ജോൺസൺ

Johnson master
Johnson-Nandan's-Art
Date of Birth: 
Thursday, 26 March, 1953
Date of Death: 
Thursday, 18 August, 2011
ജോൺസൻ
സംഗീതം നല്കിയ ഗാനങ്ങൾ:643
ആലപിച്ച ഗാനങ്ങൾ:13

എന്റെ ശബ്ദം ശരിയല്ല, ചികിത്സയിലാണ്..എങ്കിലും പാടാം". ദീർഘകാലം ശബ്ദചികിത്സയിലായിരുന്നിട്ടും മലയാള സിനിമക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് തയ്യാറാവുന്നു എന്ന് കണ്ട് അത്തരമൊരു സംരംഭത്തിനെ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ,സദസ്യരുടെ നിർബന്ധത്തിനു വഴങ്ങി വരുതിക്കു വരാതിരുന്ന ശബ്ദമെടുത്ത് ആവേശപൂർവ്വം അദ്ദേഹം പാടി "കഹീ ദൂറ് ജബ് ദിൻ ഢൽ ജായേ..സാഞ്ച് കി ദുൽഹൻ"..

പ്രൊഫൈൽ വിവരങ്ങൾ :- തൃശൂർ നെല്ലിക്കുന്നിലാണ് മലയാളത്തിന്റെ ജോൺ വില്യംസ് എന്ന് അറിയപ്പെടുന്ന ജോൺസൻ ജനിച്ചത്.ബാങ്ക് ജീവനക്കാരനായിരുന്ന ശ്രീമാൻ ആന്റണിയുടെയും ശ്രീമതി മേരിയുടെയും പുത്രനായി 1953 മാർച്ച് 26ന് ജനിച്ച ജോൺസണ് കുട്ടിക്കാലത്തു തന്നെ  നെല്ലിക്കുന്നിലെ സെന്റ് സെബാസ്ത്യൻ ഇടവകപ്പള്ളിയിൽ ഗാനങ്ങൾ അവതരിപ്പിക്കാനും ഗിത്താർ,ഹാർമോണിയം എന്നീ സംഗീത ഉപകരണങ്ങൾ പഠിക്കുവാനും അവസരം ലഭിച്ചു. സ്കൂൾ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാർമോണിയം വായിക്കാനും തുടങ്ങിയ ജോൺസൻ ചില ഗാനമേളകളിലൊക്കെ സ്ത്രീകളുടെ ശബ്ദത്തിലും തന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. 1968ൽ സുഹൃത്തുക്കളുമൊത്ത് "വോയിസ് ഓഫ് തൃശ്ശൂർ" എന്ന സംഗീത ക്ലബ്ബ് രൂപപ്പെടുത്തുമ്പോൾ ജോൺസനു പ്രായം പതിനഞ്ച്. ഇക്കാലയളവിൽ ഹാർമോണിയം, ഗിത്താർ, ഫ്ലൂട്ട് , ഡ്രംസ്, വയലിൻ എന്നീ സംഗീത ഉപകരണങ്ങൾ സ്വായത്തമാക്കി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ ജോൺസന്റെ നേതൃത്വത്തിൽ,കുറഞ്ഞ കാലം കൊണ്ടു തന്നെ "വോയിസ് ഓഫ് തൃശൂർ" കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി. ചലച്ചിത്ര പിന്നണി ഗായകരായിരുന്ന പി.ജയചന്ദ്രൻ, മാധുരി എന്നിവരുടെ ഗാനമേളകൾക്ക് പിന്നണി വാദ്യം വായിച്ചിരുന്ന സംഗീത ക്ലബ്ബിന്റെ നേതൃത്വം ജോൺസനായിരുന്നു. ജയചന്ദ്രനിലൂടെ ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോൺസനു ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നത്. ജോൺസനിലെ പ്രതിഭയെ വളരെപ്പെട്ടെന്ന് മനസിലാക്കിയ ദേവരാജൻ മാസ്റ്റർ ജോൺസനെ തന്റെ വർക്കുകളിൽ അസിസ്റ്റ് ചെയ്യാൻ ചെന്നെയിലെത്തിച്ചു. ഇക്കാലയളവിൽ ദേവരാജൻ മാസ്റ്ററുടെ കൂടെത്തന്നെ അർജ്ജുനൻ മാസ്റ്റർ,എ.ടി ഉമ്മർ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവർത്തിച്ചു.

