കമലദളം

Released
Kamaladalam
Tagline: 
ആമുഖം

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 27 March, 1992

ഭാര്യയെ കൊലപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് കേരളകലാമന്ദിരത്തിൽ നിന്നു പുറത്താക്കപ്പെട്ട നന്ദഗോപൻ എന്ന നൃത്താദ്ധ്യാപകൻ കോടതി വിധിയെത്തുടർന്ന് തിരികെ ജോലിയിൽ കയറുന്നു. മുഴുക്കുടിയനും അലസനുമായ നന്ദഗോപനെ വിദ്യാർത്ഥികളും സഹപ്രവർത്തകരും ഒരു പ്രശ്നക്കാരനായാണ് കാണുന്നതെങ്കിലും അയാളുടെ കലാനിപുണത  അദ്ഭുതകരമാണെന്ന് അവർ തിരിച്ചറിയുന്നു. തുടർന്ന്  പ്രണയവും സംഗീതവും നൃത്തവും പ്രതികാരവുമെല്ലാം കമലദളങ്ങളായി കഥയിൽ വിടരുന്നു.

Actors & Characters

Cast: 
ActorsCharacter
നന്ദഗോപൻ
മാളവിക നങ്ങ്യാർ
സോമശേഖരൻ
മാധവനുണ്ണി
സുമംഗല
രാവുണ്ണി നമ്പീശൻ ആശാൻ
വേലായുധൻ
ഹൈദ്രോസ്
സോമശേഖരന്റെ സുഹൃത്ത്
സബ് ഇൻസ്പെക്ടർ

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • കെ വിശ്വനാഥ്‌ സംവിധാനം ചെയ്ത് 1983 ൽ പ്രദർശനത്തിനെത്തിയ തെലുങ്ക് സിനിമ "സാഗര സംഗമ"ത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് കമലദളം എന്ന മലയാളം സിനിമ നിർമ്മിക്കപ്പെടുന്നത്. 
  • 150 ദിവസത്തിലേറെ കേരളത്തിലെ ചില തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രമാണ് കമലദളം 
  • കമലദളത്തിലെ ഗാനങ്ങൾ വളരെ ശ്രദ്ധേയമാണ്. ആ ചലച്ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് രവീന്ദ്രനും, മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് യേശുദാസും കരസ്ഥമാക്കി. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ ആണ്.  
  • മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന്റെ കഴിവുകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് കമലദളം. ഒരു നർത്തകൻ എന്ന വേഷം അത്ഭുതകരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. 
  • കമലദളം റിലീസായി ഒമ്പതാം മാസം, 1992 ഡിസംബറിലാണ് മോനിഷ അപകടത്തിൽ പെട്ട് മരണമടയുന്നത്.
കഥാസംഗ്രഹം: 

കേരളകലാമന്ദിരം എന്ന പ്രശസ്തമായ കലാലയത്തിലെ അദ്ധ്യാപകനായ നന്ദഗോപൻ.  ഭാര്യയെ കൊലപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്തായ ആളാണ്.   പലരും വിശ്വസിക്കുന്നത് സുമംഗലയെ നന്ദഗോപൻ കൊന്നത് തന്നെ എന്നാണ്.  ഭാര്യയുടെ മരണത്തെ തുടർന്ന് ഒരു തികഞ്ഞ മദ്യപാനിയും പ്രശ്നക്കാരനുമായി മാറിയ നന്ദഗോപനെ തിരികെ കലാമന്ദിരത്തിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് സെക്രട്ടറി വേലായുധൻ നടത്തുന്നത്. ജോലിയിൽ ഇല്ലെങ്കിലും  കലാമന്ദിരത്തിന്റെ വിവിധ ഭാഗങ്ങളിലും, കളരികളുടെ പരിസരങ്ങളിലും നന്ദഗോപൻ പ്രത്യക്ഷപ്പെടുകയും, ചില അവസരങ്ങളിൽ പഠനവിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. മദ്യപാനി കൂടിയായതിനാൽ കുട്ടികളുൾപ്പെടെ ആർക്കും തന്നെ നന്ദഗോപനോട് താൽപര്യമില്ല. രാവുണ്ണിയുടെ മകളും  ഏവരും പ്രതീക്ഷയോടെ കണ്ടിരുന്ന പ്രതിഭയുമായ  മാളവികയുടെ നൃത്ത അരങ്ങേറ്റത്തിനിടെ നന്ദഗോപൻ കൂക്കിവിളിക്കുകയും അരങ്ങേറ്റം മുടങ്ങുകയും, തുടർന്ന് മാളവിക വലിയ വിഷമത്തിലാവുകയും ചെയ്യുന്നുണ്ട്. തുടർന്ന് കലാമന്ദിരത്തിലെ പഠനം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന മാളവികയെ അധ്യാപകർ അതിൽനിന്ന് പിന്തിരിപ്പിക്കുന്നു. 

