ഉഷ ഖന്ന

Usha Khanna
Date of Birth: 
ചൊവ്വ, 7 October, 1941
സംഗീതം നല്കിയ ഗാനങ്ങൾ:30

സംഗീതജ്ഞ്യനായ മനോഹർ ഖന്നയുടെ മകളായി ഉത്തർ പ്രദേശിലെ ഗ്വാളിയോറിൽ ജനിച്ചു. ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധാനത്തിൽ വിജയം കൈവരിച്ച ആദ്യ വനിതയായ ഉഷ ഖന്നയെ സിനിമാ മേഖലയിൽ കൊണ്ടുവരുന്നത് സംഗീത സംവിധായകൻ ഒ.പി.നയ്യാറായിരുന്നു. ഗായികയായി തുടങ്ങാൻ ആഗ്രഹിച്ചുവെങ്കിലും സംഗീത സംവിധാന രംഗത്താണ് അവർ പ്രശസ്തയായത്.

1959 ൽ'ദിൽ ദേക്കെ ദേഖോ' എന്ന ചിത്രത്തിലൂടെ പതിനേഴാമത്തെ വയസ്സിൽ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ അവർ ഹിന്ദി ചലച്ചിത്രസംഗീത രംഗത്ത് പ്രസിദ്ധയായി. 1970- ൽ ഇറങ്ങിയ മൂടൽമഞ്ഞ് എന്ന സിനിമയിലൂടെ മലയാള സിനിമയിലും ഉഷ ഖന്ന തന്റെ സാന്നിധ്യമറിയിച്ചു. മൂടൽമഞ്ഞിലെ ഗാനങ്ങൾ വലിയതോതിൽ ജനപ്രിയവും നിത്യഹരിതവുമായി തീർന്നു. തുടർന്ന് ആദ്യപാപംഅഗ്നിനിലാവ്പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്നീ മലയാള സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. ഗാനരചയിതാവ് സാവൻ കുമാറിനെ വിവാഹം കഴിച്ച ഉഷ അദ്ദേഹവുമായി ചേർന്ന് നിരവധി ഗാനങ്ങൾ കമ്പോസ് ചെയ്തിട്ടുണ്ട്.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നീ മധു പകരൂ മലർ ചൊരിയൂമൂടൽമഞ്ഞ്പി ഭാസ്ക്കരൻകെ ജെ യേശുദാസ്ശങ്കരാഭരണം 1970
ഉണരൂ വേഗം നീമൂടൽമഞ്ഞ്പി ഭാസ്ക്കരൻഎസ് ജാനകിമിശ്രശിവരഞ്ജിനി 1970
മാനസ മണിവേണുവിൽമൂടൽമഞ്ഞ്പി ഭാസ്ക്കരൻഎസ് ജാനകി 1970
കവിളിലെന്തേ കുങ്കുമംമൂടൽമഞ്ഞ്പി ഭാസ്ക്കരൻബി വസന്ത,കോറസ് 1970
മുകിലേ വിണ്ണിലായാലുംമൂടൽമഞ്ഞ്പി ഭാസ്ക്കരൻഎസ് ജാനകിഹംസധ്വനി 1970
മാനവന്‍ മണ്ണില്‍ പിറന്നപ്പോഴേആദ്യപാപംദേവദാസ്കെ ജെ യേശുദാസ് 1988
സ്നേഹമിതല്ലോ ഭൂവിലീശന്‍ആദ്യപാപംദേവദാസ്കൃഷ്ണചന്ദ്രൻ,കോറസ് 1988
മായല്ലേ മാരിവില്ലേആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ് 1990
ഓമനേ പോയ്‌ വരാംആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ്,കോറസ് 1990
മദാലസമാകുമീ രാവുംആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ്,സുജാത മോഹൻ 1990
വന്നുവല്ലോ മാബലിആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ്,പി ആർ സിന്ധു 1990
കാറ്റേ പൂങ്കാറ്റേആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ്,കോറസ് 1990
പൂഞ്ചോല പാടുന്നു.ആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ് 1990
കതിര് കതിര്ആവണിപ്പൂക്കൂടപി ഭാസ്ക്കരൻകെ ജെ യേശുദാസ്,കോറസ് 1990
ഗായകാ ഗായകാആവണിപ്പൂക്കൂടപി ഭാസ്ക്കരൻസുജാത മോഹൻ,കോറസ് 1990
നിലാവിന്റെ ന‍ാട്ടില്‍അഗ്നിനിലാവ്വയലാർ മാധവൻ‌കുട്ടികെ ജെ യേശുദാസ് 1991
നീ വരൂ വനദേവതേഅഗ്നിനിലാവ്വയലാർ മാധവൻ‌കുട്ടികെ ജെ യേശുദാസ് 1991
ചുടലക്കാടുണരുമ്പോള്‍അഗ്നിനിലാവ്വയലാർ മാധവൻ‌കുട്ടികെ ജെ യേശുദാസ്,കോറസ് 1991
നീ വരൂ പൊന്‍ താരകേഅഗ്നിനിലാവ്വയലാർ മാധവൻ‌കുട്ടികെ എസ് ചിത്ര 1991
ദേവാംഗനേ നീ വാഅഗ്നിനിലാവ്വയലാർ മാധവൻ‌കുട്ടികെ ജെ യേശുദാസ്,കെ എസ് ചിത്ര 1991