ചെന്നൈയിലെത്തി ഏകദേശം നാലുവർഷക്കാലത്തിനു ശേഷം 1978ൽ ഭരതന്റെ “ആരവ”ത്തിൽ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു കൊണ്ട് സ്വതന്ത്രസംഗീത സംവിധായകനായി മാറി. ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത് 1981ൽ പുറത്തുവന്ന 'ഇണയെത്തേടി' എന്ന ചിത്രത്തിൽ ആർ.കെ ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച 'വിപിനവാടിക കുയിലുതേടി.' എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. തുടർന്ന് നൂറിലധികം ചിത്രങ്ങൾക്ക്  സംഗീതസംവിധാനം നിർവ്വഹിച്ചു. 1982ൽ ഓർമ്മക്കായ്, 1989ൽ മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം, 1999ൽ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങൾ ജോൺസന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു.1993ൽ പൊന്തന്മാടയും '94ൽ സുകൃതവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡുകളും നേടാൻ കാരണമായി. 1993ലെ പൊന്തന്മാടക്ക് മികച്ച പശ്ചാത്തല സംഗീതത്തിനു പുറമേ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡും ലഭ്യമായി. കുറഞ്ഞ സമയത്തിനുള്ളിൽ സിനിമകൾക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ജോൺസനോളം കഴിവ് മറ്റൊരു സംഗീതസംവിധായകനും മലയാളത്തിൽ കാണിച്ചിരുന്നില്ല. വ്യത്യസ്തമായ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവാണ് സംഗീത സംവിധായകൻ എന്നതിനു പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റർ-ഓർഗനൈസർ, ഓർക്കസ്ട്രേഷൻ വിദഗ്ധൻ എന്ന നിലകളിൽ ജോൺസന് പ്രശസ്തി നേടിക്കൊടുത്തിരുന്നത്.

പത്മരാജൻ,ഭരതൻ,മോഹൻ,സിബി മലയിൽ,ലോഹിതദാസ്, കമൽ എന്നിവരുടെ ചിത്രങ്ങളിൽ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോൺസൻ,സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയത്. കൈതപ്രം-ജോൺസൻ കൂട്ടുകെട്ടിന്റേതായി അനവധി ഹിറ്റ് ഗാനങ്ങൾ പുറത്തിറങ്ങി. വർഷത്തിൽ മുപ്പതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിരുന്ന ജോൺസൻ,തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമാ സംഗീത മേഖലയിൽ നിന്ന് പതുക്കെ മാറി നിന്നിരുന്നു. 2004ൽ “കൺകളാൽ കൈത് സെയ് ” എന്ന ഭാരതിരാജാ ചിത്രത്തിൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ “തീക്കുരുവി” എന്ന ഗാനം ആലപിച്ചു. 2006ൽ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചു വരവ് തന്നെ നടത്തിയെങ്കിലും തുടർന്നും സിനിമാ സംഗീതത്തിലെ മുഖ്യധാരയിൽ നിന്ന് ബോധപൂർവ്വമോ അല്ലാതെയോ മാറി നിന്നു. 2011 ഓഗസ്റ്റ് പതിനെട്ടിന് തന്റെ  അമ്പത്തിയെട്ടാം വയസ്സിൽ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടിൽവച്ച് മരണമടഞ്ഞു. ഷാൻ ജോൺസൻ (മകൾ) റെൻ ജോൺസൻ (മകൻ) എന്നിവരായിരുന്നു മക്കൾ. ചെന്നൈയിൽ ഡാറ്റാ കണക്റ്റ് സിസ്റ്റത്തിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്ന മകൻ റെൻ 2012 ഫെബ്രുവരി 25ആം തീയതി ഒരു വാഹനാപകടത്തിൽ  മരണമടഞ്ഞു . ഗായികയായ മകൾ ഷാൻ തന്റെ സംഗീത ആൽബം പുറത്തിറക്കി ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവെങ്കിലും  അകാലത്തിൽത്തന്നെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. ഭാര്യ റാണി ജോൺസൻ തൃശൂരിൽ താമസിക്കുന്നു

