മറുപുറം

Released
Marupuram

കഥാസന്ദർഭം: 

മറ്റൊരാളുടെ സർട്ടിഫിക്കറ്റും പേരും ഉപയോഗിച്ച് ജോലി സമ്പാദിക്കുന്ന യുവാവ് അപ്രതീക്ഷിതമായ കുരുക്കുകളിൽ ചെന്നുപെടുന്നു.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 

Actors & Characters

Cast: 
ActorsCharacter
സേതു
റോയി
രത്നമ്മ
ഇൻസ്പെക്ടർ ഐസക് തോമസ്
ചാക്കുണ്ണി
ബിനോയ്
ആൽബർട്ട് അലക്സ്
ബിനോയുടെ സുഹൃത്ത്
രത്നമഹാൾ ലോഡ്ജ് ഉടമ
അഡ്വ. പിള്ള
ഭരതൻ മേനോൻ
ഫ്രാൻസിസ്
ട്രാവൽ ഏജൻസി മാനേജർ
പിള്ളയുടെ ഗുമസ്തൻ
സലിം
സബ് ഇൻസ്പെക്ടർ
മായയുടെ സുഹൃത്ത്
കൃഷ്ണനുണ്ണി മേനോൻ
ബിനോയുടെ സുഹൃത്ത്

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

പ്രമുഖ വ്യവസായിയായ ഭരതൻ മേനോൻ തൻ്റെ ഫാക്ടറി ഫ്രാൻസിസ് എന്നയാളിന് വിൽക്കുന്നു.  അഭിഭാഷകനായ  പിള്ളയാണ് ആ കൈമാറ്റത്തിൻ്റെ ഇടനിലക്കാരൻ. എന്നാൽ പണം തന്നു തീർക്കാത്തതിനാൽ ഭരതൻ മേനോൻ  ഫ്രാൻസിസുമായി നീരസത്തിലാണ്. ഉടനെ പണം നല്കിയില്ലെങ്കിൽ നിയമവഴി തേടുമെന്ന് അയാൾ ഫ്രാൻസിനോട് പറയുന്നു. 

സേതുവും അനാഥനായ റോയിയും കൂട്ടുകാരാണ്. നഗരത്തിലെ  രത്നമഹാൾ ലോഡ്ജിലാണ് രണ്ടു പേരും താമസം. ചാക്കുണ്ണിയാണ് ലോഡ്ജിൻ്റെ കെയർടേക്കർ. ചില്ലറ തരികിട തട്ടിപ്പുകളും കള്ള സാക്ഷി പറയലും നടത്തിയാണ് സേതുവും റോയിയും ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. സേതുവിന് അമ്മയും പെങ്ങളും അടങ്ങിയ കുടുംബത്തിൻ്റെ ഭാരം കൂടിയുണ്ട്. രാഷ്ട്രീയവും തല്ലും പിടിയുമായി നടന്നതിനാൽ സേതുവിന് ബിരുദപഠനം പൂർത്തിയാക്കാനായില്ല. റോയി ആവട്ടെ ഡിപ്ലോമ പാസായ ആളാണ്.

ലോഡ്ജ് ഉടമയുടെ മകളായ രത്നമ്മയുമായി സേതു പരിചയത്തിലാവുന്നു. ക്രമേണ പരിചയം പ്രണയമായി മാറുന്നു. ഇതിനിടെ, റോയിക്ക് ഗൾഫിൽ ഒരു ജോലി ശരിയാവുന്നു. ട്രാവൽ ഏജൻസിക്ക് കൊടുക്കേണ്ട തുക തികയാതെ വന്നപ്പോൾ രത്നമ്മ സഹായിക്കുന്നു. എന്നാൽ ഗൾഫിലേക്ക് പുറപ്പെടാൻ തയ്യാറായി ട്രാവൽ ഏജൻസിയിലെത്തുന്ന റോയിയും സേതുവും അറിയുന്നത് ഏജൻസി ഉടമ പണവുമായി മുങ്ങിയെന്നാണ്. ഗത്യന്തരമില്ലാതെ ഒരു വീട്ടിൽ മോഷണം നടത്താൻ റോയ് തീരുമാനിക്കുന്നു. മനസ്സില്ലാമനസ്സോടെ സേതുവും കൂടെക്കൂടുന്നു. പക്ഷേ, പോലീസ് പിടിയിലായി ആറു മാസം ജയിലിൽ കഴിയാനായിരുന്നു അവരുടെ യോഗം.

ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ സേതുവും റോയിയും രണ്ടു വഴിക്കു പിരിയുന്നു. തിരികെ ലോഡ്ജിലെത്തുന്ന സേതു ജീവിക്കാനുള്ള വഴികളെപ്പറ്റി ആലോചിക്കുമ്പോൾ, കെയർടേക്കർ ചാക്കുണ്ണി, പണ്ട് ലോഡ്ജിൽ താമസിച്ചിരുന്ന ആൽബർട്ട് അലക്സ് എന്ന ഒരാളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് എടുത്ത് സേതുവിന് നല്കുന്നു.

 സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൂര്യഗിരിയിലെ ഗോൾഡൺ വാലി ടീ എസ്റ്റേറ്റിൽ ആൽബർട്ട് എന്ന പേരിൽ  സൂപ്പർവൈസറായി സേതു ജോലി സമ്പാദിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് അയാൾ ഫാക്ടറിയുടമയായ കൃഷ്ണനുണ്ണി മേനോൻ്റെ വിശ്വസ്തനായ ജോലിക്കാരനാകുന്നു. ഇതിനിടയിൽ, നാട്ടിൽ വച്ച് തനിക്കറിയാവുന്ന, ഭരതൻ മേനോൻ്റെ മകളായ മായയെ സേതു യാദൃച്ഛികമായി കാണുന്നു. ഭരതൻ മേനോൻ്റെ പെങ്ങളാണ് കൃഷ്ണനുണ്ണി മേനോൻ്റെ ഭാര്യ എന്നും അയാൾ മനസ്സിലാക്കുന്നു. വിഷാദ രോഗത്തിന് അടിമയായ മായ, കൃഷ്ണനുണ്ണി മേനോന്റെറെ വീട്ടിലാണ് താമസം. 

മകളെ സന്ദർശിക്കുന്ന ഭരതൻ മേനോൻ സേതുവിനെ കാണുന്നു. അയാൾക്ക് സേതുവിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നുന്നു. പെരെന്താണെന്ന മേനോൻ്റെ  ചോദ്യത്തിന് ആൽബർട്ട് എന്നാണ് സേതു പറയുന്നത്. ദിവസങ്ങൾക്കു ശേഷം സലിം എന്നൊരു ഗുണ്ട ആൽബർട്ടിനെ തിരക്കി സൂര്യഗിരിയിലെത്തുന്നു. ബാങ്കിലേക്കു പണവുമായി പോവുകയായിരുന്ന സേതുവിനെ  ആക്രമിച്ച് കൊല്ലാൻ സലിം ശ്രമിക്കുന്നെങ്കിലും, പ്രദേശവാസികളിൽ ചിലർ കാണുന്നതോടെ ആ ശ്രമം ഉപേക്ഷിക്കുന്നു. ആക്രമിച്ചവൻ തൻ്റെ കൈയിലെ പണം തട്ടാൻ വന്നയാളാണെന്നാണ് ആൾ ആണെന്നാണ് സേതു കരുതുന്നത്.

