കെ ജി ജയൻ

K G Jayan
Date of Birth: 
Thursday, 6 December, 1934
Date of Death: 
ചൊവ്വ, 16 April, 2024
ജയ-വിജയ
കലാരത്നം കെ ജി ജയൻ
എഴുതിയ ഗാനങ്ങൾ:1
സംഗീതം നല്കിയ ഗാനങ്ങൾ:69
ആലപിച്ച ഗാനങ്ങൾ:16

1934 ഡിസംബർ 6 നു കോട്ടയത്ത് ഗോപാലൻ തന്ത്രിയുടെയും നാരായണി അമ്മയുടെയും മകനായി  ജനിച്ചു.ഇരട്ട സഹോദരൻ വിജയൻ .പതിനാറാം  വയസ്സിൽ സംഗീത പഠനം ആരംഭിച്ചു.രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ.പിന്നീട് സ്വാതി തിരുന്നാൾ മ്യൂസ്സിക് അക്കാദമിയിൽ നിന്നും  ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി.

സംഗീതം ജിവിവിതവും ജീവിതം നാദാർച്ചനയുമാക്കി മാറ്റിയ സംഗീതജ്ഞനാണു ജയവിജയന്മാർ.ഭക്തിയും  സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂർവ ഇരട്ടകളാണ് ജയ വിജയന്മാർ.ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയൻ മലയാളികളുടെ പ്രിയഗായകനാണ്.

1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണ്ണാടക സംഗീതം അഭ്യസിച്ചത്.വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ഡോ.ബാലമുരളീകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് 6 വർഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു. ജയനെയും വിജയനെയും “ ജയ വിജയ “ ആക്കി മാറ്റിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു.ജോസ് പ്രകാശ് അഭിനയിച്ച “പ്രിയ പുത്രൻ “ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജയവിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.

ഏകദേശം മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകി 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ  എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്.

ജയ വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണു.ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു.എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്.ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ശ്രീകോവിൽ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.

വിജയന്റെ മരണ ശേഷം എസ് രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയില്‍പ്പീലിയിലെ 9 ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.1968 ൽ ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയം സംഗീതം നൽകി.

ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച്  “ ചെമ്പൈ- സംഗീതവും ജീവിതവും  “എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കെ ജി ജയൻ ഇപ്പോൾ ആത്മകഥാംശം എന്ന ആത്മ കഥ എഴുതുന്നു.ജയന്റെ ഏറ്റവും പുതിയ “ തിരുവാഭരണം എന്ന ആൽബത്തിൽ സഹോദരൻ വിജയന്റെ സ്വരത്തിൽ കൂടി പാടുന്നു.

ലഭിച്ച പുരസ്കാരങ്ങൾ
സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ “ കലാരത്നം “ ഭക്തിസംഗീത സമ്രാട്ട്,തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.
ഭാര്യ സരോജിനി
മക്കൾ : ബിജു കെ ജയൻ
മനോജ് കെ ജയൻ
 

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മാമല വാഴുംഅയ്യപ്പസുപ്രഭാതംതിരുവാർപ്പു പുരുഷോത്തമൻകെ ജി ജയൻ,കെ ജി വിജയൻ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാഅയ്യപ്പസുപ്രഭാതംകെ ജി ജയൻ
അയ്യപ്പൻ തിന്തകത്തോംഅയ്യപ്പസുപ്രഭാതംബിച്ചു തിരുമലകെ ജി ജയൻ
വിഷ്ണുമായയിൽ പിറന്നഅയ്യപ്പസുപ്രഭാതംബിച്ചു തിരുമലകെ ജി ജയൻസിന്ധുഭൈരവി
മലമുകളിൽ വാഴും ദേവാഅയ്യപ്പസുപ്രഭാതംതിരുവാർപ്പു പുരുഷോത്തമൻകെ ജി ജയൻ
ശരണം ശരണംശബരിമല ശ്രീ ധർമ്മശാസ്താശ്രീകുമാരൻ തമ്പികെ ജി വിജയൻ,കെ ജി ജയൻ 1970
ത്രിപുരസുന്ദരീ നടനംശബരിമല ശ്രീ ധർമ്മശാസ്താശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1970
എല്ലാം എല്ലാംശബരിമല ശ്രീ ധർമ്മശാസ്താപി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തി 1970
മുദകരാത്ത മോദകംശബരിമല ശ്രീ ധർമ്മശാസ്താശങ്കരാചാര്യർവി ദക്ഷിണാമൂർത്തി 1970
ശബ്ദസാഗരനന്ദിനിമാരേഇനി ഒരു ജന്മം തരൂവയലാർ രാമവർമ്മഎം ബി ശ്രീനിവാസൻ 1972
ശ്രീകോവിൽ നട തുറന്നൂശരണമയ്യപ്പ (ആൽബം )കൈപ്പള്ളി കൃഷ്ണപിള്ളകെ ജി വിജയൻ,കെ ജി ജയൻആരഭി 1975
ശ്രീശബരീശ്വര ആദിപരാൽപ്പരാശബരിമല അയ്യപ്പന്‍ (ആല്‍ബം)തുളസീവനംകെ ജി വിജയൻ,കെ ജി ജയൻ 1976
ശ്രീ ശബരീശ്വരശബരിമല അയ്യപ്പന്‍ (ആല്‍ബം)കെ ജി ജയൻകല്യാണി 1976
ഒന്നേ ഒന്ന്എനിക്കു വിശക്കുന്നുപി ഭാസ്ക്കരൻകെ ജി വിജയൻ,കെ ജി ജയൻ 1983
നീലമേഘവര്‍ണ്ണ കണ്ണാകൃഷ്ണഗാഥ - ആൽബംബിച്ചു തിരുമലബിച്ചു തിരുമല 1985
നീലക്കാടിനു മുകളിലെഗോഡ് ഫോർ സെയിൽവയലാർ ശരത്ചന്ദ്രവർമ്മഅഫ്സൽ യൂസഫ് 2013

