ഇന്നസെന്റ്

Innocent
Date of Birth: 
Saturday, 28 February, 1948
Date of Death: 
Sunday, 26 March, 2023
സംഗീതം നല്കിയ ഗാനങ്ങൾ:1
ആലപിച്ച ഗാനങ്ങൾ:6
കഥ:2

മലയാള ചലച്ചിത്ര നടൻ. 1948 ഫെബ്രുവരി 28 ന് തെക്കേത്തല വറീതിന്റെയും, മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. Little Flower Convent Higher Secondary School, Irinjalakuda, Don Bosco Higher Secondary School, Irinjalakuda, and Sree Sangameswara NSS School, Irinjalakuda. എന്നീ സ്ക്കൂളുകളിൽ നിന്നായിരുന്നു ഇന്നസെന്റിന്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. പഠനം നിർത്തിയതിനുശേഷം മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി കുറച്ചുകാലം വർക്ക് ചെയ്യുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972 ൽ ഇറങ്ങിയനൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടർന്ന്ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. ആ കാലത്ത് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു  തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ആ സമയത്ത് ദാവൺഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ ഇന്നസെന്റ് അഭിനയിക്കുകയും അവിടെയുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ദാവൺഗരെയിൽനിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ഇവിടെ ചില ബിസിനസുകൾ ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടു. 

ഇന്നസെന്റ് ആ കാലത്തും സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തിരുന്നു 1986 മുതലാണ് അദ്ദേഹം സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും  ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു. തുടർന്ന്ഗജകേസരി യോഗംഗോഡ് ഫാദർ,കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല ... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ്. അഭിനയിക്കുന്ന എല്ലാകഥാപാത്രങ്ങളെയും പ്രേക്ഷകരുടെമനസ്സിൽ എന്നെന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനയത്തിനു കഴിയുന്നു. എല്ലാതരം റോളുകളും ചെയ്തിട്ടുണ്ടെങ്കിലും കോമഡിറോളുകളാണ് ഇന്നസെന്റിനെ പ്രേക്ഷകഹൃദയങ്ങളിൽ പ്രിയങ്കരനാക്കിയത്.

ഇന്നസെന്റ് പന്ത്രണ്ട് വർഷം Association of Malayalam Movie Artistes (AMMA) യുടെ പ്രസിഡന്റ് ആയി ഇരുന്നിട്ടുണ്ട്. മലയാളത്തിനുപുറമെ തമിഴ്,കന്നഡ, ഹിന്ദി,ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ധാരാളം സ്റ്റേജ്ഷോകളിലും, ടെലിവിഷൻഷോകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നടൻ എന്നതിനുപുറമെ ഇന്നസെന്റ് നിർമ്മാതാവുകൂടിയാണ് നാലു സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. രണ്ടു സിനിമകൾക്ക് അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. ചില സിനിമകളിൽ പാട്ടുപാടി താനൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

നല്ലൊരു എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് നാലു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നിൽ (ആത്മകഥ) ,കാൻസർവാർഡിലെചിരി.. എന്നിവയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് കാൻസർവാർഡിലെ ചിരി എന്ന പുസ്തകം. 1976 സെപ്റ്റംബർ 6 ന് ആയിരുന്നു ഇന്നസെന്റിന്റെ വിവാഹം. ഭാര്യ ആലീസ്. മകൻ സോണറ്റ്.

2014 ലെ ലോക്സഭാ ഇലക്ഷനിൽ ഇന്നസെന്റ് എൽ ഡി എഫ് സ്വതന്ത്ര സ്താനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും എം പി ആവുകയും ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നൃത്തശാല പത്രറിപ്പോർട്ടർഎ ബി രാജ് 1972
ഉർവ്വശി ഭാരതിതിക്കുറിശ്ശി സുകുമാരൻ നായർ 1973
ഫുട്ബോൾ ചാമ്പ്യൻഎ ബി രാജ് 1973
ജീസസ്പി എ തോമസ് 1973
നെല്ല്രാമു കാര്യാട്ട് 1974
രണ്ടു പെൺകുട്ടികൾമോഹൻ 1978
വാടക വീട്മോഹൻ 1979
സൂര്യദാഹം മത്തായിമോഹൻ 1980
കൊച്ചു കൊച്ചു തെറ്റുകൾ ബാലൻമോഹൻ 1980
വിടപറയും മുമ്പേ വർഗീസ്മോഹൻ 1981
നിറം മാറുന്ന നിമിഷങ്ങൾമോഹൻ 1982
ഇടവേള മാധവൻമോഹൻ 1982
ഓർമ്മയ്ക്കായി റപ്പായിഭരതൻ 1982
ഇളക്കങ്ങൾ ദേവസ്സിക്കുട്ടിമോഹൻ 1982
പ്രേംനസീറിനെ കാണ്മാനില്ല നിർമ്മാതാവ്ലെനിൻ രാജേന്ദ്രൻ 1983
ചങ്ങാത്തം ഫാദർഭദ്രൻ 1983
മൗനരാഗം ഫ്രെഡിഅമ്പിളി 1983
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് സ്വാമികെ ജി ജോർജ്ജ് 1983
പങ്കായംപി എൻ സുന്ദരം 1983
പാവം പൂർണ്ണിമ പി കെ പി ഉണ്ണിത്താൻബാലു കിരിയത്ത് 1984

കഥ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആനച്ചന്തം ഗണപതി മേളച്ചന്തംഗജകേസരിയോഗംകൈതപ്രംജോൺസൺ 1990
കണ്ടല്ലോ പൊന്‍ കുരിശുള്ളൊരുസാന്ദ്രംകൈതപ്രംജോൺസൺ 1990
കുണുക്കുപെണ്മണിയെമിസ്റ്റർ ബട്‌ലർഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2000
ഒന്നാം മല കേറി പോകേണ്ടേകല്യാണരാമൻകൈതപ്രംബേണി-ഇഗ്നേഷ്യസ് 2002
സുന്ദരകേരളം നമ്മള്‍ക്ക്ഡോക്ടർ ഇന്നസെന്റാണ്സന്തോഷ് വർമ്മസന്തോഷ് വർമ്മ 2012
സ മാ ഗ രി സTസുനാമിലാൽനേഹ എസ് നായർ,യക്സാൻ ഗാരി പരേര,ഇന്നസെന്റ് 2021

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വെങ്കലംഭരതൻ 1993

പ്രശസ്തമായ സംഭാഷണങ്ങൾ

രാഘവോ..രാജപ്പോ..നീ ധൈര്യായിട്ടങ്ങട് വന്നൂ.. ഞാൻ ധൈര്യായിട്ടങ്ങട് പണി ഏൽപ്പിച്ചു.

Character: 
ഉണ്ണിത്താൻ

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച സ്വഭാവനടൻ 2011സ്നേഹവീട്
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച സ്വഭാവനടൻ 2011സ്വപ്ന സഞ്ചാരി
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച സ്വഭാവനടൻ 2010കഥ തുടരുന്നു
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്മികച്ച നടൻ 2009പത്താം നിലയിലെ തീവണ്ടി
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച സഹനടൻ 2008ഇന്നത്തെ ചിന്താവിഷയം
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച ഹാസ്യനടന്‍ 2006രസതന്ത്രം
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച ഹാസ്യനടന്‍ 2006യെസ് യുവർ ഓണർ
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച സഹനടൻ 2004വേഷം
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച സഹനടൻ 2001രാവണപ്രഭു
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ നടൻ 1989മഴവിൽക്കാവടി
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം 1982ഓർമ്മയ്ക്കായി
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം 1981വിടപറയും മുമ്പേ