കലൂർ ഡെന്നിസ്

Kaloor Dennis
കഥ:5
സംഭാഷണം:115
തിരക്കഥ:111

എറണാകുളം കലൂർ കൊല്ലംപറമ്പിൽ ജോസഫിന്റേം അന്നാമ്മയുടെയും മകൻ. 1980-90 കാലഘട്ടത്തിൽ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള ഹിറ്റ്മേക്കറായിരുന്നു കലൂർ ഡെന്നിസ്. ഒരു വർഷം തന്നെ 12ഓളം തിരക്കഥകളെഴുതിയ എഴുത്തുകാരൻ. ചെറുപ്പത്തിൽത്തന്നെ സിനിമയോടു തോന്നിയ ആഭിമുഖ്യം സിനിമാ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും കഥകളും ലേഖനങ്ങളുമായി എഴുതിത്തുടങ്ങാൻ കാരണമായി. കെ ജെ ഡെന്നിസെന്ന പേര് സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് കലൂർ ഡെന്നിസെന്നാക്കി മാറ്റിയത്. ഏയ്ഞ്ചൽ ജോർജ്ജിന്റ് ചിത്രകൗമുദി എന്ന മാഗസിനിൽ സ്ഥിരമായി ലേഖനങ്ങളെഴുതി. ആർട്ടിസ്റ്റ് കിത്തോയും സെബാസ്റ്റ്യൻ പോളുമായി ചേർന്ന് 1972 ൽ ചിത്രപൗർണ്ണമി എന്നൊരു പത്രം കുറെ വർഷക്കാലം നടത്തിയിരുന്നു.ജോണ്‍ പോളും ഈ പത്രത്തിൽ സഹകരിച്ചിരുന്നു. പത്രവർത്തനത്തിനൊപ്പം അമച്വർ നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു കലൂർ ഡെന്നീസ്. അമ്മാവനോടൊത്ത് തമിഴ്നാട്ടിലെ മേട്ടൂരിൽ കുറച്ച് കാലം ചിലവിട്ടത് തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ ഡെന്നിസിനെ പ്രാപ്തനാക്കി.പിന്നീട് തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങൾ തന്റെ പത്രത്തിനായി തർജ്ജിമ ചെയ്യുവ്വാൻ അത് അദ്ദേഹത്തിനു സഹായകമായി.

ഈ മനോഹര തീരം എന്ന ചിത്രത്തിന്റെ ചർച്ചക്കായി കിത്തോയുടേയും ജോണ്‍ പോളിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ്പാറപ്പുറത്തിനും കിത്തോക്കുമൊപ്പം ഹൈദരാബാദിൽഐ വി ശശിയെ കാണാൻ ആദ്യമായി ഡെന്നീസ് പോകുന്നത്. അന്ന് ഐ വി ശശിയുടെ നിർബന്ധത്തിനു വഴങ്ങി പാറപ്പുറത്തിന്റെ തിരക്കഥയിൽ ജോണ്‍ പോളിനൊപ്പം സഹകരിച്ചു.  അനുഭവങ്ങളേ നന്ദിഎന്ന ഐ വി ശശി ചിത്രത്തിനു കഥയെഴുതിക്കൊണ്ടാണ് സിനിമയിൽ സ്വതന്ത്രമായി തുടക്കമിടുന്നത്, ഇതിനു പുറമേ ഇവിടെ കാറ്റിനു സുഗന്ധം,അകലങ്ങളിൽ അഭയം,ഒന്നാണ് നമ്മൾ എന്ന നാലു സിനിമകൾക്ക് ഡെന്നിസ് കഥയെഴുതി.  ആന്റണി ഈസ്റ്റ്മാന്റെവയൽ എന്ന ചിത്രത്തിനാണ് ആദ്യമായി കലൂർ ഡെന്നീസ് തിരക്കഥയെഴുതുന്നത്. ചാമരത്തിനു ശേഷംജഗൻ പിക്ചേഴ്സ് നിർമ്മിച്ച് കലൂർ ഡെന്നിസ് രചന നിർവ്വഹിച്ച  രക്തം  എന്ന ചിത്രത്തിലേക്ക്ജോഷിയെ സംവിധായകനായി നിർദ്ദേശിച്ചതും കലൂർ ഡെന്നീസായിരുന്നു. രക്തം എന്ന ആ മൾട്ടി സ്റ്റാർ ചിത്രം സൂപ്പർ ഹിറ്റായതോടെ മലയാള സിനിമയിൽ ജോഷി-കലൂർ ഡെന്നീസ് എന്നൊരു പുതിയ കൂട്ടുകെട്ട് പിറവികൊണ്ടു.ജൂബിലിയുടെആ രാത്രി എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ടിലേക്ക്മമ്മൂട്ടി കൂടി കടന്നു വന്നു.സന്ദർഭം,കഥയിതു വരെ,ഒന്നിങ്ങു വന്നെങ്കിൽതുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു. മമ്മൂട്ടി - പെട്ടി - കുട്ടി എന്ന വാണീജ്യ വിജയത്തിന്റെ ഫോർമുലക്ക് തുടക്കമിട്ടത് കലൂർ ഡെന്നീസായിരുന്നു. പിന്നീട് മമ്മൂട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആ കൂട്ടുകെട്ട് പിരിഞ്ഞു. അതിനു ശേഷമാണുമോഹൻലാലിനെ നായകനാക്കി ജോഷി-കലൂർ ഡെന്നീസ് ടീമിന്റെജനുവരി ഒരു ഓർമ്മഎന്ന സൂപ്പർ ഹിറ്റ്‌ ചിത്രം ഉണ്ടായത്.

