കെ പി ബ്രഹ്മാനന്ദൻ

KP Brahmanandan
കെ പി ബ്രഹ്മാനന്ദൻ-ഗായകൻ
Date of Birth: 
Friday, 22 February, 1946
Date of Death: 
ചൊവ്വ, 10 August, 2004
സംഗീതം നല്കിയ ഗാനങ്ങൾ:6
ആലപിച്ച ഗാനങ്ങൾ:138

തിരുവനന്തപുരം ജില്ലയില്‍ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22ന് പാച്ചന്റെയും ഭവാനിയുടെയും മകനായി ജനനം.  12 വയസ്സുമുതല്‍ കടയ്ക്കാവൂരിലെ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. കൊച്ച് കൃഷ്ണനാചാരിയും ഗുരുവായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. 1966ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടാന്‍ അവസരം ലഭിച്ചു. ദേശാഭിമാനിയുടെ "അഗ്നിപുത്രി" എന്ന നാടകത്തിലെ "അമരവധു രമണീ തിലോത്തമേ" എന്നതായിരുന്നു ആദ്യ ഗാനം.

1969ല്‍ "കള്ളിച്ചെല്ലമ്മ" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കെ രാഘവന്‍ ഈണം നല്‍കിയ "മാനത്തെ കായലില്‍"  എന്ന ഗാനമാണ് ബ്രഹ്മാനന്ദന്‍ പാടിയ ആദ്യ  ചലച്ചിത്രഗാനം. തുടര്‍ന്ന് 114ലോളം ചലച്ചിത്രങ്ങൾക്ക് വേണ്ടി പാടി. "മലയത്തിപ്പെണ്ണ്" എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പതിനെട്ടാം വയസ്സിൽ ആകാശവാണിയിലെ ലളിതഗാനത്തിലൂടെ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ കരസ്ഥമാക്കിയിരുന്നു.കെ.പി.ഉദയഭാനു നയിച്ചിരുന്ന ഓൾഡ് ഈസ്‌ ഗോൾഡ് ലെ സ്ഥിരം ഗായകനായിരുന്നു.. 

വിവാഹിതനാണ്. രണ്ട് മക്കള്‍: രാകേഷ്, ആതിര. 2004 ആഗസ്ത് 10ന് അന്തരിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പതിനെട്ടുപടി കടന്നാൽഭക്തിഗാനങ്ങൾശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി
മാനത്തെ കായലിൻകള്ളിച്ചെല്ലമ്മപി ഭാസ്ക്കരൻകെ രാഘവൻപഹാഡി 1969
ഓം നമസ്തേ സർവ്വശക്താശബരിമല ശ്രീ ധർമ്മശാസ്താകെ നാരായണ പിള്ളവി ദക്ഷിണാമൂർത്തി 1970
ത്രിപുരസുന്ദരീ നടനംശബരിമല ശ്രീ ധർമ്മശാസ്താശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1970
എല്ലാം എല്ലാംശബരിമല ശ്രീ ധർമ്മശാസ്താപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1970
മുദകരാത്ത മോദകംശബരിമല ശ്രീ ധർമ്മശാസ്താശങ്കരാചാര്യർവി ദക്ഷിണാമൂർത്തി 1970
നീലനിശീഥിനി നിൻ മണിമേടയിൽസി ഐ ഡി നസീർശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻതിലംഗ് 1971
അലകടലിൽ കിടന്നൊരു നാഗരാജാവ്‌ഇങ്ക്വിലാബ് സിന്ദാബാദ്വയലാർ രാമവർമ്മജി ദേവരാജൻ 1971
ദേവഗായകനെ ദൈവംവിലയ്ക്കു വാങ്ങിയ വീണശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1971
മാരിവിൽ ഗോപുരവാതിൽഅനന്തശയനംശ്രീകുമാരൻ തമ്പികെ രാഘവൻ 1972
ഉദയസൂര്യൻ നമ്മെയുറക്കുന്നുനൃത്തശാലപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1972
ചന്ദ്രികാചർച്ചിതമാം രാത്രിയോടോപുത്രകാമേഷ്ടിവയലാർ രാമവർമ്മവി ദക്ഷിണാമൂർത്തി 1972
എല്ലാം മായാജാലംസംഭവാമി യുഗേ യുഗേശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1972
തുടുതുടെ തുടിക്കുന്നു ഹൃദയംസംഭവാമി യുഗേ യുഗേശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1972
ലോകം മുഴുവൻസ്നേഹദീപമേ മിഴി തുറക്കൂപി ഭാസ്ക്കരൻപുകഴേന്തി 1972
തങ്കമകുടം ചൂടി നില്പൂ (1)ശ്രീ ഗുരുവായൂരപ്പൻഒ എൻ വി കുറുപ്പ്വി ദക്ഷിണാമൂർത്തി 1972
രാധികേ മമ ഹൃദയശ്രീ ഗുരുവായൂരപ്പൻഒ എൻ വി കുറുപ്പ്വി ദക്ഷിണാമൂർത്തി 1972
തങ്കമകുടം ചൂടി നില്പൂ (2)ശ്രീ ഗുരുവായൂരപ്പൻഒ എൻ വി കുറുപ്പ്വി ദക്ഷിണാമൂർത്തി 1972
താമരപ്പൂ നാണിച്ചുടാക്സി കാർശ്രീകുമാരൻ തമ്പിആർ കെ ശേഖർ 1972
കാവേരി പൂമ്പട്ടണത്തില്‍അജ്ഞാതവാസംശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻ 1973

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കളകളം കിളിമലയത്തിപ്പെണ്ണ്വയനാർ വല്ലഭൻകെ പി ബ്രഹ്മാനന്ദൻ 1989
പേരി കൊട്ട് കിടുക്കത്തട്ട്മലയത്തിപ്പെണ്ണ്വയനാർ വല്ലഭൻസുനന്ദ,ദിനേഷ് 1989
ധം മധുരം ജീവിതം മധുരംമലയത്തിപ്പെണ്ണ്വയനാർ വല്ലഭൻഅമ്പിളി 1989
മട്ടിച്ചാറ് മണക്കണ്മലയത്തിപ്പെണ്ണ്വയനാർ വല്ലഭൻകെ എസ് ചിത്ര,ഉണ്ണി മേനോൻ 1989
കുങ്കുമക്കാട്ടിൽകന്നിനിലാവ്എ വി പീതാംബരൻകെ പി ബ്രഹ്മാനന്ദൻ,കോറസ്,കെ എസ് ചിത്ര 1993
കന്നിയിളം കാടുകള്‍കന്നിനിലാവ്എ വി പീതാംബരൻകെ ജെ യേശുദാസ് 1993