ശുദ്ധഗതിക്കാരനായ പ്രിൻസിപ്പാൾ രാവുണ്ണി നമ്പീശൻ, മികച്ച അദ്ധ്യാപകനും കലാകാരനും എന്ന നിലയിൽ നന്ദഗോപന് അനുകൂലമായി കോടതിയിൽ മൊഴി നൽകുന്നു. അടുത്ത സുഹൃത്തായ മാധവനുണ്ണിയുടെ പിന്തുണയും നന്ദഗോപനുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ നന്ദഗോപൻ ജോലിയിൽ തിരികെ പ്രവേശിക്കുന്നു.  മാളവികയോട് മോശമായി പെരുമാറിയ നന്ദഗോപനെതിരെ വിദ്യാർഥികൾ സംഘടിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന്, എന്തുകൊണ്ട് താൻ കൂക്കിവിളിച്ചു എന്ന് കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കുന്ന നന്ദഗോപൻ ഭരതന്റെ നാട്യശാസ്ത്രവും നടനത്തിലുള്ള തന്റെ അറിവും വിവരിക്കുകയും, അവർക്ക് മുന്നിൽ ഭരതനാട്യം വിദഗ്ധമായി അവതരിപ്പിക്കുകയും ചെയ്യുന്നു. നന്ദഗോപന്റെ അറിവും പ്രഗൽഭ്യവും തിരിച്ചറിഞ്ഞ മാളവിക അതോടെ അദ്ദേഹത്തിന്റെ ആരാധികയായി മാറുന്നു.

മാധവനുണ്ണിയുടെ അനുജനും കലാമന്ദിരത്തിലെ വിദ്യാർത്ഥിയുമായ സോമശേഖരൻ മാളവികയെ പ്രണയിക്കുന്ന വിവരം ഇരു വീടുകളിലും അറിയുമ്പോൾ പഠനത്തിന് ശേഷം വിവാഹം നടത്താമെന്ന് മാളവികയുടെ പിതാവ് രാവുണ്ണി നമ്പീശന് വാക്ക് മാധവനുണ്ണി കൊടുക്കുന്നു. സോമശേഖരനോട് മാളവികയ്ക്ക് ഇഷ്ടക്കുറവ് ഇല്ലെങ്കിലും പ്രണയിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുന്നില്ല. അതേസമയം സോമശേഖരൻ മാളവികയുടെ എല്ലാ കാര്യങ്ങളിലും ബദ്ധശ്രദ്ധനാണ്. നന്ദഗോപന്റെ കഴിവുകൾ തിരിച്ചറിഞ്ഞ മാളവിക ദക്ഷിണ കൊടുത്ത് അദ്ദേഹത്തെ തന്റെ ഗുരുവായി സ്വീകരിക്കുന്നു. ഒപ്പം, നന്ദഗോപനെക്കുറിച്ച് കൂടുതൽ അറിയുംതോറും മാളവികയിൽ അദ്ദേഹത്തോട് പ്രണയം വളരുന്നുണ്ട്. മുമ്പ് മുതൽ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്ന സുമംഗല യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വാസ്തവം നന്ദഗോപനിൽനിന്ന് തന്നെ മാളവിക മനസ്സിലാകുന്നു  അതോടെ അവളുടെയുള്ളിൽ അയാളോട് കൂടുതൽ അടുപ്പം രൂപപ്പെടുന്നു.

തന്റെ ഭാര്യയായിരുന്ന സുമംഗലയെക്കൊണ്ട് അവതരിപ്പിക്കാനായി നന്ദഗോപൻ രചിച്ച, അദ്ദേഹത്തിന്റെ സ്വപ്നം കൂടിയായിരുന്ന സീതാരാമായണം എന്ന നൃത്തശില്പം സുമംഗല മരിച്ചതോടെ മുടങ്ങിയിരുന്നു. അതേകുറിച്ച് അറിഞ്ഞപ്പോൾ ആ നൃത്തശില്പം അവതരിപ്പിക്കാനുള്ള താൽപര്യം മാളവിക നന്ദഗോപനോട് പറയുന്നു. മാളവികയുടെ കഴിവ് മനസ്സിലാക്കിയിരുന്ന നന്ദഗോപൻ അവളെ പരിശീലിപ്പിച്ചു തുടങ്ങുന്നു. എന്നാൽ, പരിശീലനത്തിന്റെ അന്തിമഘട്ടം എത്തുമ്പോൾ നന്ദഗോപനെയും മാളവികയെയും കുറിച്ചുള്ള കിംവദന്തികൾ കലാമന്ദിരത്തിൽ പ്രചരിക്കുകയും സോമശേഖരൻ മാളവികയെ നൃത്തശില്പത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവൾ അതിന് വഴങ്ങാതിരുന്നപ്പോൾ നന്ദഗോപനെ കൂലിത്തല്ലുകാരെ കൂട്ടി അപായപ്പെടുത്താൻ സോമശേഖരൻ ശ്രമിക്കുന്നു. എന്നാൽ അദ്ദേഹത്തെ കീഴ്പ്പെടുത്താൻ അവർക്ക് കഴിയുന്നില്ല.

തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് സോമശേഖരനാണെന്ന് മനസ്സിലാക്കിയ നന്ദഗോപൻ മാധവനുണ്ണിയോട് വിവരം പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോകുന്ന സോമാശേഖരന്റെ ഉള്ളിൽ പ്രതികാരവാഞ്ഛയുണരുന്നു.  

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

സോമശേഖരൻ തിരികെ എത്തുന്നത് സീതാരാമായണത്തിന്റെ അരങ്ങേറ്റത്തിന്റെ സമയത്താണ്. തന്റെ കാമുകിയെ നന്ദഗോപൻ വശത്താക്കി എന്ന് ധരിച്ച സോമശേഖരൻ കലാകാരന്മാർക്ക് കൊടുക്കാൻ വച്ചിരുന്ന കൂൾ ഡ്രിങ്ക്സിൽ ഒരു കുപ്പിയിൽ വിഷം കലർത്തി നന്ദഗോപന് കൊടുക്കാൻ പദ്ധതിയിടുന്നു. എന്നാൽ, വിഷം കലർന്ന കുപ്പി അവന്റെ കൈവശത്തുനിന്ന് നഷ്ടപ്പെടുകയും ആരാണ് കുടിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അതിനിടയിൽ, മാധവനുണ്ണി സോമശേഖരനെ കണ്ടുമുട്ടുന്നു. മാളവികയും നന്ദഗോപനും തമ്മിൽ സംശയിച്ചിരുന്നതുപോലെയുള്ള ബന്ധമില്ല എന്ന് അദ്ദേഹത്തിൽനിന്ന് സോമശേഖരൻ മനസിലാക്കുന്നു. പക്ഷെ, അതിനകം വിഷം കലർന്ന പാനീയം ആരോ കുടിച്ചു കഴിഞ്ഞിരുന്നു. നൃത്തശില്പത്തിന്റെ അന്ത്യ ഘട്ടത്തിൽ സംഗീതാലാപനം നടത്തികൊണ്ടിരുന്ന നന്ദഗോപന് അസ്വസ്ഥത ആരംഭിക്കുന്നു. രക്തം ഛർദ്ദിച്ചു തുടങ്ങിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സോമശേഖരനും മാധവനുണ്ണിയും ശ്രമിക്കുന്നെങ്കിലും നൃത്തശില്പം പൂർത്തിയാകുവോളം സംഗീതം ആലപിച്ച് തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച് നന്ദഗോപൻ സ്റ്റേജിൽ മരിക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.   

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
കാസറ്റ്സ് & സീഡീസ്: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

പരസ്യം: 
ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പ്രേമോദാരനായ്

കാംബോജി
കൈതപ്രംരവീന്ദ്രൻകെ ജെ യേശുദാസ്,കെ എസ് ചിത്ര
2

സായന്തനം ചന്ദ്രികാലോലമായ് - M

മാണ്ട്
കൈതപ്രംരവീന്ദ്രൻകെ ജെ യേശുദാസ്
3

കമലദളം മിഴിയിൽ

ഷണ്മുഖപ്രിയ
കൈതപ്രംരവീന്ദ്രൻഎം ജി ശ്രീകുമാർ,സുജാത മോഹൻ
4

ആനന്ദനടനം ആടിനാർ

ബിലഹരി,ദേവഗാന്ധാരി,ഹിന്ദോളം,ദർബാരികാനഡ,കാംബോജി
കൈതപ്രംരവീന്ദ്രൻകെ ജെ യേശുദാസ്
5

സുമുഹൂർത്തമായ് സ്വസ്തി

ഹംസധ്വനി,ആഭോഗി,സാരമതി,ഹംസാനന്ദി,മധ്യമാവതി
കൈതപ്രംരവീന്ദ്രൻകെ ജെ യേശുദാസ്
6

ജയഗണമുഖനേ

കൈതപ്രംരവീന്ദ്രൻകാഞ്ഞങ്ങാട് രാമചന്ദ്രൻ
7

സായന്തനം ചന്ദ്രികാലോലമായ് - F

മാണ്ട്
കൈതപ്രംരവീന്ദ്രൻകെ എസ് ചിത്ര
8

ആനന്ദനടനം ആടിഞാൻ

കൈതപ്രംരവീന്ദ്രൻലതാ ഉണ്ണികൃഷ്ണൻ