മദനപ്പൂവനം വിട്ടു

 

മദനപ്പൂവനം വിട്ടു മണവാളന്‍ വന്ന്
മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണ് (2)

ചന്ദ്രികപോലൊരു സുന്ദരിയാണെ
മുന്തിരിവിളയും പുഞ്ചിരിയാണെ
അന്തിവിളക്കിന്‍ പൊന്‍തിരിയാണെ (2)

മഴവില്ലു പലവട്ടം മിഴിക്കുള്ളില്‍ തെളിഞ്ഞ് 
കദളിത്തൈവാഴക്കൂമ്പ് കവിളത്ത് വിരിഞ്ഞ് (2)

കണ്ണെത്താതുള്ളൊരു ദൂരത്ത് - ഒരു
പൊന്നിന്‍കിനാവിന്റെയോരത്ത് 
എത്താത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍
എന്തിന്നു മോഹിച്ചു തത്തമ്മേ

തത്തമ്മച്ചിറകൊത്ത വെറ്റിലവേണം
കസ്തൂരിമണമൊത്ത കളിപ്പാക്കു വേണം
റങ്കുള്ളപൈങ്കിളികള്‍ കൈകൊട്ടിപ്പാടേണം
മംഗളമാരനൊത്ത് കളിയാടിക്കൂടേണം

മോഹത്തിന്‍ പൂന്തേന്‍ കുടിച്ചാലോ - പാരില്‍
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും
പൂത്തുതളിര്‍ക്കില്ല തത്തമ്മേ

മദനപ്പൂവനം വിട്ടു മണവാളന്‍ വന്ന്
മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണ് 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanappoovanam vittu

Additional Info

Year: 
1963

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തളിരിട്ട കിനാക്കൾ തൻഎസ് ജാനകി
അയലത്തെ സുന്ദരികെ ജെ യേശുദാസ്,പി ലീല
വട്ടൻ വിളഞ്ഞിട്ടുംശാന്ത പി നായർ,പി ലീല
എന്തൊരു തൊന്തരവ് അയ്യയ്യോമെഹ്ബൂബ്
പണ്ടെന്റെ മുറ്റത്ത്കെ ജെ യേശുദാസ്
മാനത്തുള്ളൊരു വല്യമ്മാവനുലത രാജു,കോറസ്
വെണ്ണിലാവുദിച്ചപ്പോൾശാന്ത പി നായർ
ഇതാണു ഭാരതധരണിശാന്ത പി നായർ,കോറസ്
മൈലാഞ്ചിത്തോപ്പിൽഎം എസ് ബാബുരാജ്
Submitted 8 years 4 months ago byshyamapradeep.