സായാഹ്നം അനുപമ സായാഹ്നം

സായാഹ്നം അനുപമ സായാഹ്നം (2)
ഗാനമായ്‌ സ്നേഹ ഗാനമായ്‌ സാഗരം ശ്യാമ സാഗരം
തിരയോടലിയും തീരം ചൊല്ലി കാലം തിരികെ വരുമോ
സായാഹ്നം അനുപമ സയാഹ്നം ആ..

സരയൂ നദിയും സ്വര സാകേതവും
രാമ സാമ്രാജ്യവും ദശമുഖനും
ദശരഥനും ഇനിയിവിടെ വരുമോ
ഹരിമുരളിയും ഹരിത വനവും ഇനി വരുമോ
യദുകുല മഹിമകള്‍ ഇതു വഴി ഇനി വരുമോ
കളകളമിളകും കഥയുടെ കുളിരിനി വരുമോ
ആ ഗോകുലമിനി വരുമോ ആ മുധുരിമ ഇനി വരുമോ
ഗോപികളിനി വരുമോ കാലം തിരികെ വരുമോ
സായാഹ്നം അനുപമ സായാഹ്നം ആ..

കദന കുതൂഹലം പീലികള്‍ നീര്‍ത്തും ശാരദ സന്ധ്യേ
പണ്ടിവിടെ ഒഴുകിയൊരു യവന കഥ ഇനി നീ പറയൂ
യവന കഥയിലലിയും ലൈല ഇന്നെവിടെ
ലൈലാ മജ്‌നുവിലലയിടും അഴകെവിടെ
അവരുടെ കരളിലെ രതിമയ ലയമെവിടെ
ആ മധു ചഷകം നുരയും വെണ്‍ ചന്ദ്രികയിനി വരുമോ
യാമിനിയിനി വരുമോ കാലം തിരികെ വരുമോ..
(സായാഹ്നം അനുപമ സായാഹ്നം)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saayaahnam Anupama Saayaahnam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം

Submitted 15 years 3 months ago bySathish Menon.