ഒ എൻ വി കുറുപ്പ്

O N V Kurup
Date of Birth: 
Wednesday, 27 May, 1931
Date of Death: 
Saturday, 13 February, 2016
ഒ എൻ വി
ഒഎൻവി കുറുപ്പ്
ONV Kurup
എഴുതിയ ഗാനങ്ങൾ:1,354
ആലപിച്ച ഗാനങ്ങൾ:1
കഥ:1

ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയാണ് ഒഎന്‍വി കുറുപ്പ്.

ഒ എൻ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മെയ് 27 നു ചവറയിലെ ഒറ്റപ്പിലാവിലാവിലാണ് ഒറ്റപ്ലാക്കിൽ നമ്പ്യാടിക്കൽ നീലകണ്ഠൻ വേലുക്കുറുപ്പെന്ന ശ്രീ ഒ എൻവിക്കുറുപ്പിന്റെ ജനനം. മലയാളം ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം പ്രൊഫസ്സറും ഗവണ്മെന്റ് കൊളീജിയറ്റ് എഡ്യൂക്കേഷന്റെ മലയാള ബിരുദാനന്തര വിഭാഗത്തിന്റെ തലവനുമായി ഔദ്യോഗിക മേഖലയില്‍ നിന്നും വിരമിച്ചു.

കോളേജ് വിദ്യാര്‍ഥി ആയിരിക്കെ സംഗീത സംവിധായകന്‍ ജി ദേവരാജനെ പരിച്ചയപെട്ടത്‌ ഒ എന്‍ വി യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ജീവനാഡി ആയിരുന്ന കെ പി എ സി നാടകങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുക്കിയ പൊന്നരിവാളമ്പിലിയിൽ, മാരിവില്ലിന്‍, അമ്പിളി അമ്മാവാ തുടങ്ങിയ ഗാനങ്ങള്‍ വലിയ ജനപ്രീതി ആണ് നേടിയത്. ഇത് ഈ കൂടുകെട്ട് ഒരുമിച്ചു തന്നെ സിനിമയിലും അരങ്ങേറുന്നതിനു കാരണമായി. കാലം മാറുന്നു എന്ന ചിത്രത്തിലെ ആ മലര്‍പൊയ്കയില്‍ എന്ന ഗാനവുമായി 1955 ല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിനു അധ്യാപക ജോലിയുടെ തിരക്കുകള്‍ മൂലം അടുത്ത രണ്ട് പതിറ്റാണ്ട് ഒരുപാട് സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ല. എഴുപതുകളുടെ പകുതിയോടെ വയലാറിന്റെ വിയോഗവും ഒപ്പം പുതുതലമുറ സംവിധായകരുടെ മാറിയ സംഗീതാഭിരുചികളും ഒഎന്‍വിയെ മുന്‍നിരയില്‍ എത്തിച്ചു. തുടര്‍ന്നു ഒന്നര ദശകം ഒഎന്‍വി എണ്ണമറ്റ ഹിറ്റ് ഗാനങ്ങള്‍ക്ക് വേണ്ടി കാവ്യഭംഗിയുള്ള വരികള്‍ എഴുതി. 1990കളോടെ സിനിമകളുടെ എണ്ണം കുറഞ്ഞു എങ്കിലും മികച്ച ഗാനങ്ങള്‍ക്ക് മരണം വരെയും ആ തൂലിക ചലിച്ചിരുന്നു. ദേവരാജന്‍, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, സലീല്‍ ചൗധരി, ജോണ്‍സണ്‍ എന്നീ സംഗീത സംവിധായകരുടെ കൂടെയാണ് അദ്ദേഹം കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 14 അവാര്‍ഡുകളോടെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്ക്കാരം ഏറ്റവും കൂടുതല്‍ നേടിയ റെകോര്‍ഡിന് ഉടമയായ ഓഎന്‍ വിയെ തേടി വൈശാലി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് 1988ലെ ദേശീയ പുരസ്ക്കാരവും എത്തി.

