രവീന്ദ്രൻ

Raveendran
Date of Birth: 
ചൊവ്വ, 9 November, 1943
Date of Death: 
Thursday, 3 March, 2005
രവീന്ദ്രൻ മാസ്റ്റർ
കുളത്തൂപ്പുഴ രവി
Raveendran Master
എഴുതിയ ഗാനങ്ങൾ:1
സംഗീതം നല്കിയ ഗാനങ്ങൾ:696
ആലപിച്ച ഗാനങ്ങൾ:31

സംഗീതസംവിധായകൻ,ഗായകൻ,ഡബ്ബിംഗ് ആർട്ടിസ്റ്റ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ 1943 നവംബർ 9ന് വേലായുധൻ മാധവന്റേയും പാർവ്വതി ലക്ഷ്മിയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽത്തന്നെ രവി സംഗീതത്തിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. കുളത്തൂപ്പുഴ ഗവണ്മെന്റ് സ്കൂൾ, എരൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. യുവജനോത്സവങ്ങളിൽ അദ്ദേഹം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വീട്ടിലെ കഷ്ടപ്പാട് കാരണം ഹൈസ്കൂൾ പഠനത്തിനു ശേഷം മകനെ പട്ടാളത്തിലയക്കാനായിരുന്നു പിതാവിന്റെ തീരുമാനം. എന്നാൽ സംഗീതത്തോടുള്ള തന്റെ പ്രണയം രവി വീട്ടുകാരെ അറിയിച്ചു. സംഗീതം പഠിക്കാൻ വിട്ടില്ലെങ്കിൽ വീടുവിട്ടുപോകുമെന്നുവരെ ഭീഷണിപ്പെടുത്തി. ഒടുവിൽ 1960ൽ തിരുവനന്തപുരം സംഗീതക്കോളേജിൽ ചേർന്നു. സംഗീതത്തിന്റെ ബാലപാഠങ്ങൾ മാത്രം അഭ്യസിച്ചിരുന്ന രവിയെ ഇന്റർവ്യൂ ചെയ്തത് സാക്ഷാൽ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആയിരുന്നു. സംഗീതക്കോളേജിലെ ജീവിതമായിരുന്നു അദ്ദേഹത്തിലെ സംഗീതജ്ഞനെ രുപപ്പെടുത്തിയെടുത്തത്. ഇവിടെ വെച്ചായിരുന്നു യേശുദാസുമായി പരിചയപ്പെടുന്നത്. ശ്രീ നെയ്യാറ്റിൻകര വാസുദേവൻ രവിയ്ക്കു സംഗീതത്തിൽ റ്റ്യൂഷൻ നൽകിയിരുന്നു. അടുത്തുള്ള അമ്പലങ്ങളിൽ വില്ലടിച്ചാൻ പാട്ടിനും മറ്റും പോയായിരുന്നു ചെറിയ വരുമാനം കണ്ടെത്തിയിരുന്നത്. 1968ൽ തിരുവന്തപുരത്തുവെച്ചു നടത്തിയ കലാപരിപാടിയിൽനിന്നും കിട്ടിയ പണവുമായി അന്ന് മലയാളസിനിമയുടെ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന മദിരാശി (ഇന്നത്തെ ചെന്നൈ)യിലേക്കു വണ്ടി കയറി. 1974 ഏപ്രിൽ മാസത്തിൽ ശോഭനയെ വിവാഹം കഴിച്ചു.  സാജൻ,നവീൻ, രാജൻ എന്നിവരാണ് മക്കൾ. ശശികുമാറിന്റെ സംവിധാനത്തിൽ "ചൂള" എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യാൻ കുളത്തൂപ്പുഴ രവിയെ ശുപാർശ ചെയ്യുന്നത് കെ ജെ യേശുദാസാണ്. പാട്ടുകൾ നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തംചെലവിൽ വേറെപാട്ടുകൾ ചെയ്തുതരാം എന്ന ഉറപ്പോടുകൂടിയായിരുന്നു അത്. അങ്ങനെ, സത്യൻ അന്തിക്കാടിന്റേയും പൂവച്ചൽ ഖാദറിന്റേയും വരികളെ സ്വരപ്പെടുത്തിക്കൊണ്ട് ആ പ്രതിഭ സിനിമയുടെ രജതദീപ്തിയിലേക്കു പ്രവേശിക്കുകയായിരുന്നു. അതുവരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനോട് രവീന്ദ്രൻ എന്ന പേരുമതിയെന്നു നിർദ്ദേശിച്ചതും യേശുദാസായിരുന്നു. സ്വന്തം രചനയിൽ ഗാനരചയിതാക്കൾ മുദ്ര ചാർത്തുന്നതു പോലെ, ഈണം പകർന്ന ഗാനങ്ങളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച് കടന്നുപോയ സംഗീതസംവിധായകനാണ്‌ രവീന്ദ്രൻ മാസ്റ്റർ. ആകാശത്തെ തൊട്ട് അജയ്യത തെളിയിച്ച്, തൊട്ടടുത്ത നിമിഷം ഭൂമിയെച്ചുംബിച്ച് വിനയം കാണിക്കുന്ന പാട്ടുകളാൽ സമ്പന്നമാണ്‌ രവീന്ദ്രൻ മാസ്റ്ററുടെ ഗാനപ്രപഞ്ചം. ഹൈ-പിച്ചും ലോ-പിച്ചും പരമാവധി ഉപയോഗിച്ച് നിർവചനങ്ങൾക്കപ്പുറത്തേക്ക് സ്വന്തം സംഗീതത്തെ ആ പ്രതിഭാശാലി കൊണ്ടെത്തിച്ചൂ . യേശുദാസ് എന്ന ഗായകന്റെ ആലാപനശേഷിയെ എത്രമാത്രം പ്രയോജനപ്പെടുത്താം എന്നു തിരിച്ചറിഞ്ഞ് അദ്ദേഹമൊരുക്കിയ പലഗാനങ്ങളും അനശ്വരങ്ങളായി മാറി. നിരവധി മലയാളം-തമിഴ് ചിത്രങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ,  ഉത്സവഗാനങ്ങൾ എന്നിവയ്ക്ക് ഈണങ്ങൾ ഒരുക്കി. 1992ൽ ഭരതത്തിന്റെ സംഗീതത്തിന് ദേശീയ സ്പെഷ്യൽ ജൂറി അവാർഡും സംസ്ഥാന അവാർഡും, 2002ൽ നന്ദനത്തിലെ സംഗീതത്തിന് സംസ്ഥാന അവാർഡും നേടി.  2005 മാർച്ച് 3ന് ചെന്നെയിൽ അന്തരിച്ചു. Profile photo drawing by :നന്ദൻ