ഗാനരചന

കെ ജി ജയൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കടലിന്നക്കരെ കൽ‌പ്പവൃക്ഷത്തിലെലളിതഗാനങ്ങൾഎം ജി രാധാകൃഷ്ണൻ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഞാനൊരു ബ്രഹ്മചാരിലളിതഗാനങ്ങൾകെ ജെ യേശുദാസ്
പടിപൂജ കഴിഞ്ഞുഅയ്യപ്പഭക്തിഗാനങ്ങൾഎസ് രമേശൻ നായർകെ ജെ യേശുദാസ്
മലമുകളിൽ വാഴും ദേവാഅയ്യപ്പസുപ്രഭാതംതിരുവാർപ്പു പുരുഷോത്തമൻകെ ജി ജയൻ
മാമല വാഴുംഅയ്യപ്പസുപ്രഭാതംതിരുവാർപ്പു പുരുഷോത്തമൻകെ ജി വിജയൻ,കെ ജി ജയൻ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാഅയ്യപ്പസുപ്രഭാതംകെ ജി ജയൻ
അയ്യപ്പൻ തിന്തകത്തോംഅയ്യപ്പസുപ്രഭാതംബിച്ചു തിരുമലകെ ജി ജയൻ
വിഷ്ണുമായയിൽ പിറന്നഅയ്യപ്പസുപ്രഭാതംബിച്ചു തിരുമലകെ ജി ജയൻസിന്ധുഭൈരവി
ബ്രാഹ്മമുഹൂർത്തത്തിൽഭജഗോവിന്ദംബിച്ചു തിരുമലകെ ജെ യേശുദാസ്
മുള്‍മുടിചൂടിയ നാഥാഭൂമിയിലെ മാലാഖവർഗീസ് വടകരഎസ് ജാനകി 1965
കഴിഞ്ഞ സംഭവങ്ങൾകുരുതിക്കളംപി ഭാസ്ക്കരൻകെ ജെ യേശുദാസ് 1969
എന്തറിഞ്ഞു മണിവീണ പാവംകുരുതിക്കളംപി ഭാസ്ക്കരൻപി സുശീല 1969
വിരുന്നൊരുക്കി കാത്തിരുന്നുകുരുതിക്കളംപി ഭാസ്ക്കരൻഎസ് ജാനകി 1969
കാലമൊരു കാളവണ്ടിക്കാരന്‍കുരുതിക്കളംപി ഭാസ്ക്കരൻകെ ജെ യേശുദാസ് 1969
ശരണം ശരണംശബരിമല ശ്രീ ധർമ്മശാസ്താശ്രീകുമാരൻ തമ്പികെ ജി വിജയൻ,കെ ജി ജയൻ 1970
ബ്രാഹ്മമുഹൂർത്തത്തിൽഭജഗോവിന്ദംബിച്ചു തിരുമലകെ ജെ യേശുദാസ് 1972
ശ്രീകോവിൽ നട തുറന്നൂശരണമയ്യപ്പ (ആൽബം )കൈപ്പള്ളി കൃഷ്ണപിള്ളകെ ജി വിജയൻ,കെ ജി ജയൻആരഭി 1975
ശ്രീശബരീശ്വര ആദിപരാൽപ്പരാശബരിമല അയ്യപ്പന്‍ (ആല്‍ബം)തുളസീവനംകെ ജി വിജയൻ,കെ ജി ജയൻ 1976
ശ്രീ ശബരീശ്വരശബരിമല അയ്യപ്പന്‍ (ആല്‍ബം)കെ ജി ജയൻകല്യാണി 1976
ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേനിറകുടംബിച്ചു തിരുമലകെ ജെ യേശുദാസ്,ബി സാവിത്രി 1977
നക്ഷത്രദീപങ്ങൾ തിളങ്ങിനിറകുടംബിച്ചു തിരുമലകെ ജെ യേശുദാസ്ഗൗരിമനോഹരി,ശങ്കരാഭരണം,ആഭോഗി 1977
Submitted 15 years 11 months ago byKiranz.