പാർവതി

Released
Parvathi
Parvathi

കഥാസന്ദർഭം: 

കടുത്ത ദാരിദ്യത്തിലും കടത്തിലും കഴിയുന്ന പഴയ പ്രതാപം മാത്രം ബാക്കിയുള്ള കൊട്ടാരത്തിലെ തമ്പുരാനും മൂന്നു മരുമക്കളും, വിവാഹ പ്രായമായ രണ്ടു പെൺകുട്ടികൾ. അവരുടെ രക്ഷകനായി എത്തി തമ്പുരാട്ടിയുമായി അടുക്കുന്ന വിവാഹിതനായ ബിസിനസ്കാരൻ പിന്നീട് എന്തൊക്ക സംഭവിച്ചു എന്നതാണ് പാർവതി പറയുന്ന കഥ.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 10 September, 1981

Actors & Characters

Cast: 
ActorsCharacter
ഉറുമീസ്
പാർവതി ഭായി
രാജരാജവർമ്മ തമ്പുരാൻ
കുഞ്ഞന്നാമ്മ
മഹേന്ദ്ര വർമ്മ
ലക്ഷ്മീഭായി
സുഭദ്രാ ഭായി
പണിക്കർ
ശ്രീധർ
റോസി മോൾ
ലില്ലി മോൾ

Main Crew

അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
പ്രേംനസീർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
പ്രത്യേക ജൂറി പുരസ്കാരം
1 981

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

കാക്കനാടന്റെ "അടിയറവ്" എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം

തമിഴ് നടി ലത നായികയായ ചിത്രം

കഥാസംഗ്രഹം: 