21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒ എന്‍ വി ക്കു നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ സാഹിത്യത്തിലെ പരമോന്നത ഇന്ത്യൻ പുരസ്കാരമായ ജ്ഞാനപീഠം, 1972 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982 ലെ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 1982 ലെ വയലാര്‍ അവാര്‍ഡ്, 1989 ലെ ആശാന്‍ പ്രൈസ് എന്നിവ ഇതില്‍ ഉല്‍പ്പെടുന്നു. 1998ല്‍ പദ്മശ്രീ, 2011ല്‍ പദ്മവിഭൂഷന്‍ എന്നീ സിവില്യന്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഫെബ്രുവരി 13, 2016ൽ തന്റെ 84ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രേംനസീറിനെ കാണ്മാനില്ല ഒ എൻ വിലെനിൻ രാജേന്ദ്രൻ 1983

കഥ

ചിത്രം സംവിധാനം വര്‍ഷം
നീലക്കണ്ണുകൾമധു 1974

ആലപിച്ച ഗാനങ്ങൾ

ഗാനരചന

ഒ എൻ വി കുറുപ്പ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അകത്തളം പുകഞ്ഞെരിഞ്ഞുവോഅധിനിവേശംജി ദേവരാജൻവിധു പ്രതാപ്
ആദിയിൽ വാമനപാദംഅധിനിവേശംജി ദേവരാജൻകല്ലറ ഗോപൻ,ഡോ രശ്മി മധു
പ്രിയമെഴുമെൻഅന്നാകരിനീനവൈപ്പിൻ സുരേന്ദ്രൻ
ആദിമപാപംഅന്നാകരിനീനവൈപ്പിൻ സുരേന്ദ്രൻ
ഇറ്റലീ നീഅന്നാകരിനീനവൈപ്പിൻ സുരേന്ദ്രൻ
മണ്ണിൽ പിറന്ന ദേവകന്യകേഅൾത്താര - നാടകംജി ദേവരാജൻകവിയൂർ പൊന്നമ്മ
വീണക്കമ്പികൾ മീട്ടിപ്പാടുകഅൾത്താര - നാടകംജി ദേവരാജൻസി ഒ ആന്റോ
വള വള വളേയ്അൾത്താര - നാടകംജി ദേവരാജൻകവിയൂർ പൊന്നമ്മ
മുൾച്ചെടിക്കാട്ടിൽ പിറന്നുഅൾത്താര - നാടകംജി ദേവരാജൻകവിയൂർ പൊന്നമ്മ
വയനാടൻ മഞ്ഞള്അൾത്താര - നാടകംജി ദേവരാജൻസി ഒ ആന്റോ
എന്നെ വിളിക്കൂഅൾത്താര - നാടകംജി ദേവരാജൻ
ഒരു വഴിത്താരയിൽഅൾത്താര - നാടകംജി ദേവരാജൻസി ഒ ആന്റോ,കവിയൂർ പൊന്നമ്മ
അത്തിക്കായ്കൾ പഴുത്തല്ലോഅൾത്താര - നാടകംജി ദേവരാജൻകെ ജെ യേശുദാസ്
പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലുംഅൾത്താര - നാടകംജി ദേവരാജൻകവിയൂർ പൊന്നമ്മ
കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിൻഅൾത്താര - നാടകംജി ദേവരാജൻസി ഒ ആന്റോ
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെആകാശവാണി ഗാനങ്ങൾജി ദേവരാജൻപി ജയചന്ദ്രൻ
*ഇന്ന് പോന്നോണമാണെൻആകാശവാണി ഗാനങ്ങൾഎം ജി രാധാകൃഷ്ണൻജി വേണുഗോപാൽ,രാധികാ തിലക്
ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽആകാശവാണി ഗാനങ്ങൾഎം ജി രാധാകൃഷ്ണൻജി വേണുഗോപാൽ
കന്നിനിലാവിൻ കവിളിലെന്തേആഗമംഎം കെ അർജ്ജുനൻ
കൂടപ്പിറപ്പായ മുള്ളിന്മുനയേറ്റആന്റിഗണിവൈപ്പിൻ സുരേന്ദ്രൻ

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 2016കാംബോജി
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1983ആദാമിന്റെ വാരിയെല്ല്
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1980യാഗം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1980അമ്മയും മകളും
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1979ഉൾക്കടൽ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1977മദനോത്സവം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1973ലഭ്യമല്ല*
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗാനരചന 1973സ്വപ്നം
Submitted 16 years 2 months ago byadmin.
Contributors: 
ContributorsContribution
ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു