹരിചന്ദനം 1994

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തിരുത്തൽ‌വാദി ഡയറക്ടർ (കാമിയോ)വിജി തമ്പി 1992
ബാലേട്ടൻ ബസ് കണ്ടക്ടർവി എം വിനു 2003
കുട്ടിമാമ ബ്രോക്കർ ബാലൻവി എം വിനു 2019

കഥ

ചിത്രം സംവിധാനം വര്‍ഷം
കൺ‌മഷിവി എം വിനു 2002
ഫെയ്സ് 2 ഫെയ്സ്വി എം വിനു 2012

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ

അതിഥി താരം