ആ നാട്ടിലെ പഴയ കോവിലകം കൊട്ടാരം. പഴയ പ്രൗഠി മാത്രമേ ഇന്ന് അവശേഷിച്ചിട്ടുള്ളു. കടും ദാരിദ്യത്തിൽ കഴിയുന്ന അഞ്ചു ജീവിതങ്ങൾ. തമ്പുരാൻ ( കൊട്ടാരക്കര ശ്രീധരൻ നായർ ) അദ്ദേഹത്തിന്റെ മൂന്നു മരുമക്കൾ, സഹോദരിമാർ. മൂത്തവൾ ലക്ഷ്മിഭായി തമ്പുരാട്ടി ( സുകുമാരി ) വിധവയാണ്. ഒരു മകൻ ഉണ്ട്. മഹേന്ദ്ര വർമ്മ ( രാജ് കുമാർ )ഡൽഹിയിൽ പഠിക്കുന്നു. ഇളയവൾ സുഭദ്രമ്മ തമ്പുരാട്ടി ( നന്ദിതാ ബോസ് ) വിവാഹ പ്രായത്തിൽ നിൽക്കുന്നു. അവസാനത്തെ പെൺകുട്ടി പാർവതിഭായി തമ്പുരാട്ടി (ലത ). നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. വീട്ടു കാര്യങ്ങൾ ഒന്നും നോക്കാതെ കാര്യസ്‌തൻ പണിക്കരോടൊപ്പം (അബൂബക്കർ ) എപ്പോഴും ചതുരംഗം കളിച്ചു കൊണ്ടിരിക്കുന്നതാണ് തമ്പുരാന്റെ പ്രധാന ജോലി, തമ്പുരാന്റെ അടയ്ക്കാ തോട്ടം പാട്ടത്തിനെടുത്ത ആന്റോയുടെ മകൻ ഉറുമീസ് (പ്രേം നസീർ ) ആ നാട്ടിലെ വലിയ പണക്കാരനാണ്, ബിസിനസ്കാരനാണ് അയാളുടെ കുട്ടികളെ നൃത്തം സംഗീതം പഠിപ്പിക്കാൻ പാർവതിയെ ക്ഷണിക്കുന്നു. ഒരു നസ്രാണിയുടെ കാശ് കൊണ്ട് കൊട്ടാരം പുലരേണ്ട എന്നായിരുന്നു തമ്പുരാന്റെ തീരുമാനം. എന്നാൽ ദാരിദ്യവും പട്ടിണിയും ആ തീരുമാനം ഒരു പുനർചിന്തയ്ക്ക് വിധേയനാക്കുവാൻ തമ്പുരാനെ നിർബന്ധിതനാക്കി. തമ്പുരന്റെ ക്ഷണം സ്വീകരിച്ച് ഉറുമീസ് കൊട്ടാരത്തിൽ എത്തി. ബിസിനസ്കാരനായ ആ ബുദ്ധിമാൻ വിദേശ മദ്യവും സിഗരറ്റും തമ്പുരാന് കാഴ്ച വച്ചു.. അങ്ങനെ തമ്പുരാൻ പാർവതി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിന് സമ്മതം മൂളി. ഉറുമീസ് മുതലാളിയുടെ കാർ ഡ്രൈവർ കുട്ടപ്പൻ കൊട്ടാരത്തിൽ കൊണ്ട് നിറുത്തും പാർവതി തമ്പുരാട്ടി അതിൽ കയറി പോകും. ഉറുമീസിന്റെ രണ്ടു പെൺകുട്ടികൾക്ക് അവൾ നൃത്തം അഭ്യസിപ്പിക്കും തിരികെ കാറിൽ അവളെ കൊട്ടാരത്തിൽ എത്തിക്കും ഉറുമീസിന്റെ ഭാര്യ കുഞ്ഞഞ്ഞ ( കെ പി എ സി ലളിത )യും രണ്ടു പെണ്മക്കളും പാർവതിയോട് പെട്ടന്ന് അടുത്തു. അവൾ കുട്ടികളെ ഡാൻസ് പഠിപ്പിക്കുമ്പോൾ ഉറുമീസും കുഞ്ഞഞ്ഞയും അവിടെ വന്നിരുന്ന് അത് കണ്ടാസ്വദിക്കുമായിരുന്നു. തമ്പുരാൻ പ്രതീക്ഷിക്കാത്ത നല്ല തുകയാണ് ശമ്പളമായി കിട്ടിയത്. പതിവായി കാറിൽ പോകുന്നതും വരുന്നതും നാട്ടിൽ അവിടവിടെയായി ചില സംസാരങ്ങൾ ഉണ്ടാകാൻ കാരണമായി. കുട്ടികളുടെ ജന്മദിനത്തിൽ ഉറുമീസ് പാർവതിക്കൊരു വിലപ്പിടിപ്പുള്ള സ്വർണ്ണമാല സമ്മാനമായി നൽകി. ആദ്യം