റിമി ടോമി

Rimi Tomy
Date of Birth: 
Thursday, 22 September, 1983
സംഗീതം നല്കിയ ഗാനങ്ങൾ:1
ആലപിച്ച ഗാനങ്ങൾ:93

ടോമി ജോസഫിന്റെയും റാണിയുടെയും മകളായി 1983 സെപ്റ്റംബർ 22ന് കോട്ടയം ജില്ലയിലെ പാലായിൽ ജനനം.ലാൽ ജോസ് - ദിലീപ് സൂപ്പർഹിറ്റ് ചിത്രമായമീശമാധവനിലെവിദ്യാസാഗർ സംഗീതം പകർന്നചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനംശങ്കർ മഹാദേവനൊപ്പം പാടിക്കൊണ്ടാണ് റിമി മലയാള ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് വളരെ അധികം പാട്ടുകൾ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി പാടി. സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഇപ്പോൾ ഏഷ്യാനെറ്റ്‌, മഴവിൽ മനോരമ തുടങ്ങി വിവിധ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു.5 സുന്ദരികൾ,  തിങ്കൾ മുതൽ വെള്ളി വരെകുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചു. കൂടാതെ ബൽറാം vs താരാദാസ്,കാര്യസ്ഥൻ തുടങ്ങിയ  ചിത്രങ്ങളിലെ ചില ഗാന രംഗങ്ങളിലും  റിമി പ്രത്യക്ഷപ്പെടുന്നുണ്ട്.

സഹോദരങ്ങൾ : റിങ്കു ടോമി, റിനു ടോമി. ചലച്ചിത്രതാരംമുക്ത റിമിയുടെ സഹോദരന്റെ ഭാര്യയാണ്.

ഇൻസ്റ്റഗ്രാം 

അഭിനയിച്ച സിനിമകൾ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചിങ്ങമാസം വന്നു ചേർന്നാൽമീശമാധവൻഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2002
കണ്ണനായാല്‍ രാധവേണംപട്ടണത്തിൽ സുന്ദരൻകൈതപ്രംമോഹൻ സിത്താരശങ്കരാഭരണം 2003
മിന്നാമിനുങ്ങേ - Fചതിക്കാത്ത ചന്തുഗിരീഷ് പുത്തഞ്ചേരിഅലക്സ് പോൾ 2004
കബഡി കബഡിനമ്മൾ തമ്മിൽഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻ 2004
ചടപട പട ചിറകടിച്ചുവിരൽതുമ്പിലാരോവൈക്കം നാരായണൻ നമ്പൂതിരിജോബ് കുരുവിള 2004
മാനത്തെ മണിച്ചിത്തത്തേബസ് കണ്ടക്ടർഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻ 2005
കൊണ്ടോട്ടിപ്പള്ളീലുബസ് കണ്ടക്ടർഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻ 2005
*മിണ്ടാട്ടം വേണ്ടകല്യാണക്കുറിമാനംറോണി റാഫേൽ 2005
കരളേ കരളിന്റെ കരളേഉദയനാണ് താരംകൈതപ്രംദീപക് ദേവ് 2005
ഏയ് ഓട്ടോക്കാരൻആട് തോമസുധാമ്ശുജോസി പുല്ലാട് 2006
കാക്കേ കാക്കേ കാതൽ കാക്കേചക്കരമുത്ത്ഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻ 2006
കൊക്കൊക്കോ കോഴി ചുമ്മാഫാസ്റ്റ് ട്രാക്ക്ഗിരീഷ് പുത്തഞ്ചേരിദീപക് ദേവ് 2006
ചങ്ങാതിക്കൂട്ടം വന്നേനോട്ട്ബുക്ക്വയലാർ ശരത്ചന്ദ്രവർമ്മമെജോ ജോസഫ് 2006
മഴയുടെ ചെറുമണിനോട്ട്ബുക്ക്വയലാർ ശരത്ചന്ദ്രവർമ്മമെജോ ജോസഫ് 2006
നാഗത്താന്മാരെതന്ത്രസുഭാഷ് ചേർത്തലഅലക്സ് പോൾ 2006
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ്വാസ്തവംഗിരീഷ് പുത്തഞ്ചേരിഅലക്സ് പോൾധർമ്മവതി 2006
വാസ്കോ ഡ ഗാമഛോട്ടാ മുംബൈവയലാർ ശരത്ചന്ദ്രവർമ്മരാഹുൽ രാജ് 2007
മന്മഥനല്ലേഇൻസ്പെക്ടർ ഗരുഡ്വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2007
ചോക്കളേറ്റ് പോലെയുള്ളൊരീയുരുണ്ടചോക്ലേറ്റ്വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2007
ഒളിക്കുന്നു എന്നാലുള്ളിൽറോമിയോവയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2007

സംഗീതം