കണ്ണൂർ രാജൻ

Kannur Rajan
കണ്ണൂർ രാജൻ
Date of Birth: 
Thursday, 7 January, 1937
Date of Death: 
Friday, 7 April, 1995
സംഗീതം നല്കിയ ഗാനങ്ങൾ:182
ആലപിച്ച ഗാനങ്ങൾ:1

 കണ്ണൂർ ജില്ലയിലെ എടക്കാട് സ്ഥലത്തെ നിർദ്ധന കുടുംബത്തിലാണു ജനനം.
കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോയിലെ 'കാഷ്വല്‍ ആര്‍ട്ടിസ്റ്റ്' ആയിരുന്നു.
1974ൽ “മിസ്റ്റർ സുന്ദരി” എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് ഈണമിട്ടുകൊണ്ടാണ് കണ്ണൂർ രാ‍ജൻ മലയാള സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്.

എന്തിനെന്നെ വിളിച്ചു നീ വീണ്ടും, ദേവീക്ഷേത്രനടയിൽ, പീലിയേഴും വീശിവാ,, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, വീണപാടുമീണമായി, എന്നീ ഹിറ്റു ഗാനങ്ങൾക്ക് ഒപ്പം നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ “നാദങ്ങളായ് നീ വരൂ“, “ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ“ എന്നിവയും, “ചിത്രം” എന്ന സിനിമയിലെ “പാടം പൂത്തകാലം“ “ഈറൻ മേഘം“, “ദുരെക്കിഴക്കുദിയ്ക്കും“ തുടങ്ങിയ ഗാനങ്ങളും,  തരംഗിണിയുടെ ചില ആൽബങ്ങളും കണ്ണൂർ രാജനെ മലയാളിയുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാക്കി നിർത്തുന്നു.

അക്കാലത്ത് മലയാളത്തിലെ ഒട്ടുമിക്ക രചയിതാക്കളും ഗായികാ ഗായകരുമായി സഹകരിക്കാൻ ഭാഗ്യം സൃഷ്ടിച്ച സംഗീത സംവിധായകരിൽ ഒരാളാണ് കണ്ണൂർ രാജൻ.
"പാറ"എന്ന ചിത്രത്തിന്റെ ടൈറ്റീൽ സോംഗായ "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്ന ഗാനം കണ്ണൂർ രാജന്റെ സംഗീതത്തിൽ പാടീയിരിക്കുന്ന്ത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംഗീത സംവിധായകൻ ഇളയരാജയാൺ`.
 
തന്റെ അൻപത്തെട്ടാം വയസിൽ 1995 ഏപ്രിൽ  7ന് ചെന്നൈയിൽ “കൊക്കരക്കോ“ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് കണ്ണൂർ രാജൻ അന്തരിച്ചു.

ഭാര്യ, മൂന്ന് മക്കൾ. പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ ഭാര്യാ പിതാവു കൂടിയാണൂ രാജൻ.

നിർമ്മാണം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ദശരഥ രാജാവിന്ചൂണ്ടക്കാരികണ്ണൂർ രാജൻ 1977

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മുന്നാറിലെ കുളിരേരാഗമാധുരിസന്തോഷ്‌കുമാർ കായംകുളം (മോനു)കെ ജെ യേശുദാസ്
പുളിയിരക്കല ഒന്നര ചുറ്റിരാഗമാധുരിസന്തോഷ്‌കുമാർ കായംകുളം (മോനു)വാണി ജയറാം
ഉന്മാദം എന്തൊരുന്മാദംമിസ്റ്റർ സുന്ദരിവയലാർ രാമവർമ്മകെ പി ബ്രഹ്മാനന്ദൻ,യശോദ 1974
ഹണിമൂൺ നമുക്ക്മിസ്റ്റർ സുന്ദരിവയലാർ രാമവർമ്മകെ പി ബ്രഹ്മാനന്ദൻ,പ്രേമ 1974
ആദിപരാശക്തി അമൃതവർഷിണിമിസ്റ്റർ സുന്ദരിവയലാർ രാമവർമ്മയശോദ 1974
മാൻ‌പേട ഞാനൊരു മാൻപേടമിസ്റ്റർ സുന്ദരിവയലാർ രാമവർമ്മപ്രേമ,യശോദ 1974
എന്തിനെന്നെ വിളിച്ചു നീ വീണ്ടുംഅഭിനന്ദനംശ്രീകുമാരൻ തമ്പികെ ജെ യേശുദാസ് 1976
പുഷ്പതല്പത്തിൽഅഭിനന്ദനംശ്രീകുമാരൻ തമ്പികെ ജെ യേശുദാസ്,ലതിക 1976
ചന്ദ്രനും താരകളുംഅഭിനന്ദനംശ്രീകുമാരൻ തമ്പികെ ജെ യേശുദാസ് 1976
പത്തുപൈസായ്ക്കൊരു പാട്ടുപെട്ടിഅഭിനന്ദനംശ്രീകുമാരൻ തമ്പിഎസ് ജാനകി 1976
അസ്തമയസൂര്യനു ദുഃഖമുണ്ടോചൂണ്ടക്കാരിസന്തോഷ്‌കുമാർ കായംകുളം (മോനു)കെ ജെ യേശുദാസ്,ബി സാവിത്രി 1977
പൊന്നമ്പിളിക്കല മാനത്തുദിച്ചേചൂണ്ടക്കാരിസന്തോഷ്‌കുമാർ കായംകുളം (മോനു)സി ഒ ആന്റോ,ബി സാവിത്രി 1977
മുത്തുബീവി പണ്ടൊരിക്കല്ചൂണ്ടക്കാരിസന്തോഷ്‌കുമാർ കായംകുളം (മോനു)സീറോ ബാബു 1977
ദശരഥ രാജാവിന്ചൂണ്ടക്കാരിട്രഡീഷണൽ,കണ്ണൂർ രാജൻ 1977
ഓടിവള്ളം തുഴഞ്ഞു പോകുംചൂണ്ടക്കാരിസന്തോഷ്‌കുമാർ കായംകുളം (മോനു)പ്രൊഫ. പി മധു,ചന്ദ്ര സന്തോഷ്‌കുമാർ 1977
ഇളം കാറ്റ് ഒരു പാട്ട്ഒരു ജാതി ഒരു മതംഎൽ ബാബുപി സുശീല,കെ ജെ യേശുദാസ് 1977
മംഗല്യം ചാർത്തിയഒരു ജാതി ഒരു മതംഎൽ ബാബുഅമ്പിളി,കെ ജെ യേശുദാസ് 1977
ആരാധികേ ആരാധികേഒരു ജാതി ഒരു മതംഎൽ ബാബുപി ജയചന്ദ്രൻ 1977
കണ്ണാലെ പാര്പല്ലവിപി ഭാസ്ക്കരൻപി ജയചന്ദ്രൻ 1977
കിളിക്കൊത്ത കരളുള്ളപല്ലവിപരത്തുള്ളി രവീന്ദ്രൻപി മാധുരി 1977

സ്കോർ