അഭിനയിച്ച സിനിമകൾ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പാർവണരജനി തൻ പാനപാത്രത്തിൽവെള്ളിയാഴ്ചപി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1969
സിന്ദാബാദ് സിന്ദാബാദ്ക്രോസ്സ് ബെൽറ്റ്ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1970
ഉഷസ്സിന്റെ ഗോപുരങ്ങൾമാൻപേടശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1971
നീലത്താമരപ്പൂവേമാൻപേടശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1971
ആടിക്കളിക്കടാ കൊച്ചുരാമാആരോമലുണ്ണിവയലാർ രാമവർമ്മജി ദേവരാജൻ 1972
ലോകം മുഴുവൻസ്നേഹദീപമേ മിഴി തുറക്കൂപി ഭാസ്ക്കരൻപുകഴേന്തി 1972
ഹോശാനാ ഹോശാനാജീസസ്അഗസ്റ്റിൻ വഞ്ചിമലആലപ്പി രംഗനാഥ് 1973
പ്രിയതമേ നീ പ്രേമാമൃതംലേഡീസ് ഹോസ്റ്റൽശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1973
അടുത്ത ലോട്ടറി നറുക്കു വല്ലതുംമനസ്സ്പി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1973
ഉത്തമമഹിളാമാണിക്യം നീആയിരം ജന്മങ്ങൾപി ഭാസ്ക്കരൻഎം എസ് വിശ്വനാഥൻ 1976
നില്ലെടീ നില്ലെടീ നീയല്ലയോഅപ്പൂപ്പൻപി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1976
വസന്ത ഹേമന്ത ശിശിരങ്ങളേകോളേജ് ബ്യൂട്ടിമങ്കൊമ്പ് ഗോപാലകൃഷ്ണൻഎം എസ് ബാബുരാജ് 1979
തെരുവ് നാടക ഗാനംഇത്തിരിപ്പൂവേ ചുവന്നപൂവേകാവാലം നാരായണപ്പണിക്കർരവീന്ദ്രൻ 1984
സോപാനഗായികേ സുനന്ദേഎങ്ങനെയുണ്ടാശാനേബാലു കിരിയത്ത്രവീന്ദ്രൻ 1984
ചക്രവർത്തി ഞാനേഎങ്ങനെയുണ്ടാശാനേബാലു കിരിയത്ത്രവീന്ദ്രൻഖരഹരപ്രിയ 1984
വെറുതെ ഒരു പിണക്കംവെറുതെ ഒരു പിണക്കംസത്യൻ അന്തിക്കാട്രവീന്ദ്രൻ 1984
ദേവസഭാതലംഹിസ് ഹൈനസ്സ് അബ്ദുള്ളകൈതപ്രംരവീന്ദ്രൻഹിന്ദോളം,തോടി,പന്തുവരാളി,മോഹനം,ശങ്കരാഭരണം,ഷണ്മുഖപ്രിയ,കല്യാണി,ചക്രവാകം,രേവതി 1990
ആരോ പോരുന്നെൻ കൂടെലാൽസലാംഒ എൻ വി കുറുപ്പ്രവീന്ദ്രൻമധ്യമാവതി 1990
ശ്രീ വിനായകം നമാമ്യഹംഭരതംകൈതപ്രംരവീന്ദ്രൻഹംസധ്വനി 1991
ധ്വനിപ്രസാദം നിറയുംഭരതംകൈതപ്രംരവീന്ദ്രൻമായാമാളവഗൗള,തോടി,ആരഭി,കാനഡ 1991

ഗാനരചന

രവീന്ദ്രൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
വാ വാ മനോരഞ്ജിനീബട്ടർ‌ഫ്ലൈസ്രവീന്ദ്രൻഎം ജി ശ്രീകുമാർകാനഡ 1993

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മുഗ്ദ്ധ സങ്കല്പങ്ങൾ നൃത്തം ചവിട്ടുന്നലളിതഗാനങ്ങൾ
മകരനിലാവിന്റെ കുളിരലയിൽലളിതഗാനങ്ങൾബിജു നാരായണൻ
സഹസ്ര കലശാഭിഷേകംനറുവെണ്ണക്കണ്ണൻഗിരീഷ് പുത്തഞ്ചേരിനിഖിൽ മേനോൻരേവതി
സംഗീതം സംഗീതംഋതുഗീതങ്ങൾകൈതപ്രംകെ ജെ യേശുദാസ്
പോയൊരു പൊന്നിൻചിങ്ങമുത്തോണംബിച്ചു തിരുമലഎം ജി ശ്രീകുമാർ
ഉത്രാടരാത്രിയിൽഉത്രാടപ്പൂനിലാവേശ്രീകുമാരൻ തമ്പിടി എസ് ഭരത്‌ലാൽ
സിന്ദൂരച്ചെപ്പുതട്ടിമറിഞ്ഞൂകാമശാസ്ത്രംശ്രീമൂലനഗരം വിജയൻപി ജയചന്ദ്രൻ 1974
സിന്ദൂരസന്ധ്യയ്ക്കു മൗനംചൂളപൂവച്ചൽ ഖാദർകെ ജെ യേശുദാസ്,എസ് ജാനകിമോഹനം 1979
കിരാതദാഹംചൂളപൂവച്ചൽ ഖാദർകെ ജെ യേശുദാസ് 1979
താരകേ മിഴിയിതളിൽചൂളസത്യൻ അന്തിക്കാട്കെ ജെ യേശുദാസ് 1979
ഉപ്പിന് പോകണ വഴിയേത്ചൂളസത്യൻ അന്തിക്കാട്ജെൻസി,ലതിക 1979
വര്‍ണ്ണങ്ങള്‍ചാമരംപൂവച്ചൽ ഖാദർകെ ജെ യേശുദാസ്,ലതിക,ടോമി,റീബ 1980
കൂടുവെടിയും ദേഹിയകലുംഒരു വർഷം ഒരു മാസംപൂവച്ചൽ ഖാദർകെ ജെ യേശുദാസ് 1980
ഭൂലോകത്തില്‍ പലപലനാട്ഒരു വർഷം ഒരു മാസംപൂവച്ചൽ ഖാദർസി ഒ ആന്റോ,മീനാദേവി 1980
ഇനി എന്റെ ഓമലിനായൊരു ഗീതംഒരു വർഷം ഒരു മാസംപൂവച്ചൽ ഖാദർകെ ജെ യേശുദാസ്മോഹനം 1980
മുറുകിയ ഇഴകളിൽഒരു വർഷം ഒരു മാസംപൂവച്ചൽ ഖാദർഎസ് ജാനകി 1980
തേനും വയമ്പുംതേനും വയമ്പുംബിച്ചു തിരുമലകെ ജെ യേശുദാസ്ശിവരഞ്ജിനി 1981
തേനും വയമ്പും - Fതേനും വയമ്പുംബിച്ചു തിരുമലഎസ് ജാനകിശിവരഞ്ജിനി 1981
മനസ്സൊരു കോവിൽതേനും വയമ്പുംബിച്ചു തിരുമലകെ ജെ യേശുദാസ്,ജെൻസി 1981
വാനിൽ പായുംതേനും വയമ്പുംബിച്ചു തിരുമലഉണ്ണി മേനോൻ,ജെൻസി 1981

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കിഴക്കുണരും പക്ഷിവേണു നാഗവള്ളി 1991