ജോൺസൺ എന്ന പ്രതിഭാശാലിയേപ്പറ്റി ജോൺസന്റെ ആദ്യ ഗാനരചയിതാവായ ആർ.കെ ദാമോദരൻ പറയുന്നതിവിടെ.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആശാനേ പൊന്നാശാനേഫുട്ബോൾശ്യാംകൃഷ്ണജോൺസൺ 1982
അഷ്ടനാഗങ്ങളെ കെട്ടിയണിഞ്ഞിട്ട്ഒഴിവുകാലംജോൺസൺ 1985
നീലക്കുറുക്കൻകാസർ‌കോട് കാദർഭായ്ബിച്ചു തിരുമലജോൺസൺ 1992
കള്ളൻ കള്ളൻ കള്ളൻചെപ്പടിവിദ്യബിച്ചു തിരുമലഎസ് പി വെങ്കടേഷ് 1993
പാടിപ്പോകാം സമയതീരംസമാഗമംഒ എൻ വി കുറുപ്പ്ജോൺസൺ 1993
നാടോടീ കൂത്താടാന്‍ വാപാമരംകൈതപ്രംജോൺസൺ 1993
മാദകമായ് രാത്രിപാമരംകൈതപ്രംജോൺസൺ 1993
തോവാളപ്പൊൻ പൂവോ - D2തോവാളപ്പൂക്കൾബിച്ചു തിരുമലജോൺസൺ 1995
കോഴിപ്പൂവന്റെ കൊടിയടയാളംഋഷ്യശൃംഗൻഎസ് രമേശൻ നായർജോൺസൺ 1997
മൂക്കില്ലാ നാക്കില്ലാ വായില്ലാവിസ്മയംരഘുനാഥ് പലേരിജോൺസൺ 1998
ഹിമബിന്ദുവായ് പിറന്നുസൂസന്നകെ ജയകുമാർജോൺസൺ 2000
പച്ചപ്പുൽച്ചാടീഫോട്ടോഗ്രാഫർകൈതപ്രംജോൺസൺ 2006
അമ്മാനം ചെമ്മാനംകിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)ഗിരീഷ് പുത്തഞ്ചേരിജോൺസൺ 2006

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
വിടർന്നിടുന്ന പുഞ്ചിരിSnehadeepikaകെ ജെ യേശുദാസ്
കുറുനിരയോ മഴ മഴപാർവതിഎം ഡി രാജേന്ദ്രൻപി ജയചന്ദ്രൻ,വാണി ജയറാംശുദ്ധധന്യാസി,ചന്ദ്രകോണ്‍സ്,ഹിന്ദോളം 1981
തകതിന്തിമിപാർവതിഎം ഡി രാജേന്ദ്രൻവാണി ജയറാം 1981
നന്ദസുതാവര തവജനനംപാർവതിഎം ഡി രാജേന്ദ്രൻവാണി ജയറാംശ്രീ,ധർമ്മവതി 1981
കളകളമൊഴീ പ്രഭാതമായിപ്രേമഗീതങ്ങൾസുഭാഷ് ചന്ദ്രൻജെ എം രാജു,പി സുശീലയമുനകല്യാണി 1981
നീ നിറയൂ ജീവനിൽപ്രേമഗീതങ്ങൾദേവദാസ്കെ ജെ യേശുദാസ്യമുനകല്യാണി 1981
മുത്തും മുടിപ്പൊന്നുംപ്രേമഗീതങ്ങൾദേവദാസ്കെ ജെ യേശുദാസ്,വാണി ജയറാം 1981
സ്വപ്നം വെറുമൊരു സ്വപ്നംപ്രേമഗീതങ്ങൾദേവദാസ്കെ ജെ യേശുദാസ്,എസ് ജാനകിപീലു 1981
സുഖം ഒരു ഗീഷ്മമിറങ്ങിയരക്തംആർ കെ ദാമോദരൻകെ ജെ യേശുദാസ് 1981
മഞ്ഞിൽ ചേക്കേറുംരക്തംആർ കെ ദാമോദരൻകെ ജെ യേശുദാസ്,വാണി ജയറാംമോഹനം 1981
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുരക്തംആർ കെ ദാമോദരൻകെ ജെ യേശുദാസ്,വാണി ജയറാം 1981
വിപിന വാടികഇണയെത്തേടിആർ കെ ദാമോദരൻപി ജയചന്ദ്രൻ 1981
കുമ്മിയടിക്കുവിൻ കൂട്ടുകാരേഇതു ഞങ്ങളുടെ കഥപി ഭാസ്ക്കരൻകെ ജെ യേശുദാസ് 1982
എന്റെ കഥ ഇത് നിന്റെ കഥഇതു ഞങ്ങളുടെ കഥപി ഭാസ്ക്കരൻഉണ്ണി മേനോൻ,കൃഷ്ണചന്ദ്രൻ,ജെ എം രാജു 1982
സ്വർണ്ണമുകിലേ സ്വർ‌ണ്ണമുകിലേഇതു ഞങ്ങളുടെ കഥപി ഭാസ്ക്കരൻഎസ് ജാനകികാപി 1982
നവവർഷത്തിൻ രജനിഇതു ഞങ്ങളുടെ കഥപി ഭാസ്ക്കരൻകെ ജെ യേശുദാസ് 1982
കണ്ണല്ലാത്തതെല്ലാംസൂര്യൻകാവാലം നാരായണപ്പണിക്കർഉണ്ണി മേനോൻ,സി ഒ ആന്റോ,പി പത്മ 1982
ഇത്തിരിയിത്തിരി തിരയിളകുന്നുസൂര്യൻകാവാലം നാരായണപ്പണിക്കർവാണി ജയറാം 1982
പൂന്തേൻ കുളിരുറവയിൽസൂര്യൻകാവാലം നാരായണപ്പണിക്കർകെ ജെ യേശുദാസ് 1982
ഉള്ളിൽ പൂക്കുംസൂര്യൻകാവാലം നാരായണപ്പണിക്കർപി ജയചന്ദ്രൻ,വാണി ജയറാം 1982

