ശ്രീവത്സൻ ജെ മേനോൻ

Sreevalsan J Menon
ശ്രീവത്സൻ ജെ മേനോൻ - സംഗീതസംവിധായകൻ
സംഗീതം നല്കിയ ഗാനങ്ങൾ:26
ആലപിച്ച ഗാനങ്ങൾ:9

 1970 ൽ കല്ലായിൽ വാസന്തിയുടേയും പറക്കാട്ട് ജയപ്രകാശ് മേനോന്റെയും മകനായി തൃശൂരിൽ ജനനം. അഞ്ചാം വയസ്സുമുതൽ ശ്രീമതി രാജലക്ഷ്മി കൃഷ്ണൻ എന്ന സംഗീത അദ്ധ്യാപികയുടെ കിഴിൽ സംഗീതപഠനം ആരംഭിച്ച ശ്രീവത്സൻ മേനോൻ തന്റെ ചിട്ടയായ സംഗീതസപര്യയിലൂടെ കേരളത്തിന്റെ സംഗീതമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് പദവിയിലെത്തുകയും ചെയ്തു. അതിനുശേഷം ശ്രീ നെയ്യാറ്റിങ്കര വാസുദേവന്റെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹത്തോടൊപ്പം കച്ചേരികളിൽ പങ്കെടുക്കുകയും ചെയ്തു. മദ്രാസ് മ്യൂ‍സിക്ക് അക്കാഡമിയുടെ അവാർഡുകൾ, 2005 ലെ വൈക്കം വാസുദേവൻ നായർ മെമ്മോറിയൽ അവാർഡ്, 2001 ൽ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്, 2009 ലെ വയ്യാങ്കര മധുസൂദനൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

2000 പുറത്തിറങ്ങിയ ‘മഴ‘ എന്ന ചിത്രത്തിൽ നീലാം‌ബരി, മോഹനം, ഹംസനാദം എന്നീ രാഗങ്ങളുടെ ആലാപനം സമന്വയിപ്പിച്ചുകൊണ്ടാണ് ശ്രീവത്സൻ മേനോൻ മലയാള ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വരുന്നത്. ‘മൈ മദേഴ്സ് ലാപ്ടോപ്’ എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധായകന്റെ മേലങ്കി അണിഞ്ഞ ശ്രീവത്സൻ മേനോൻ 2010 ൽ പുറത്തിറങ്ങിയ ‘ടി.ഡി.ദാസൻ. സ്റ്റാൻ‌ഡേർഡ് VI B' എന്ന ചിത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 
ഭാര്യ: ഇന്ദു
മക്കൾ: സുഭദ്ര എസ് മേനോൻ, എസ് നാരായണ മേനോൻ
വിലാസം:
ശ്രീവത്സൻ ജെ മേനോൻ,
തിരുവോണം, 30/24A,
പൂർണ്ണത്രയീശ റോഡ്,
പൂണിത്തുറ പി.ഓ.,
കൊച്ചി - 682 038

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗ്രാമവൃക്ഷത്തിലെ കുയിൽ ആശാൻകെ പി കുമാരൻ 2024

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഇന്നു വിരിഞ്ഞൊരാ ചെമ്പനീർവിസ്മയ (ആൽബം)ബിന്ദു ബി പണിക്കർബിനു എം പണിക്കർഹംസനാദം 2007
നീലഗിരിയുടെ ലോലനിരകളിൽവിസ്മയ (ആൽബം)ബിന്ദു ബി പണിക്കർബിനു എം പണിക്കർബൗളി 2007
മാലിനീ മധുഭാഷിണിവിസ്മയ (ആൽബം)ബിന്ദു ബി പണിക്കർബിനു എം പണിക്കർകമാസ് 2007
ഇളം നീല നീലമിഴികൾമൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്ശ്രീവത്സൻ ജെ മേനോൻ 2008
വാതിൽ ചാരാനായ്മൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്ശ്രീവത്സൻ ജെ മേനോൻ 2008
മണികണ്ഠാ ജയറ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബി 2010
പാലാഴി തേടും ദേവാംഗനേസ്വപാനംമനോജ് കുറൂർശ്രീവത്സൻ ജെ മേനോൻനാഥനാമക്രിയ 2014
പെട്ടെന്നങ്ങനെ വറ്റിത്തീർന്നൊരുഞാൻ (2014)റഫീക്ക് അഹമ്മദ്ബിജിബാൽ 2014
ചെന്താർ നേർമുഖീകാംബോജിഒ എൻ വി കുറുപ്പ്എം ജയചന്ദ്രൻസുരുട്ടി,കമാസ്,സാവേരി,ഷണ്മുഖപ്രിയ,ബേഗഡ 2017