വീട്ടിലെത്തുമ്പോൾ, റോയി അവിടെയുണ്ടായിരുന്നു. അയാളിപ്പോൾ നഗരത്തിൽ ഒരു വണ്ടി വർക്ക് ഷോപ്പ് വാടകയ്ക്കെടുത്തു നടത്തുകയാണ്. ചാക്കുണ്ണി പറഞ്ഞാണ്  സേതു സൂര്യഗിരിയിലുള്ള കാര്യം അയാളറിഞ്ഞത്.  അന്നു രാത്രി, റോയി പോയതിനു ശേഷം, സേതു കൃഷ്ണനുണ്ണി മേനോനെ കാണാൻ പോകുന്നു. ഇടയ്ക്കു വച്ച്  സലിം അയാളെ ജീപ്പിൽ പിന്തുടരുന്നു. എന്നാൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് സലിം കൊല്ലപ്പെടുന്നു. അയാളുടെ പോക്കറ്റിൽ നിന്ന് സേതുവിൻ്റെ എസ്റ്റേറ്റിലെ വിലാസം പോലീസിനു കിട്ടുന്നു. 

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഐസക്കിന് ആൽബർട്ട് അലക്സ് തന്നെയാണോ സേതു എന്നു സംശയമുണ്ട്. പോലീസ് റെക്കോർഡിലുള്ള സേതുവിൻ്റെ ഫോട്ടോയിൽ നിന്ന് ആൽബർട്ട് അലക്സായി അയാൾ ആൾമാറാട്ടം നടത്തുകയാണ് എന്ന് ഇൻസ്പെക്ടർ മനസ്സിലാക്കുന്നു. നെന്മാറയിൽ അന്വേഷിക്കുമ്പോൾ ആൽബർട്ട്  ആറു മാസം മുൻപ് അവിടെ നിന്നു സ്ഥലം വിട്ടതാണെന്നും പൊലീസ് സ്റ്റേഷനിൽ ആളെക്കാണാനില്ല എന്ന പരാതി ലഭിച്ചിരുന്നതായും മനസ്സിലാകുന്നു.

സേതുവിനെയും റോയിയേയും പിന്തുടർന്ന് രത്നമഹൽ ലോഡ്ജിലെത്തുന്ന ഇൻസ്പെക്ടർ ചാക്കുണ്ണിയെ ചോദ്യം ചെയ്യുന്നു. കുറച്ചു മാസങ്ങൾക്കു മുൻപ് ആൽബർട്ട് അലക്സ് ലോഡ്ജിൽ താമസിച്ച കാര്യവും അയാൾ ഉപേക്ഷിച്ചു പോയ ബാഗിൽ നിന്നു കിട്ടിയ സർട്ടിഫിക്കറ്റ് സേതുവിന് നല്കിയ കാര്യവും ചാക്കുണ്ണി സമ്മതിക്കുന്നു. ലോഡ്ജിലെ ടെലിഫോൺ രജിസ്റ്ററിൽ നിന്ന് ആൽബർട്ടിൻ്റെ ഫോൺ വിളിയുടെ വിവരങ്ങൾ കിട്ടുന്നു. ഫോൺ നമ്പറുകൾ ഭരതൻ മേനോൻ്റെ വീട്ടിലേതും ലേഡീസ് ഹോസ്റ്റലിലേതും ആണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

ഇതിനിടയിൽ, ലോഡ്ജിൽ നിന്ന് സേതുവും റോയിയും കണ്ടെടുത്ത, ആൽബർട്ടിൻ്റെ ബാഗിൽ നിന്ന്, ആൽബർട്ടും ഭരതൻ മേനോൻ്റെ മകൾ മായയും ഒരുമിച്ചുള്ള ഫോട്ടോ കിട്ടുന്നു. അതോടെ കഥയുടെ ചുരുളഴിയുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

കോളജ് അടച്ച ദിവസം രാത്രിയിൽ, ആൽബർട്ടിനോടൊപ്പം ഒളിച്ചോടാൻ മായ ഹോസ്റ്റലിൽ നിന്നു  പുറപ്പെട്ടു പോയെന്ന് അവളുടെ സുഹൃത്ത് ഇൻസ്പെക്ടറോടു പറയുന്നു. തുടർന്ന് ഇൻസ്പെക്ടർ മായയോട് സംസാരിക്കുന്നു. അന്നു രാത്രിയിൽ ഫ്രാൻസിസിൻ്റെ സഹോദരൻ ബിനോയും കൂട്ടുകാരും തങ്ങളെ തടഞ്ഞെന്നും ആൽബർട്ട് അലക്സിനെ അടിച്ച് അവശനാക്കിയിട്ട് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ബോധം വന്നപ്പോൾ  ആശുപത്രിയിലായിരുന്നു താനെന്നും പിന്നെ ആൽബർട്ടിനെ കണ്ടിട്ടില്ലെന്നും അവൾ പറയുന്നു.