കുടുംബചിത്രങ്ങൾക്ക് സ്ഥിരമായി കഥകളെഴുതിയ അദ്ദേഹം, തൊണ്ണൂറുകളിലെ മാറിയ ട്രെൻഡിനനുസരിച്ച്ഗജകേസരിയോഗം,മിമിക്സ്‌ പരേഡ് തുടങ്ങി ഒട്ടേറെ തമാശ ചിത്രങ്ങൾക്ക് തിരക്കഥകൾ ഒരുക്കി.  മിമിക്സ് പരേഡിന്റെ വൻ വാണീജ്യവിജയത്തിനു ശേഷംസിമ്പിൾ പ്രൊഡക്ഷനുമായി ചേർന്ന് ആ ചിത്രത്തിന്റെ അടുത്ത ഭാഗമായ കാസർഗോഡ്‌ കാദർഭായി ചെയ്തു.  മുകേഷ്,സിദ്ദിക്ക്,ജഗദീഷ് തുടങ്ങിയ നടന്മാർക്ക് മുൻ നിരയിലേക്ക് കടന്നു വരാൻ വഴിയൊരുക്കിയത് കലൂർ ഡെന്നീസിന്റെ ചിത്രങ്ങളായിരുന്നു. അതിന്റെ തുടർച്ചയെന്നവണ്ണം മുൻ നിര നായക നടന്മാരെ ഒഴിവാക്കി, ജഗദീഷിനെ നായകനാക്കിസ്ത്രീധനം എന്ന ചിത്രം ചെയ്യാനുള്ള തീരുമാനവും കലൂർ ഡെന്നീസിന്റേതായിരുന്നു. കമലിന്റെ  ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ,ചിത്രപൗർണ്ണമി എന്ന ബാനറിൽ കലൂർ ഡെന്നീസ് കിത്തോയോടൊപ്പം സഹകരിച്ചു. ത്രീ മെൻ ആന്റ് എ ബേബി എന്ന അമേരിക്കൻ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്തൂവൽസ്പർശം എന്ന കമൽ ചിത്രത്തിനു തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്. ജയരാജ് സംവിധാനം ചെയ്തകുടുംബസമേതത്തിനു ആദ്യമായി അദ്ദേഹത്തിനു തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആ കാലത്ത് വില്ലൻ വേഷങ്ങളിൽ സജീവമായിരുന്നബാബു ആന്റണി നായക വേഷങ്ങളിലേക്ക് കടന്നതും കലൂർ ഡെന്നീസ് ചിത്രങ്ങളിലൂടെയാണ്.ഉപ്പുകണ്ടം ബ്രദേഴ്സ്,കമ്പോളം തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി. കർപ്പൂരദീപം എന്നജോർജ്ജ് കിത്തുചിത്രവുമായി ബന്ധപ്പെട്ട് തിരക്കഥയുടെ പേരിൽസുരേഷ് ഗോപിയുമായി അസ്വാരസ്യങ്ങളുണ്ടായി. ഇതേത്തുടർന്ന് മാക്ട എന്നൊരു സംഘടന രൂപീകരിക്കുവാൻ മു‌ൻകൈ എടുത്ത ഡെന്നിസ് മാക്ടയുടെ സ്ഥാപകനേതാവുമായി മാറി. ശാരീരികമായ അസ്വാസ്ഥ്യങ്ങളെ തുടർന്ന് കുറച്ച് നാൾ മുഖ്യധാരയിൽ നിന്ന് മാറി നിന്നിരുന്നെങ്കിലും തിരികെ വന്ന ശേഷംഎഗൈൻ കാസർഗോഡ്‌ കാദർ ഭായി,ക്ലൈമാക്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

