തിങ്കളേ പൂന്തിങ്കളേ

 

തിങ്കളേ പൂന്തിങ്കളേ.... 
വെളുവെളുങ്ങനെ വെളുവെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില കളിയടയ്ക്കയും
ചേർത്തൊരുക്കേണം 
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ

കനകത്താരകക്കാട്ടിൽ കരയാമ്പൂ നുള്ളണം (2)
മലയമാരുതൻ നൽകും ഏലത്തരി ചേർക്കണം (2)
കിഴക്കു ദിക്കിലെ മാളികയിലെ മാരനൊന്നു മുറുക്കണം (2)
കിഴക്കുദിക്കും നേരമവനു ചുണ്ടുകൾ ചുമക്കണം (2)
വെളുവെളുങ്ങനെ വെളുവെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില
കളിയടയ്ക്കയും ചേർത്തൊരുക്കേണം 
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ

പുലരിത്തിരകളാലേ പൂമാല കോർക്കണം (2)
പൂങ്കുയിലുകൾ നീളേ പുല്ലാങ്കുഴലൂതണം (2)
ചന്തമേറും അന്തിമുല്ല ചന്ദനത്തിരി കൊളുത്തണം (2)
വനലതകൾ വള കിലുക്കി വിശറി വീശി നിൽക്കണം (2)

വെളുവെളുങ്ങനെ മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില കളിയടയ്ക്കയും
ചേർത്തൊരുക്കേണം 
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ (3)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkale poonthinkale

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഇരുണ്ടുവല്ലോ പാരും വാനുംശാന്ത പി നായർ
വന്നാട്ടെ തത്തമ്മപ്പെണ്ണേകെ പി ഉദയഭാനു,കോറസ്
ഒരു നദീ തീരത്തിൽശാന്ത പി നായർ,കെ ആർ ബാലകൃഷ്ണൻ
ആടു സഖീ പാടു സഖീപി ബി ശ്രീനിവാസ്
എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍എസ് ജാനകി
കരളിന്റെ കരളിലെ യമുനഎം ബി ശ്രീനിവാസൻ
പണ്ടു പണ്ടു പണ്ടേആർ ബാലസരസ്വതി
എല്ലാം കഴിഞ്ഞു തെളിഞ്ഞഎസ് ജാനകി
Tags: 
വെളുവെളുങ്ങനെ
Submitted 15 years 8 months ago byജിജാ സുബ്രഹ്മണ്യൻ.