വിസമ്മതിച്ചു എങ്കിലും പിന്നീട് വാങ്ങി. സമ്മാനം വാങ്ങുന്നത് നല്ലതിന്നല്ല എന്ന് തമ്പുരാനും ഉപദേശിച്ചു സുഭദ്രയെ കാണാൻ വന്ന ചെറുക്കനും കൂട്ടരും പാർവതി വരുന്നത് കാത്തു നിന്നു. കുട്ടികളെ നൃത്തം പഠിപ്പിക്കാൻ പോയ പാർവതിയെ തിരികെ കൊട്ടാരത്തിൽ കൊണ്ടു വിടാൻ ഡ്രൈവർ കുട്ടപ്പൻ ഇല്ലായിരുന്നു. അത്കൊണ്ട് ഉറുമീസ് തന്നെ അവളെ അവിടെ എത്തിച്ചു. മുറ്റത്തു നില്കുകയായിരുന്ന ചെറുക്കനും കൂട്ടരും ഉറുമീസ് ഓടിച്ചു വന്ന കാറിൽ നിന്നും ഇറങ്ങുന്ന പാർവതിയെ കണ്ടു അവർ അവളെ തെറ്റിദ്ധരിച്ചു. വിവാഹം മുടങ്ങി. എല്ലാവരും പാർവതിയെ പഴി ചാരി. തമ്പുരാൻ വാങ്ങിയ കടം വീട്ടാത്തത് കൊണ്ട് കൊട്ടാരം ജപ്തി ചെയ്യുമെന്ന നോട്ടീസ് തമ്പുരാനെ ചിന്താകുലനാക്കി. തമ്പുരാൻ മറ്റു മാർഗ്ഗമൊന്നുമില്ലാത്തത് കൊണ്ട് ഉറുമീസിനോട് സഹായം ആവശ്യപ്പെടാൻ പാർവതിയെ നിർബന്ധിച്ചു. പതിവിന് വിപരീതമായി ഉറുമീസ് പാർവതിയെ തന്റെ ഗസ്റ്റ്‌ ഹൌസിലേയ്ക്ക് ആണ് ക്ഷണിച്ചത് വിശാലമായ സകല സൗകര്യങ്ങളുമുള്ള ആ ബംഗ്ലാവിൽ ഒറ്റയ്ക്ക് അൽപ്പം മദ്യം കഴിച്ച് വിശ്രമിക്കാനാണ് ഉറുമീസ് വന്നിരുന്നത്. അതൊക്ക കണ്ട് പാർവതി അത്ഭുതപ്പെട്ടു. കൊട്ടാരം ജപ്തി ചെയ്യപ്പെടാതിരിക്കാനാവശ്യമായ പണം ഉറുമീസ് പാർവതിക്ക് നൽകി.. തമ്പുരാൻ അവളെ കൊട്ടാരത്തിന്റെ ഐശ്വര്യമാണെന്ന് പുകഴ്ത്തി. പിന്നീട് അവളെ ഉറുമീസ് കൂടുതലും ഗസ്റ്റ്‌ ഹൌസിലേയ്ക്കാണ് കൂട്ടികൊണ്ട് പോയത്. ഒരു രസത്തിനു വേണ്ടി നുണഞ്ഞു തുടങ്ങിയ മദ്യം അവൾക്ക് ഇപ്പോൾ ഒരു ആവശ്യമായി. ഏതോ ഒരു നിമിഷം അവൾ ഉറുമീസുമായി ശാരീരിക ബന്ധത്തിലും ഏർപ്പെട്ടു. അതോടെ നാണവും പേടിയും മാറി. കൊട്ടാരത്തിലെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും അവൾ ഉറുമീസിനെ സമീപിച്ചു. ഡൽഹിയിൽ പഠിക്കുന്ന മഹേന്ദ്ര വർമ്മയ്‌ക്ക് പണം അയച്ചു കൊടുക്കാനും കൊട്ടാരം പുതുക്കി പണിയാനും അവൾ ഉറുമീസുമായുള്ള ബന്ധം ഉപയോഗിച്ചു. നാട്ടിൽ ഇതൊക്കെ പാട്ടായി. അവർ പാർവതിയെ ഉറുമീസ് തമ്പുരാട്ടി എന്ന് വിളിച്ചു തുടങ്ങി. പാർവതിയെ ഡ്രൈവിംഗ് പഠിപ്പിച്ച് അവൾക്ക് ഒരു കാറും കൊട്ടാരത്തിൽ ഒരു ടെലിഫോൺ കണക്ഷനും ഉറുമീസ് സമ്മാനമായി നൽകി. തമ്പുരാന്റെ കാതിലും പാർവതിയെക്കുറിച്ചുള്ള വാർത്തകൾ ഏത്താറുണ്ടെങ്കിലും മറ്റൊരു മാർഗ്ഗമില്ലാത്തത് കൊണ്ട് തമ്പുരാൻ അത് സഹിച്ചു താൻ കാരണം നിന്നു പോയ സുഭദ്രയുടെ വിവാഹം ആ ചെറുക്കനെ കണ്ട് സംസാരിച്ച് നടത്തിക്കൊടുത്തു