കെ വി മഹാദേവൻ
വെങ്കടാചല ഭാഗവതരുടേയും പിച്ചമ്മാളിന്റേയും മകനായി തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനിച്ചു. 1942 -ൽ Manonmani എന്ന തമിഴ് സിനിമയിലൂടെ സംഗീത സംവിധായകനായി കെ വി മഹാദേവൻ തുടക്കം കുറിച്ചു. 1962 -ൽ Manchi Manasulu എന്ന സിനിമയിലൂടെ അദ്ദേഹം തെലുഗുവിലും അരങ്ങേറി. എം.എസ്. വിശ്വനാഥൻ/ ടി.കെ.രാമമൂർത്തി എന്നിവരുടെ സമകാലികനായിരുന്ന കെ വി മഹാദേവൻ തമിഴിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത്. നേരത്തെ കര്‍ണാടക സംഗീതജ്ഞനായിരുന്ന അദ്ദേഹം വൈകിയാണ് സിനിമാ സംഗീതലോകത്തിലേക്ക് പ്രവേശിക്കുന്നത്.
സംഗീത ലോകത്ത് മാമാ എന്നറിയപെട്ടിടുന്ന മഹാദേവന് ശങ്കരാഭരണം എന്ന തെലുഗു സിനിമ ഏറെ പ്രശസ്തി നേടികൊടുത്തു. എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകനെ പ്രശസ്തിയിലേക്കുയർത്തിയ സിനിമ കൂടിയായിരുന്നു ശങ്കരാഭരണം. 1971 -ൽ ആന വളർത്തിയ വാനമ്പാടി എന്ന സിനിമയിൽ സംഗീതം നൽകിക്കൊണ്ടാണ് കെ വി മഹാദേവൻ മലയാളത്തിലെത്തുന്നത്. തുടർന്ന് പത്തിലധികം മലയാള സിനിമകളിൽ അദ്ദേഹം സംഗീതം പകർന്നു. കെ വി മഹാദേവൻ സംഗീതം പകർന്ന ഗാനങ്ങളിൽ കായലും കയറും എന്ന ചിത്രത്തിലെ ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ എന്ന ഗാനം മലയാള ചലച്ചിത്ര ഗാനങ്ങളിലെ നിത്യഹരിത ഗാനമായി ഇന്നും അറിയപ്പെടുന്നു.
തമിഴ്, തെലുഗു, കന്നഡ, മലയാളം ചിത്രങ്ങളിലായി നിരവധി ഗാനങ്ങൾ ഒരുക്കിയ കെ വി മഹാദേവൻ 1967 =ൽ Kandhan Karunai എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആദ്യമായി ലഭിച്ച വ്യക്തിയായി മാറി. തുടർന്ന് 1969 -ൽ മികച്ച സംഗീത സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര അവാർഡ്,1980 -ൽ വീണ്ടും മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, 1980/1987/1991 എന്നീ വർഷങ്ങളിലെ മികച്ച സംഗീത സംവിധായകനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ നന്ദി അവാർഡ്,1992 -ൽ തെലുങ്കിലെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി.
2001 ജൂണിൽ കെ വി മഹാദേവൻ അന്തരിച്ചു.
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
രംഗം | ഐ വി ശശി | 1985 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |