സിതാര കൃഷ്ണകുമാർ

Sithara Krishnakumar
Sithara Singer-Dancer
Date of Birth: 
ചൊവ്വ, 1 July, 1986
സംഗീതം നല്കിയ ഗാനങ്ങൾ:5
ആലപിച്ച ഗാനങ്ങൾ:187

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ്-2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.

തുടർന്ന്, വിനയൻ സംവിധാനം ചെയ്ത അതിശയൻ-ഇൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി. വി കെ പ്രകാശിന്റെ "ഐന്ത് ഒന്ത്ലാ ഐന്ത്" എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തിൽ കന്നഡ സിനിമയിലും, "മുപ്പൊഴുതും ഉൻ കർപ്പനൈകൾ" എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തിൽ തമിഴ് സിനിമയിലുമെത്തി.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.

ഇളയരാജ,ഔസേപ്പച്ചൻ,കെ രാഘവൻ,രാജാമണി,എം ജയചന്ദ്രൻ,ജി വി പ്രകാശ് കുമാർ,ശരത്,അൽഫോൺസ്,മെജോ ജോസഫ്,ഗോപീസുന്ദർ തുടങ്ങിയ സംഗീതസംവിധായകർക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറായ ഡോക്ടർ കെ എം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂൾ,ഫാറൂഖ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സി കെ രാമചന്ദ്രൻ,ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനായ ഡോക്ടർ എം സജീഷാണ് ഭർത്താവ്.

വിദ്യാഭ്യാസ കാലത്ത് സ്കൂൾ-കോളേജ് യുവജനോൽസവങ്ങളിൽ നൃത്ത-ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള സിതാര, 2006,2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴിൽ നൃത്തപഠനം ചെയ്യുന്ന സിതാര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലിൽ നൃത്തപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലെയും സിതാരയുടെ കഴിവുകൾ ഏറെ പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്.

പുരസ്കാരങ്ങൾ:

  • മികച്ച പിന്നണിഗായിക-ബാബുരാജ് മെമോറിയൽ മ്യൂസിക് കോമ്പറ്റീഷൻ-2001
  • ഓൾ കേരള ടെലിവിഷൻ വ്യൂവേഴ്സ് 'ദൃശ്യ അവാർഡ്'-2008
  • വയലാർ സ്മാരക അവാർഡ്-സ്പെഷ്യൽ ജൂറി അവാർഡ് (പാട്ട്:കണ്ണാരം പൊത്തിപ്പൊത്തി-എൽസമ്മ എന്ന ആൺകുട്ടി)
  • മുഹമ്മദ് റാഫി സ്മാരക അവാർഡ് 2011-മികച്ച പിന്നണി ഗായിക(പാട്ട്:പകലിൻ പവനിൽ-ട്രാഫിക്)

