കവിയൂർ പൊന്നമ്മ
മലയാള ചലച്ചിത്രനടി. 1945 ൽ പത്തനംതിട്ടയിൽ ജനനം. അച്ഛൻ ടി പി ദാമോദരൻ അമ്മ ഗൗരി. അവരുടെ ആദ്യത്തെ കുട്ടിയായിരുന്നു പൊന്നമ്മ. പൊന്നമ്മയ്ക്കുതാഴെ ആറു കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ കവിയൂർ രേണുകയും അഭിനേത്രിയായിരുന്നു.
നാടക വേദികളിലൂടെയാണ് കവിയൂർ പൊന്നമ്മ തന്റെ കലാജീവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. പതിനാലാമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തിൽ അഭിനയിയ്ക്കുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനം ആയിരുന്നു കവിയൂർ പൊന്നമ്മയുടെ ആദ്യനാടകം. നാടക വേദികളിലെ അഭിനയ മികവും പ്രശസ്തിയും അവർക്ക് സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964 ൽ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്. തുടർന്ന് കവിയൂർ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അവർക്ക് അമ്മ വേഷം തന്നെയായിരുന്നു ലഭിച്ചിരുന്നത്. സത്യൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂർപൊന്നമ്മ അഭിനയിച്ച അമ്മവേഷങ്ങളിൽ ഭൂരിപക്ഷവും. മലയാളിയുടെ അമ്മയുടെ മുഖം തന്നെയായി മാറി കവിയൂർ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
നല്ലൊരു ഗായികകൂടിയാണ് കവിയൂർ പൊന്നമ്മ. വെച്ചൂർ എസ് സുബ്രഹ്മണ്യയ്യർ, എൽ പി ആർ വർമ്മ എന്നിവരുടെ കീഴിൽ നിന്നാണ് അവർ സംഗീതം പഠിച്ചത്. ഡോക്ടർ എന്ന നാടകത്തിലാണ് ആദ്യമായി പാടുന്നത്. തീർത്ഥയാത്ര എന്ന സിനിമയിലെ "അംബികേ ജഗദംബികേ... എന്ന ഭക്തി ഗാനമാണ് കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമാഗാനം. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങൾ അവർ പാടിയിട്ടുണ്ട്.
കവിയൂർ പൊന്നമ്മ ആദ്യമായി നായികയായ റോസി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് മണിസ്വാമിയെയായിരുന്നു അവർ വിവാഹം ചെയ്തിരുന്നത്. അവർക്ക് ഒരു മകളാണ് ഉള്ളത്. മകൾ ബിന്ദു വിവാഹിതയായി ഭർത്താവിനൊപ്പം അമേരിയ്ക്കയിൽ താമസിയ്ക്കുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ശ്രീരാമപട്ടാഭിഷേകം | മണ്ഡോദരി | ജി കെ രാമു | 1962 |
കലയും കാമിനിയും | പി സുബ്രഹ്മണ്യം | 1963 | |
ആറ്റം ബോംബ് | പി സുബ്രഹ്മണ്യം | 1964 | |
കുടുംബിനി | ലക്ഷ്മി | പി എ തോമസ് | 1964 |
ഭർത്താവ് | ശാന്ത | എം കൃഷ്ണൻ നായർ | 1964 |
ഓടയിൽ നിന്ന് | കല്യാണി | കെ എസ് സേതുമാധവൻ | 1965 |
റോസി | റോസി | പി എൻ മേനോൻ | 1965 |
ദാഹം | ലക്ഷ്മിട്ടീച്ചർ | കെ എസ് സേതുമാധവൻ | 1965 |
തൊമ്മന്റെ മക്കൾ | അച്ചാമ്മ | ജെ ശശികുമാർ | 1965 |
പിഞ്ചുഹൃദയം | സരസ്വതി | എം കൃഷ്ണൻ നായർ | 1966 |
ജയിൽ | കാ൪ത്ത്യായനി അമ്മ | എം കുഞ്ചാക്കോ | 1966 |
പോസ്റ്റ്മാൻ | പി എ തോമസ് | 1967 | |
സ്വപ്നഭൂമി | സരസ്വതി | എസ് ആർ പുട്ടണ്ണ | 1967 |
സഹധർമ്മിണി | പി എ തോമസ് | 1967 | |
പൂജ | ഈശ്വരിയമ്മ | പി കർമ്മചന്ദ്രൻ | 1967 |
അസുരവിത്ത് | കുഞ്ഞുട്ടി | എ വിൻസന്റ് | 1968 |
വഴി പിഴച്ച സന്തതി | ഒ രാമദാസ് | 1968 | |
വെളുത്ത കത്രീന | മാര്ത്തപുലയി | ജെ ശശികുമാർ | 1968 |
ആൽമരം | എ വിൻസന്റ് | 1969 | |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
ആലപിച്ച ഗാനങ്ങൾ
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
2 ഹരിഹർ നഗർ | ലാൽ | 2009 |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 |