1982 ൽ കൂനമ്മാവ് സ്വദേശിനിയായ സീനയെ വിവാഹം കഴിച്ച ഡെന്നിസിന്റെ മക്കൾ ഡിനു, ഡീൻ എന്നിവരാണ്. ഡിനു ഡെന്നീസ്,പ്രണയമണിത്തൂവൽഒറ്റനാണയം,എന്നിട്ടും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ക്ലൈമാക്സ്പി അനിൽ 2013
എഗൈൻ കാസർഗോഡ് കാദർഭായ്തുളസീദാസ് 2010
9 കെ കെ റോഡ്സൈമൺ കുരുവിള 2010
കൃത്യംവിജി തമ്പി 2005
ഒറ്റനാണയംസുരേഷ് കണ്ണൻ 2005
പറഞ്ഞു തീരാത്ത വിശേഷങ്ങൾഹരികുമാർ 2005
കേരളാഹൗസ് ഉടൻ വില്പനയ്ക്ക്താഹ 2003
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻവിനയൻ 2002
പ്രണയമണിത്തൂവൽതുളസീദാസ് 2002
മാർക്ക് ആന്റണിടി എസ് സുരേഷ് ബാബു 2000
മേരാ നാം ജോക്കർനിസ്സാർ 2000
ഏഴുപുന്നതരകൻപി ജി വിശ്വംഭരൻ 1999
ജെയിംസ് ബോണ്ട്ബൈജു കൊട്ടാരക്കര 1999
ഓരോ വിളിയും കാതോർത്ത്വി എം വിനു 1998
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എപി ജി വിശ്വംഭരൻ 1998
ഗുരുശിഷ്യൻശശി ശങ്കർ 1997
കിള്ളിക്കുറിശ്ശിയിലെ കുടുംബമേളവിജി തമ്പി 1997
സുവർണ്ണ സിംഹാസനംപി ജി വിശ്വംഭരൻ 1997
അഞ്ചരക്കല്യാണംവി എം വിനു 1997
ഗജരാജമന്ത്രംതാഹ 1997

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ക്ലൈമാക്സ്പി അനിൽ 2013
എഗൈൻ കാസർഗോഡ് കാദർഭായ്തുളസീദാസ് 2010
9 കെ കെ റോഡ്സൈമൺ കുരുവിള 2010
പറഞ്ഞു തീരാത്ത വിശേഷങ്ങൾഹരികുമാർ 2005
കൃത്യംവിജി തമ്പി 2005
ഒറ്റനാണയംസുരേഷ് കണ്ണൻ 2005
കേരളാഹൗസ് ഉടൻ വില്പനയ്ക്ക്താഹ 2003
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻവിനയൻ 2002
പ്രണയമണിത്തൂവൽതുളസീദാസ് 2002
മേരാ നാം ജോക്കർനിസ്സാർ 2000
മാർക്ക് ആന്റണിടി എസ് സുരേഷ് ബാബു 2000
ഏഴുപുന്നതരകൻപി ജി വിശ്വംഭരൻ 1999
ജെയിംസ് ബോണ്ട്ബൈജു കൊട്ടാരക്കര 1999
ഓരോ വിളിയും കാതോർത്ത്വി എം വിനു 1998
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എപി ജി വിശ്വംഭരൻ 1998
ഗജരാജമന്ത്രംതാഹ 1997
ഗുരുശിഷ്യൻശശി ശങ്കർ 1997
കിള്ളിക്കുറിശ്ശിയിലെ കുടുംബമേളവിജി തമ്പി 1997
സുവർണ്ണ സിംഹാസനംപി ജി വിശ്വംഭരൻ 1997
അഞ്ചരക്കല്യാണംവി എം വിനു 1997

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
ഇണയെത്തേടിആന്റണി ഈസ്റ്റ്മാൻ 1981