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എന്തൊരു മറിമായം കണ്ണാഹിന്ദു ഭക്തിഗാനംരാജീവ് നായർ പല്ലശ്ശനഗോകുൽ മേനോൻ
പമ്മി പമ്മി വന്നേഅതിശയൻവയലാർ ശരത്ചന്ദ്രവർമ്മഅൽഫോൺസ് ജോസഫ് 2007
* കിലുകിലുക്കും കിളിചിലക്കുംഗുലുമാൽ ദ് എസ്കേപ്പ്സൈമൺ പാലുവായ്മനു രമേശൻ 2009
മല്ലിപ്പൂ മല്ലിപ്പൂപുള്ളിമാൻകൈതപ്രംശരത്ത് 2010
പൊന്മാനേ എൻ അല്ലിമുളം കൂട്ടിനുള്ളിൽയക്ഷിയും ഞാനുംകൈതപ്രംസാജൻ മാധവ് 2010
കണ്ണാരം പൊത്തിപ്പൊത്തിഎൽസമ്മ എന്ന ആൺകുട്ടിറഫീക്ക് അഹമ്മദ്,പി ഭാസ്ക്കരൻരാജാമണി 2010
കുഞ്ഞാടേ (F)മേരിക്കുണ്ടൊരു കുഞ്ഞാട്അനിൽ പനച്ചൂരാൻബേണി-ഇഗ്നേഷ്യസ് 2010
പഞ്ചാരച്ചിരി കൊണ്ട്മേരിക്കുണ്ടൊരു കുഞ്ഞാട്അനിൽ പനച്ചൂരാൻബേണി-ഇഗ്നേഷ്യസ്സിന്ധുഭൈരവി 2010
ചിന്നക്കുഴൽ ഊതിക്കുയിൽബെസ്റ്റ് ഓഫ് ലക്ക്സന്തോഷ് വർമ്മയൂഫോറിയ 2010
പകലിൻ പവനിൽട്രാഫിക്ക്വയലാർ ശരത്ചന്ദ്രവർമ്മമെജോ ജോസഫ് 2011
ഒരു കാവളം പൈങ്കിളികില്ലാടി രാമൻരാജീവ് ആലുങ്കൽഎം ജയചന്ദ്രൻ 2011
പൊൻ തൂവലായ്ഈ അടുത്ത കാലത്ത്റഫീക്ക് അഹമ്മദ്ഗോപി സുന്ദർ 2012
* ഹാത്ത് ലേലേമായാമോഹിനിവയലാർ ശരത്ചന്ദ്രവർമ്മബേണി-ഇഗ്നേഷ്യസ് 2012
റബ് റബ് റബ്മല്ലൂസിംഗ്രാജീവ് ആലുങ്കൽഎം ജയചന്ദ്രൻ 2012
ചിന്തും പാടി ചന്ദനം ചൂടിഗൃഹനാഥൻവയലാർ ശരത്ചന്ദ്രവർമ്മരാജാമണി 2012
മഴ മഴ മഴ മഴ മഴയേ...പോപ്പിൻസ്രതീഷ് വേഗരതീഷ് വേഗ 2012
ഏതോ നിറസന്ധ്യയിൽ - തീം സോങ്ങ്ചാപ്റ്റേഴ്സ്എം ആർ വിബിൻമെജോ ജോസഫ് 2012
* അമ്പിളി പൊൻതിങ്കൾലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻവയലാർ ശരത്ചന്ദ്രവർമ്മസന്തോഷ് രാജ് 2012
* ചെമ്മാനം കാറ്റേലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻവിനു ശ്രീലകംവി കെ വിജയൻ 2012
മാനത്തെ വെള്ളിത്തിങ്കള്‍മാഡ് ഡാഡ്സന്തോഷ് വർമ്മഅലക്സ് പോൾ 2013

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പഴംപാട്ടിനീണം പേറികഥ പറഞ്ഞ കഥഡോ ലക്ഷ്മി ഗുപ്തൻസിതാര കൃഷ്ണകുമാർ 2018
പൂമത്തെഉടലാഴംമനു മൻജിത്ത്പുഷ്പവതി,ജ്യോത്സ്ന രാധാകൃഷ്ണൻ 2019
മേടസൂര്യന്റെഉടലാഴംഉണ്ണികൃഷ്ണൻ ആവളസിതാര കൃഷ്ണകുമാർ,ഇന്ദു പ്രസാദ്,അഭയ ഹിരണ്മയി,ദിവ്യ ബാലൻ 2019
പുഴയിൽ ജലമെടുക്കാൻ പോയ്ഉടലാഴംഉണ്ണികൃഷ്ണൻ ആവളസിതാര കൃഷ്ണകുമാർ,മിഥുൻ ജയരാജ് 2019
മേടസൂര്യന്റെ നെഞ്ചിലെഉടലാഴംഉണ്ണികൃഷ്ണൻ ആവളബിജിബാൽ 2019

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഗാനഗന്ധർവ്വൻരമേഷ് പിഷാരടി 2019

ബാക്കിംഗ് വോക്കൽ

തലക്കെട്ട് സംവിധാനം വര്‍ഷം
കസിൻസ്വൈശാഖ് 2014