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഏതോ ജലശംഖിൽമൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്അമൽ ആന്റണി അഗസ്റ്റിൻ,സോണിയ സംജാദ് 2008
മെയ് മാസമേമൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്അമൽ ആന്റണി അഗസ്റ്റിൻആഭോഗി 2008
ജലശയ്യയിൽ തളിരമ്പിളിമൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്കല്യാണി മേനോൻകർണരഞ്ജിനി 2008
ഇളം നീല നീലമിഴികൾമൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്ശ്രീവത്സൻ ജെ മേനോൻ 2008
വാതിൽ ചാരാനായ്മൈ മദേഴ്സ് ലാപ്‌ടോപ്പ്റഫീക്ക് അഹമ്മദ്ശ്രീവത്സൻ ജെ മേനോൻ 2008
വെഞ്ചാമരക്കാറ്റേറ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബിറഫീക്ക് അഹമ്മദ്ജിൻഷ കെ നാണു 2010
കണ്ണനാമുണ്ണിയെ കാണുമാറാകേണംറ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബിറഫീക്ക് അഹമ്മദ്കല്യാണി മേനോൻ,കോറസ് 2010
മാധവമാസമോ മാനസമോസ്വപാനംമനോജ് കുറൂർഹരിപ്രസാദ് കനിയൽ,ശ്രീരഞ്ജിനി കോടമ്പള്ളിനാട്ടക്കുറിഞ്ഞി 2014
ഒരുവേള രാവിന്നകംസ്വപാനംമനോജ് കുറൂർലേഖ ആർ നായർനാസികാഭൂഷണി 2014
മാരസന്നിഭാകാരാ മാരകുമാരസ്വപാനംബാലകവി രാമശാസ്ത്രിഅരുന്ധതികുറിഞ്ഞി 2014
മഴവില്ലെ നിന്നെസ്വപാനംമനോജ് കുറൂർഅമൽ ആന്റണി അഗസ്റ്റിൻ,ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യംജോൺപുരി 2014
അന്തരംഗമീവിധമെന്തു വന്നുസ്വപാനംമനോജ് കുറൂർഇടപ്പള്ളി അജിത്,വിവേക്ലളിത 2014
കളിയായ് നീ ചൊന്നതെല്ലാംസ്വപാനംമനോജ് കുറൂർദീപു നായർ,മീര രാംമോഹൻകാംബോജി 2014
കാമിനീമണി സഖീസ്വപാനംസ്വാതി തിരുനാൾ രാമവർമ്മകല്യാണി മേനോൻ,മീര രാംമോഹൻപൂർവികാംബോജി 2014
പാലാഴി തേടും ദേവാംഗനേസ്വപാനംമനോജ് കുറൂർശ്രീവത്സൻ ജെ മേനോൻ,കോറസ്നാഥനാമക്രിയ 2014
കാമോപമരൂപസ്വപാനംബാലകവി രാമശാസ്ത്രികോട്ടക്കൽ മധുചാരുകേശി,രീതിഗൗള 2014
വെണ്മേഘം ചാഞ്ചാടുംലണ്ടൻ ബ്രിഡ്ജ്റഫീക്ക് അഹമ്മദ്രചന ജോൺ,ദീപു നായർ,അമൽ ആന്റണി അഗസ്റ്റിൻ 2014
എന്നും നിന്നെ ഓർക്കാനായിലണ്ടൻ ബ്രിഡ്ജ്റഫീക്ക് അഹമ്മദ്ഷാൻ മുബാറക് 2014
രാമാ രാമാ രാമാ ശ്രീ രാമാവിദൂഷകൻകൈതപ്രംഭവ്യലക്ഷ്മി 2015
ശ്രീപതി ഗണപതിവിദൂഷകൻകൈതപ്രംലഭ്യമായിട്ടില്ല 2015

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
മഴലെനിൻ രാജേന്ദ്രൻ 2000

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
മഴലെനിൻ രാജേന്ദ്രൻ 2000
Submitted 15 years 4 months ago byDileep Viswanathan.