ഉറുമീസ്. ഇതൊക്കെ പാർവതിയുടെ സ്ഥാനം കൊട്ടാരത്തിൽ ഉയരത്തിൽ എത്താൻ സഹായിച്ചു. അതേ സമയം ഉറുമീസുയുള്ള അവളുടെ അടുപ്പം അവർ കണ്ടില്ലെന്ന് നടിക്കുവാൻ നിർബന്ധിതരായി. രാത്രി പകൽ എന്നില്ലാതെ നീണ്ട നേരം ടെലിഫോൺ സംഭാഷണം, മദ്യപാനം, അസമയത്ത് കൊട്ടാരത്തിൽ വന്നു കയറുന്നത് ഒക്കെ പതിവായി. നാട്ടിലും ഇത് പ്രധാന സംഭാഷണ വിഷയം ആയതോടെ കുഞ്ഞഞ്ഞയ്ക്കും ചില സംശയങ്ങൾ തോന്നിത്തുടങ്ങി. വൈകി വീട്ടിൽ എത്തുന്നു. ഭക്ഷണം കഴിക്കുന്നില്ല. ചോദിച്ചാൽ ബിസിനസ് മീറ്റിംഗ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. കുട്ടികളോടൊപ്പം സമയം ചിലവാക്കുന്നില്ല. വീട്ടിൽ വരുന്ന ബന്ധുക്കളെ അവഗണിക്കുന്നു. ഒരു ദിവസം പള്ളിയിൽ നിന്നും മടങ്ങുമ്പോൾ കാറിൽ ഉറുമീസും പാർവതിയും ഒട്ടിഉരുമി പോകുന്നത് അവൾ കണ്ടു ഭർത്താവിന് അവൾ താക്കീത് നൽകി. ഇനി അവളെ കാണരുത് മിണ്ടരുത്. ഇല്ല എന്ന് ഉറുമീസ് വാഗ്ദാനം നൽകി. കുഞ്ഞഞ്ഞ കൊട്ടാരത്തിൽ പോയി പാർവതിയെയും കണ്ടു. നീ എന്നെ ചേച്ചി എന്ന് വിളിച്ചപ്പോൾ നിന്നെ ഒരു അനുജത്തിയെപ്പോലെയാണ് കണ്ടത്. നിനക്ക് എത്ര രൂപ വേണമെങ്കിലും ഞാൻ തരാം. നീ എന്റെ ചെറിയ കുടുംബം തകർക്കരുത്. എന്റെ കുട്ടികൾക്ക് അച്ഛൻ ഇല്ലാതാക്കല്ലെ. ഉറുമീസ് ഫോൺ ചെയ്തപ്പോൾ പാർവതി വരണ്ട എന്ന് പറഞ്ഞു. എന്നാലും അത് വകവയ്ക്കാതെ ഉറുമീസ് അവിടെ എത്തി സംശയം തോന്നിയ കുഞ്ഞഞ്ഞ ഫോൺ ചെയ്തപ്പോൾ ഉറുമീസ് പറഞ്ഞത് കൊണ്ട് ഉറുമീസ് അവിടെ ഇല്ല എന്ന് പാർവതി കള്ളം പറഞ്ഞു പന്തികേട് തോന്നിയ കുഞ്ഞഞ്ഞ ഡ്രൈവർ കുട്ടപ്പനെയും കൂട്ടി കൊട്ടാരത്തിന്റെ പുറത്തു വന്നു നോക്കിയപ്പോൾ അവിടെ ഉറുമീസിന്റെ കാർ കണ്ടു, മടങ്ങി. എല്ലാ നിയന്ത്രണങ്ങളും വിട്ട കുഞ്ഞഞ്ഞ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അത് പ്രതീക്ഷിക്കാത്ത ഉറുമീസ് ഓടി എത്തി ആശുപത്രിയിൽ. തമ്പുരാൻ പാർവതിയോട് പറഞ്ഞു നീ കാരണം ഉറുമീസ്ന്റെ ഭാര്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പിറ്റേ ദിവസം ഡ്രൈവർ കുട്ടപ്പൻ ഉറുമീസിന്റെ ഒരു കത്ത് പാർവതിയെ എൽപ്പിച്ചു. നമ്മൾ ഇനി കാണണ്ട. ഞാൻ ചെയ്തത് വലിയ തെറ്റാണ്. എന്റെ ഭാര്യയെയും കുട്ടികളെയും കൂട്ടി ഒരു നീണ്ട യാത്ര പോകുന്നു. ഉടൻ മടങ്ങി വരില്ല. എല്ലാം മറക്കണം. ഒരു ബ്ലാങ്ക് ചെക്ക് ഇതിനോടൊപ്പം അയയ്ക്കുന്നു. ഇഷ്ടമുള്ള തുക എഴുതി എടുത്തോളൂ പാർവതി ആസ്വസ്ഥയായി. ചെക്ക് വലിച്ചു കീറി കളഞ്ഞു.. തന്റെ ദുഃഖം മറക്കാൻ മദ്യത്തിൽ അഭയം തേടി. ക്ലൈമാക്സ്‌.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ഡൽഹിയിൽ നിന്നും മഹേന്ദ്ര വർമ്മയും അവന്റെ ഒരു സുഹൃത്തും വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ എത്തി.
