വൈശാലി
കടുത്ത വരൾച്ചയാൽ വലയുന്ന അംഗരാജ്യത്ത്, യാഗം ചെയ്തു മഴ പെയ്യിക്കാനായി വിഭാണ്ഡക മഹർഷിയുടെ മകൻ ഋഷ്യശൃംഗനെ വശീകരിച്ച് കൊണ്ടുവരാനാള്ള ദൗത്യം ഏറ്റെടുക്കേണ്ടി വന്ന വൈശാലിയുടെ കഥ.
Actors & Characters
Actors | Character |
---|---|
വൈശാലി | |
ഋഷ്യശൃംഗൻ | |
രാജപുരോഹിതൻ | |
ലോമപാദൻ | |
മാലിനി | |
രാജകുമാരി ശാന്ത | |
വിഭാണ്ഡകൻ | |
ചന്ദ്രാംഗദൻ | |
രാജപത്നി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ എസ് ചിത്ര | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 1 988 |
കെ എസ് ചിത്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 1 988 |
കഥ സംഗ്രഹം
- ഋഷ്യശൃംഗൻ എന്ന പേരിൽ ഭരതൻ എൺപതുകളുടെ മദ്ധ്യത്തിലാണ് ഈ ചിത്രം അനൗൺസ് ചെയ്തത്.
- ഭരതനും എം ടിയും ആദ്യമായി ഒന്നിച്ച ചിത്രം.
- ഭരതൻ സ്വയം എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രം.
- ലോമപാദ മഹാരാജാവായി അഭിനയിച്ച ബാബു ആന്റണിയ്ക്കു വേണ്ടി ശബ്ദം നൽകിയത് പ്രൊഫ്.നരേന്ദ്രപ്രസാദായിരുന്നു.
കടുത്ത വരൾച്ചയാൽ വലയുകയാണ് അംഗരാജ്യം. ഒരിക്കൽ അംഗ രാജ്യം സന്ദർശിക്കാനെത്തിയ ഒരു ബ്രാഹ്മണനെ വേണ്ട വിധം ബഹുമാനിക്കാൻ രാജാവായ ലോമപാദന് കഴിഞ്ഞില്ല. അതിൽ കുപിതനായ ആ ബ്രാഹ്മണൻ്റെ ശാപമാണത്രേ ഈ കൊടിയ വരൾച്ചയ്ക്ക് കാരണം. ഇതിന് പരിഹാരം കാണാനായി ലോമപാദ രാജാവ് രാജഗുരുവിനെ കാണാനായിറങ്ങുന്നു. തീർത്തും വ്യക്തിപരമായ കാരണങ്ങളാൽ രാജ്യതലസ്ഥാനം വിട്ട് മറ്റൊരിടത്ത് താമസിക്കുകയാണ് രാജഗുരു. ലോമപാദൻ്റെ നിർബന്ധത്തിന് വഴങ്ങി തലസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന രാജഗുരു ഇന്ദ്രപ്രീതിയ്ക്കായി യാഗം നടത്തുന്നുണ്ടെങ്കിലും വരൾച്ചയ്ക്ക് പരിഹാരമാകുന്നില്ല.
രാജ്യത്തിൻ്റെ ഈ അവസ്ഥയിൽ അസ്വസ്ഥനാണ് രാജാവായ ലോമപാദൻ. അദ്ദേഹത്തിൻ്റെ വളർത്തു മകളായ ശാന്ത കൊട്ടാരത്തിലേക്ക് വന്നതിന് ശേഷമാണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായതെന്ന് പത്നി പറയുന്നുണ്ടെങ്കിലും ലോമപാദൻ അത് അംഗീകരിക്കുന്നില്ല. അപ്പോഴാണ് രാജഗുരുവിന് തൻ്റെ ഗുരുവിൻ്റെ സ്വപ്നദർശനം ലഭിക്കുന്നത്. കളങ്കമറിയാത്ത ഒരു മുനികുമാരൻ വന്ന് യാഗം നടത്തിയാൽ അംഗരാജ്യത്ത് മഴ പെയ്യുമെന്നും കൊടുംകാട്ടിൽ വസിക്കുന്ന വിഭാണ്ഡക മഹർഷിയുടെ മകൻ ഋഷ്യശൃംഗൻ അത്തരത്തിലൊരാളാണെന്നും രാജഗുരുവിനോട് അദ്ദേഹത്തിൻ്റെ ഗുരു സ്വപ്നത്തിലൂടെ അറിയിക്കുന്നു. ഇതോടെ, ഋഷ്യശൃംഗനെ രാജ്യത്തെത്തിക്കാൻ രാജാവൊരുങ്ങുന്നു.
