മണ്ണിനെ ചുംബിക്കുന്നു

മണ്ണിനെ ചുംബിക്കുന്നൂ മഹാത്മാവ്

മണ്ണിനെ
ചുംബിക്കുന്നൂ

ആരിവൻ ആരിവൻ ആരെന്നു നോക്കുന്നു

താരകൾ വാനും
മാനവരും

ഈ മണ്ണിനെ ചുംബിക്കുന്നൂ മഹാത്മാവ്

മണ്ണിനെ
ചുംബിക്കുന്നൂ

ആരിവൻ ആരിവൻ ആരെന്നു നോക്കുന്നു

താരകൾ വാനും
മാനവരും

ഈ മണ്ണിനെ ചുംബിക്കുന്നൂ

മണ്ണിനെ ചുംബിക്കും നേരമവൻ‌റെ

കണ്ണുനിറയുന്നൂ അവൻ‌റെ കണ്ണുനിറയുന്നൂ

വിണ്ണിൽ നിന്നെത്തും
വെളിച്ചത്തിൻ തൂവാല

കണ്ണു തുടയ്ക്കുന്നൂ‍ അവൻ‌റെ കണ്ണു
തുടയ്ക്കുന്നൂ

മണ്ണിനെ ചുംബിക്കുന്നൂ

ചുറ്റിലും നിൽക്കും
മനുഷ്യര്‍ക്കായ് സദ്ഗുരു

തത്വമൊന്നോതുന്നൂ സത്യതത്വമൊന്നോതുന്നു

വിണ്ണിൻ‌റെ
ഗര്‍ത്തത്തിൽ നിന്നും പിറന്നുള്ള

ദിവ്യശിശുവല്ലോ ഭൂമി
ദിവ്യശിശുവല്ലോ

മണ്ണിനെ ചുംബിക്കുന്നൂ

മണ്ണിൽ പൊടിയ്ക്കുന്നു
ജീവിതമാകുമീ

സുന്ദരകേദാരം ശ്യാമസുന്ദരകേദാരം

മണ്ണാണല്ലോ മര്‍ത്യനും പുല്ലിനും
പൂവിനുമാധാരം

പുത്തൻ പൂവിനുമാധാരം

മണ്ണിനെ ചുംബിക്കുന്നു
മഹാത്മാവ്

മണ്ണിനെ ചുംബിക്കുനൂ

ആരിവൻ ആരിവൻ ആരെന്നു
നോക്കുന്നു

താരകൾ വാനും മാനവരും

ഈ മണ്ണിനെ ചുംബിക്കുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average:5(1 vote)
Mannine chumbikkunnu

അനുബന്ധവർത്തമാനം

Submitted 16 years 2 days ago byvikasv.