തളിരിട്ട കിനാക്കൾ തൻ

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍

പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average:3(1 vote)
Thaliritta kinakkal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അയലത്തെ സുന്ദരികെ ജെ യേശുദാസ്,പി ലീല
വട്ടൻ വിളഞ്ഞിട്ടുംശാന്ത പി നായർ,പി ലീല
എന്തൊരു തൊന്തരവ് അയ്യയ്യോമെഹ്ബൂബ്
പണ്ടെന്റെ മുറ്റത്ത്കെ ജെ യേശുദാസ്
മാനത്തുള്ളൊരു വല്യമ്മാവനുലത രാജു,കോറസ്
വെണ്ണിലാവുദിച്ചപ്പോൾശാന്ത പി നായർ
ഇതാണു ഭാരതധരണിശാന്ത പി നായർ,കോറസ്
മൈലാഞ്ചിത്തോപ്പിൽഎം എസ് ബാബുരാജ്
മദനപ്പൂവനം വിട്ടുശാന്ത പി നായർ,കോറസ്
Submitted 16 years 2 weeks ago byAchinthya.