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
കടാക്ഷംശശി പരവൂർ 2010
ആയിരത്തിൽ ഒരുവൻസിബി മലയിൽ 2009
ഗുൽമോഹർജയരാജ് 2008
ഏകാന്തംമധു കൈതപ്രം 2006
അമൃതംസിബി മലയിൽ 2004
പാഠം ഒന്ന് ഒരു വിലാപംടി വി ചന്ദ്രൻ 2003
ഉത്തരസനിൽ കളത്തിൽ 2003
മിഴി രണ്ടിലുംരഞ്ജിത്ത് ബാലകൃഷ്ണൻ 2003
പുത്തൂരം പുത്രി ഉണ്ണിയാർച്ചപി ജി വിശ്വംഭരൻ 2002
സ്നേഹിതൻജോസ് തോമസ് 2002
വാൽക്കണ്ണാടിപി അനിൽ,ബാബു നാരായണൻ 2002
സ്റ്റോപ്പ് വയലൻസ്എ കെ സാജന്‍ 2002
എന്റെ ഹൃദയത്തിന്റെ ഉടമഭരത് ഗോപി 2002
കൃഷ്ണപക്ഷക്കിളികൾഎബ്രഹാം ലിങ്കൺ 2002
ചിത്രത്തൂണുകൾടി എൻ വസന്തകുമാർ 2001
ഡാനിടി വി ചന്ദ്രൻ 2001
സൂസന്നടി വി ചന്ദ്രൻ 2000
കാറ്റ് വന്ന് വിളിച്ചപ്പോൾസി ശശിധരൻ പിള്ള 2000
ഒരു ചെറുപുഞ്ചിരിഎം ടി വാസുദേവൻ നായർ 2000
അരയന്നങ്ങളുടെ വീട്എ കെ ലോഹിതദാസ് 2000

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
ഫിലിം ക്രിട്ടിക്ക് അവാർഡ്മികച്ച സംഗീതസംവിധാനം 2008ഗുൽമോഹർ
മാതൃഭൂമി അവാർഡ്മികച്ച സംഗീതസംവിധാനം 2006ഫോട്ടോഗ്രാഫർ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സംഗീതസംവിധാനം 1999അങ്ങനെ ഒരവധിക്കാലത്ത്
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച പശ്ചാത്തല സംഗീതം 1996സല്ലാപം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച പശ്ചാത്തല സംഗീതം 1995സുകൃതം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച പശ്ചാത്തല സംഗീതം 1994പൊന്തൻ‌മാ‍ട
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച സംഗീതസംവിധാനം 1994പൊന്തൻ‌മാ‍ട
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച പശ്ചാത്തല സംഗീതം 1992സദയം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സംഗീതസംവിധാനം 1989മഴവിൽക്കാവടി
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സംഗീതസംവിധാനം 1989വടക്കുനോക്കിയന്ത്രം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സംഗീതസംവിധാനം 1982ഓർമ്മയ്ക്കായി