രാജഗുരുവിൻ്റെ മകൻ ചിത്രാംഗദൻ ദാസിത്തെരുവിലുള്ള വൈശാലി എന്ന പെൺകുട്ടിയിൽ അനുരക്തനാണ്. അവളെ വിവാഹം കഴിക്കാൻ അയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും വൈശാലി പല കാരണങ്ങൾ പറഞ്ഞ് അതിൽ നിന്നൊഴിവാകാൻ ശ്രമിക്കുന്നുണ്ട്. ഇതറിഞ്ഞതുകൊണ്ടാണ് തലസ്ഥാനമായ ചമ്പാപുരി വിട്ട് മറ്റൊരിടത്തേക്ക് രാജഗുരു താമസം മാറ്റിയത്. യാഗത്തിനായി ചമ്പാപുരിയിൽ തിരിച്ചെത്തിയതോടെ ചിത്രാംഗദനും വൈശാലിയും വീണ്ടും തമ്മിൽ കണ്ടു തുടങ്ങുന്നു. ഇത് രാജഗുരുവിനെ കുപിതനാക്കുന്നു. വൈശാലിയെ ഒഴിവാക്കാനുള്ള ഒരു മാർഗം അയാൾ ചിന്തിക്കുന്നു.
ഇതിനിടെ ഋഷ്യശൃംഗനെ കൊണ്ട് വരാൻ ആളുകളെ അയയ്ക്കാൻ രാജാവൊരുങ്ങുന്നുവെങ്കിലും രാജഗുരു അത് തടയുന്നു. മഹാകോപിയാണ് വിഭാണ്ഡകനെന്നും ആ പ്രദേശത്തേക്ക് ചെന്നാൽ തന്നെ അദ്ദേഹം ശപിക്കാൻ സാധ്യതയുണ്ടെന്നും രാജഗുരു അറിയിക്കുന്നു. പണ്ട് തപസ്സനുഷ്ഠിച്ചിരുന്ന വിഭാണ്ഡകന് ഒരു സ്ത്രീയെ കണ്ട് മനസ്സിളകിയതാണ് ഋഷ്യശൃംഗൻ്റെ ജനനത്തിന് കാരണം. തൻ്റെ മകന് ആ ഗതി വരരുതെന്ന് കരുതുന്ന വിഭാണ്ഡകൻ മനുഷ്യരെ കാണിക്കാതെയാണ് മകനെ വളർത്തുന്നത്. അങ്ങനെയുള്ള ഋഷ്യശൃംഗനെ വശീകരിച്ച് കൊണ്ടുവരാൻ ഒരു സുന്ദരിയായ യുവതിക്കേ കഴിയൂ എന്ന് രാജഗുരു അറിയിക്കുന്നു. അതിനായി ഒരു നൃത്ത മത്സരം സംഘടിപ്പിക്കുന്നുവെങ്കിലും പറ്റിയ ഒരാളെ കണ്ടെത്തുവാൻ കഴിയുന്നില്ല. പഴയ ദാസിയായിരുന്ന മാലിനിയുടെ മകൾ വൈശാലിയെക്കൊണ്ട് അതിന് സാധിയ്ക്കും എന്ന് രാജഗുരു പറയുന്നു. രാജൻ തൻ്റെ ആവശ്യവുമായി മാലിനിയ്ക്കടുത്തെത്തുന്നു.
രാജാവ് മാലിനിയോട് തൻ്റെ ആവശ്യം അറിയിക്കുന്നു. കാര്യം നടന്നാൽ പകരം ഒരു പാട് ധനം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മാലിനി മറ്റൊരു കാര്യമാണ് ആവശ്യപ്പെടുന്നത്. വൈശാലി, രാജാവിൽ തനിക്കുണ്ടായ മകളാണെന്നും ദൗത്യം വിജയമായാൽ അക്കാര്യം ആ വേദിയിൽ വെച്ച് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. രാജാവ് അതിന് കൃത്യമായ മറുപടി പറയുന്നില്ലെങ്കിലും ഋഷ്യശൃംഗനെ അംഗരാജ്യത്തേക്ക് ആകർഷിച്ച് കൊണ്ടുവരിക എന്ന ദൗത്യവുമായി വൈശാലിയും അമ്മ മാലിനിയും മറ്റു ദാസിമാരും കൂടെ തുഴക്കാരായി കൊട്ടാരത്തിലെ യോദ്ധാക്കളും പുറപ്പെടുന്നു.