മഹേന്ദ്രൻ ഒന്നും അറിയരുതെന്ന് പാർവതിയും ലക്ഷ്മിയും കരുതലോടെ ഇരുന്നു.
ലഹരി മരുന്നിന് അടിമയായ മഹേന്ദ്രൻ ബാറിൽ കുടിച്ചു കൊണ്ടിരുന്നപ്പോൾ ചിലർ കുഞ്ഞമ്മ പാർവതിയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കെട്ട് അവരോട് തല്ല് കൂടി.
ഇപ്പോൾ അവന് ചില സംശയങ്ങൾ തോന്നി തുടങ്ങി. പുതുക്കി പണിത കൊട്ടാരം, കാർ, ടെലിഫോൺ.. കുഞ്ഞമ്മയുടെ മുറിയിൽ കണ്ട മദ്യ കുപ്പി.
അവൻ അമ്മയോട് ചോദിച്ചു എല്ലാം സത്യമാണെന്നു മനസ്സിലായി. അമ്മാവൻ തമ്പുരാനോട് അവൻ കയർത്തു. ഇതൊക്കെ നിങ്ങൾ എങ്ങനെ അനുവദിച്ചു. ആ പാപത്തിന്റെ പണത്തിൽ ആണല്ലോ താൻ പഠിച്ചതെന്ന് ദുഖിച്ചു.
രാത്രി അവനും ഡൽഹിയിൽ നിന്നും വന്ന സുഹൃത്തും കൂടി മദ്യപിച്ചിരുന്നപ്പോൾ സുഹൃത്ത് ഒരു പെണ്ണ് കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് പറഞ്ഞപ്പോൾ.. മദ്യ ലഹരിയിൽ എല്ലാം മറന്നിരുന്ന മഹേന്ദ്രൻ വാ നിനക്ക് നല്ല വില കൂടിയ പെണ്ണ് ഞാൻ തരാം എന്ന് പറഞ്ഞ് കുഞ്ഞമ്മയുടെ മുറിയിൽ പോയി കതകിൽ മുട്ടി. കതക് തുറന്ന കുഞ്ഞമ്മ പാർവതിയെക്കാട്ടി മഹേന്ദ്രൻ സുഹൃത്തിനോട് പറഞ്ഞു ഇതാ ഈ നാട്ടിലെ വില കൂടിയ വേശ്യ പാർവതി തമ്പുരാട്ടി.
തന്റെ മകന്റെ മുന്നിൽ അപമാനിതയായ പാർവതി അമിതമായ ഉറക്ക ഗുളികകൾ കഴിച്ച് പലരും തടഞ്ഞുവെങ്കിലും അത് വക വയ്ക്കാതെ കാർ ഡ്രൈവ് ചെയ്ത് ആ രാത്രിയിൽ വീട് വീട്ടിറങ്ങി. ലക്കും ലഗാനുമില്ലാതെ ഓടിച്ച കാർ ഒരു പാലത്തിൽ ഇടിച്ച് താഴെ വെള്ളത്തിൽ മറിഞ്ഞു വീണു. ഉറുമീസ് തന്ന കാറും ഉറുമീസിന്റെ പാർവതിയും ആ പുഴയിൽ താണു

Audio & Recording

ചമയം

ചമയം: 
മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 

Technical Crew

എഡിറ്റിങ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
അസോസിയേറ്റ് കലാസംവിധാനം: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
Submitted 16 years 2 months ago byKiranz.
Contribution Collection: 
ContributorsContribution
പോസ്റ്റർ
പോസ്റ്റർ ഇമേജ് (Gallery )
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