സുചിത്ര

Suchithra

മലയാള ചലച്ചിത്ര നടി. കരുണാകരന്റെയും ഉഷയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സുചിത്രയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഹോളി എയ്ഞ്ജൽസ് കോൺവെന്റ് സ്കൂളിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സുചിത്ര നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നി നൃത്തയിനങ്ങൾ പഠിച്ചിട്ടുണ്ട്. ചെറിയകുട്ടിയായിരിയ്ക്കുമ്പോൾ തന്നെ സുചിത്ര സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. ആരവം എന്ന സിനിമയിൽ ബാലനടിയായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. തുടർന്ന് പത്തോളം സിനിമകളിൽ ബാല നടിയായി അഭിനയിച്ചു.

1990-ൽ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചനമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി, ജയറാം,മുകേഷ്, ജഗദീഷ്, സിദ്ദിഖ്.. എന്നിവരുടെയെല്ലാം നായികയായി സുചിത്ര അഭിനയിച്ചു. മുകേഷ്, ജഗദീഷ്, സിദ്ദിഖ് എന്നിവരുടെ കോമഡി മൂവീസിലായിരുന്നു സുചിത്ര നായികയായി കൂടുതൽ അഭിനയിച്ചിരുന്നത്. 1991-ൽ ഗോപുരവാസലിലെ എന്ന തമിഴ് സിനിമയിലും സുചിത്ര നായികയായി അഭിനയിച്ചു. നാല്പതോളം സിനിമകളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്.

താര സംഘടനയായ അമ്മയിൽ രണ്ടുപ്രാവശ്യം സുചിത്ര സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്. 1997- 2000, 2000- 2003 വർഷങ്ങളിലായിരുന്നു സെക്രട്ടറിയായത്. ടെലിവിഷൻ ചാനൽ റിയാലിറ്റിഷോകളിലും സെലിബ്രിറ്റി ജഡ്ജായി ഇരുന്നിരുന്നു.  സുചിത്ര 2002- ൽ ഇരുപത്താറാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവിന്റെ പേര് മുരളി. ഭർത്താവിനോടൊപ്പം അമേരിയ്ക്കയിൽ താമസിയ്ക്കുകയാണ് ഇപ്പോൾ സുചിത്ര.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കുട്ടേട്ടൻജോഷി 1990
നാളെ എന്നുണ്ടെങ്കിൽസാജൻ 1990
കമാന്റർക്രോസ്ബെൽറ്റ് മണി 1990
നമ്പർ 20 മദ്രാസ് മെയിൽ ദേവി ആർ നായർജോഷി 1990
ക്ഷണക്കത്ത്ടി കെ രാജീവ് കുമാർ 1990
പാടാത്ത വീണയും പാടുംജെ ശശികുമാർ 1990
എൻക്വയറിയു വി രവീന്ദ്രനാഥ് 1990
അതിരഥൻപ്രദീപ് കുമാർ 1991
ഭരതംസിബി മലയിൽ 1991
അഭിമന്യുപ്രിയദർശൻ 1991
മിമിക്സ് പരേഡ് ലതതുളസീദാസ് 1991
എഴുന്നള്ളത്ത്ഹരികുമാർ 1991
കടിഞ്ഞൂൽ കല്യാണം രമണിരാജസേനൻ 1991
മൂക്കില്ലാരാജ്യത്ത് ഡാൻസ് ടീച്ചർതാഹ,അശോകൻ 1991
നയം വ്യക്തമാക്കുന്നുബാലചന്ദ്ര മേനോൻ 1991
മാന്ത്രികച്ചെപ്പ്പി അനിൽ,ബാബു നാരായണൻ 1992
മിസ്റ്റർ & മിസ്സിസ്സ്സാജൻ 1992
കള്ളൻ കപ്പലിൽത്തന്നെ ഗായത്രിതേവലക്കര ചെല്ലപ്പൻ 1992
നീലക്കുറുക്കൻഷാജി കൈലാസ് 1992
തലസ്ഥാനം സുപ്രിയ തരകൻഷാജി കൈലാസ് 1992