വിഭാണ്ഡകൻ വാദത്തിനായി പോകുന്ന സമയത്ത് ആശ്രമത്തിൽ ഒറ്റയ്ക്കാകുന്ന ഋഷ്യശൃംഗനെ, ഒരു മുനികുമാരൻ എന്ന വ്യാജേന വൈശാലി പരിചയപ്പെടുകയും അടുത്തിടപഴകുകയും ചെയ്യുന്നു. വൈശാലിയുടെ സാമീപ്യത്താൽ മനസ്സിളകിയ ഋഷ്യശൃംഗൻ ആശ്രമത്തിലെ ദിനചര്യകൾ പോലും മറന്നു പോകുന്നു. ഇത് മനസിലാക്കുന്ന വിഭാണ്ഡകൻ മനോബലം നഷ്ടപ്പെടുത്തരുതെന്ന് മകനെ ഉപദേശിക്കുന്നു. മനോബലം വീണ്ടെടുക്കാൻ കഠിന തപസ്സനുഷ്ഠിക്കാൻ ഋഷ്യശൃംഗൻ തയ്യാറെടുക്കുന്നു. അതേ സമയം ഋഷ്യശൃംഗൻ്റെ നിഷ്കളങ്കത കണ്ട് മന:സ്താപം തോന്നുന്ന വൈശാലി എല്ലാം മതിയാക്കാൻ ഒരുങ്ങുന്നു. എന്നാൽ, മാലിനി ഈ ദൗത്യം വിജയിച്ചാൽ രാജ്യത്തിനുണ്ടാകുന്ന ഐശ്വര്യത്തെക്കുറിച്ച് മകളെ പറഞ്ഞ് മനസ്സിലാക്കുന്നു. ഒപ്പം, രാജാവിൻ്റെ മകളാണ് താൻ എന്നും ദൗത്യം വിജയിച്ചാൽ രാജാവ് തന്റെ പിതൃത്വം അംഗീകരിക്കുമെന്നും അമ്മയിൽ നിന്നും വൈശാലി മനസിലാക്കുന്നു.
മുനികുമാരനെ പിടിച്ച് കൊണ്ടുവരാൻ സംഘത്തിലുള്ളവരെല്ലാവരും കൂടി ആശ്രമത്തിലേക്കു പോകുന്നുവെങ്കിലും ഒരു പാട് പ്രതിബന്ധങ്ങൾ വഴിയിലുണ്ടാകുന്നു. കൂട്ടത്തിലെ ദാസിമാരിലൊരാൾ പാറക്കല്ല് ദേഹത്ത് പതിച്ച് മരണപ്പെടുക കൂടി ചെയ്തതോടെ ദൗത്യം മതിയാക്കി മടങ്ങാൻ അവർ തീരുമാനിക്കുന്നു. എന്നാൽ കുമാരനെയും കൊണ്ടേ മടങ്ങൂ എന്ന് വൈശാലി ഉറപ്പിച്ച് പറയുന്നു.
കഠിന തപസനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഋഷ്യശൃംഗൻ്റെ മനസ് വൈശാലിയുടെ സാമീപ്യത്താൽ വീണ്ടും ചഞ്ചലമാകുന്നു. പരിസരം മറന്ന് വൈശാലിയുമായി ആലിംഗനബദ്ധനാകുന്ന മുനികുമാരനെയും കൊണ്ട് വഞ്ചി മുന്നോട്ട് പോകുന്നു. പെട്ടെന്ന് പ്രജ്ഞ വീണ്ടെടുക്കുന്ന കുമാരൻ വൈശാലിയെ ശപിക്കാനൊരുങ്ങുന്നുവെങ്കിലും കാര്യങ്ങൾ എല്ലാമഞ്ഞപ്പോൾ അവരോടൊപ്പം അംഗരാജ്യത്തേക്ക് പോകാൻ തയ്യാറാകുന്നു.