നിവേദ്യം
ജന്മം കൊണ്ട് നമ്പൂതിരിയെങ്കിലും, പ്രതിഭാധനനായ നാടക പ്രവര്‍ത്തകന്റെ കലാകാരനായ മകനെങ്കിലും ദാരിദ്രം മൂലം എന്തു ജോലി ചെയ്തും ജീവിതം പോറ്റാം എന്ന് കരുതി ജീവിക്കുന്ന മോഹനകൃഷ്ണനു കൈത്രപ്രം എന്ന സിനിമാ ഗാനരചയിതാവിന്റെ ശുപാര്‍ശയില്‍ മറ്റൊരു ഗ്രാമത്തിലേക്ക് ജോലി തേടി പോകേണ്ടിവരികയും അവിടുത്തെ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്യുന്നു. അവിടെ വെച്ച് പരിചയപ്പെടുന്ന സത്യഭാമ (ഭാമ) എന്ന ദരിദ്ര പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും ഒടുവില്‍ അവളുടേ സംരക്ഷകനാവേണ്ടിവരികയും ഒടുക്കം ഗ്രാമത്തിലെ എല്ലാവര്‍ക്കും പ്രിയങ്കരനാവുകയും ചെയ്യുന്ന ഒരു ചെറൂപ്പക്കാരന്റെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതും സംഗീത സാന്ദ്രവുമായ കുറച്ചു നാളുകള്‍.
Actors & Characters
Actors | Character |
---|---|
മോഹനകൃഷ്ണൻ | |
സത്യഭാമ | |
രാമവർമ്മ തമ്പുരാൻ | |
രാമപ്പൻ നമ്പൂതിരി | |
ഹേമലത | |
അനു | |
ശേഖരൻ നായർ | |
രാധാമണി | |
അടിച്ചുതളിക്കാരി അമ്മിണിയമ്മ | |
നകുലൻ | |
സുരേന്ദ്രൻ | |
അശോക് രാജ് എസ് ഐ | |
അനിയൻ തമ്പുരാൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
വിജയ് യേശുദാസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 007 |
ശ്വേത മോഹൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 007 |
കഥ സംഗ്രഹം
സാമ്പത്തികമായി ധരിദ്രനെങ്കിലും പ്രതിഭാധനനായിരുന്ന നാടകപ്രവര്‍ത്തകന്‍ സി.കെ.യുടെ മകനായ മോഹനകൃഷ്ണന്‍ (വിനുമോഹന്‍) വീട്ടിലെ കഷ്ടപ്പാടുകള്‍ തീര്‍ക്കാനും അമ്മയെയും അസുഖക്കാരിയായ പെങ്ങളേയും പോറ്റാനാണ്, ജന്മം കൊണ്ട് നമ്പൂതിരിയായിരുന്നെങ്കിലും മരപ്പണിക്ക് പോയിത്തുടങ്ങിയത്. അപ്രതീക്ഷിതമായി ഒരു പണിസ്ഥലത്ത് വെച്ച് സിനിമാക്കാരായ സിബി മലയില്‍, എം, ജയചന്ദ്രന്‍, കൈത്രപ്രം എന്നിവരെ കണ്ടുമുട്ടൂന്നു. മോഹനകൃഷ്ണന്റെ അച്ഛന്‍ തന്റെ കൂട്ടുകാരനും ഒരുകാലത്ത് തന്നെ സഹായിച്ചവനുമാണെന്ന് തിരിച്ചറിഞ്ഞ കൈതപ്രം മോഹനകൃഷ്ണനെ നല്ലൊരു ജോലിക്കു വേണ്ടി അകലെയുള്ള പരിചയക്കാരന്‍ രാമവര്‍മ്മത്തമ്പുരാന്റെ (ഭരത് ഗോപി) അടുക്കലേക്ക് പറഞ്ഞയക്കുന്നു.എങ്കിലും അദ്ദേഹത്തിന്റെ കമ്പനിയിലൊന്നും ജോലി തരമായില്ല. സംഗീതവും പൂജയും വശമായിരുന്ന മോഹനകൃഷ്ണനെ തമ്പുരാന്‍ തന്റെ കുടുംബക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിക്കുന്നു. ആദ്യ ദിവസങ്ങളില്‍ തന്നെ സ്വതവേ ഊര്‍ജ്ജ്വസ്വലനായ മോഹനകൃഷ്ണന്‍ നാട്ടുകാരുടെ പ്രത്യേകിച്ച് നാട്ടിലെ കൌമാരക്കാരികളായ പെണ്‍കുട്ടികളുടെ ഇഷ്ടത്തിനു പാത്രമാകുന്നു. ആ നാട്ടില്‍ വെച്ച് പരിചയപ്പെടുന്ന സത്യഭാമ (ഭാമ) എന്ന പെണ്‍കുട്ടിയുമായി ക്രമേണ മോഹനകൃഷ്ണന്‍ അനുരാഗത്തിലാവുന്നു. തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമായി സിനിമ മുന്നോട്ട് പോകുമ്പോള്‍ മോഹനകൃഷ്ണന്‍ അതുവരെ അറിയാതിരുന്ന രഹസ്യങ്ങള്‍ ഭാമയില്‍ നിന്ന് വെളിവാകുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായ ഗതിവിഗതികളിലൂടെ സിനിമ പൂര്‍ണ്ണമാകുന്നു.
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
Poster Image |