ബിനോയും കൂട്ടുകാരും  ഒളിച്ചു താമസിക്കുന്ന താവളത്തിലെത്തുന്ന റോയിയും സേതുവും സംഘട്ടനത്തിനൊടുവിൽ അവരെ കീഴ്പെടുത്തി പൊലീസിലേല്പിക്കുന്നു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഭരതൻ മേനോനെ ചോദ്യം ചെയ്യുന്നു. മകളെക്കാണാതായ രാത്രിയിൽ അവൾ ആശുപത്രിയിലാണെന്നറിഞ്ഞ് താനവിടെ എത്തിയെന്നും തിരികെ വീട്ടിലെത്തിയപ്പോൾ കാർ പോർച്ചിനുള്ളിൽ ആൽബർട്ടിൻ്റെ മൃതദേഹം കണ്ടെന്നും മൃതദേഹം മറവുചെയ്യാൻ രണ്ടു പേരെ ഏല്പിച്ചെന്നും അയാൾ പറയുന്നു. സലിം, ബഷീർ എന്നീ ഗുണ്ടകളാണ് ആ രണ്ടു പേർ എന്ന് പോലീസ് അനുമാനിക്കുന്നു. ബഷീറിനെ പൊലീസ് പിടികൂടുന്നു. തുടർന്ന് ആൽബർട്ടിൻ്റെ മൃതദേഹം മറവു ചെയ്തിടത്തു നിന്ന് പുറത്തെടുക്കുന്നു. തലയിൽ വെടിയേറ്റാണ് ആൽബർട്ട് മരിച്ചത് എന്ന് പോസ്റ്റുമാർട്ടത്തിൽ തെളിയുന്നു. 

ബലിസ്റ്റിക് അനാലിസിനെത്തുടർന്ന് വെടിയുതിർത്ത പിസ്റ്റൽ അഡ്വ. പിള്ളയുടേതാണെന്ന് തിരിച്ചറിയുന്നു. ഇൻസ്പെക്ടർ അഡ്വ. പിള്ളയോട് കാര്യങ്ങൾ തിരക്കുന്നു. തൻ്റെ പിസ്റ്റൽ ഫ്രാൻസിസ് എടുത്തു കൊണ്ടുപോയ കാര്യം പിള്ള ഓർക്കുന്നു. 

പിള്ള ഫ്രാൻസിസിൻ്റെ മീറ്റ് പ്രോസസ്സിംഗ് യൂണിറ്റിലെത്തി ഫ്രാൻസിസിനെ കാണുന്നു.  പിള്ളയുടെ തോക്കുപയോഗിച്ച്  ആൽബർട്ടിനെ കൊന്നതും മൃതദേഹം ഭരതൻ മേനോൻ്റെ കാർപോർച്ചിൽ ഒളിപ്പിച്ചതും താനാണെന്നും മേനോൻ മൃതദേഹം മാറ്റാൻ ശ്രമിക്കുന്ന സമയത്ത് അവിടെത്തിയെന്നും അയാളെ ഭീഷണിപ്പെടുത്തി പണം നല്കുന്നതിന് സാവകാശം വാങ്ങിയെന്നും അയാൾ പറയുന്നു.

പ്രകോപിതനായ പിള്ളയെ ഫ്രാൻസിസ് ഫ്രീസർ യൂണിറ്റിൽ തള്ളുന്നു. എന്നാൽ അവിടെയെത്തുന്ന റോയിയും സേതുവും സംഘടനത്തിനൊടുവിൽ ഫ്രാൻസിസിനെ കീഴടക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 

Technical Crew

ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: