ഫെയ്സ് 2 ഫെയ്സ്

Released
Face 2 Face (Malayalam Movie)

കഥാസന്ദർഭം: 

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 30 November, 2012

Actors & Characters

Cast: 
ActorsCharacter
ബാലചന്ദ്രൻ
എസ് പി രാംദാസ്
സി ഐ ലത്തീഫ്
വർഗ്ഗീസ് പുഞ്ചക്കാടൻ
ജോർജ്ജ് പുഞ്ചക്കാടൻ
ആലിക്കോയ
അൻവർ (ചാനൽ റിപ്പോർട്ടർ)
ഡോ. ചന്ദ്രബാബു (സർജൻ)
ഡോ. ഉമ
സണ്ണിച്ചൻ (ബാർ ഉടമ)
ജയശ്രീ (ബാലചന്ദ്രന്റെ ഭാര്യ)
മമ്മൂട്ടിയുടെ മകൻ

കഥ സംഗ്രഹം

കഥാസംഗ്രഹം: 

സി ഐ ബാലചന്ദ്രൻ ഉദ്യോഗത്തിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാവരോടും പെട്ടെന്ന് ദ്വേഷ്യപ്പെടുന്ന ബാലചന്ദ്രനു സർവ്വീസിൽ ചൂടൻ ബാലൻ എന്ന വട്ടപ്പേരുമുണ്ട്. ദീർഘകാലം സസ്പെൻഷനിലായപ്പോൾ ബാലചന്ദ്രൻ റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങി സമ്പന്നന്നായി. വേദനിക്കുന്നൊരു ഭൂതകാലം ബാലചന്ദ്രനുണ്ട്. കൈക്കൂലി വാങ്ങാതെയും ആർക്കും അടിയറവും പറയാതെയും സർവ്വീസിൽ ഇരുന്ന കാലത്ത് സാമ്പത്തികമായി നല്ല നിലയിലല്ലായിരുന്നു. അതേ സമയം അമിത മദ്യപാനിയും. ഭാര്യ വേർപിരിഞ്ഞശേഷം  ബാലചന്ദ്രൻ ഒറ്റക്കാണ്.

നഗരത്തിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകം നടക്കുന്നു. ഒരു ചാനൽ റിപ്പോർട്ടറായ അൻ വർ (വിനീത് കുമാർ) ആണ് ബാലചന്ദ്രനെ ഈ വിവരം വിളിച്ച് പറയുന്നത്. ബീച്ചിനോട് ചേർന്ന് ആ യുവവ്യവസായിയെ കുരിശിൽ തറച്ച് കൊന്ന രീതിയിലായിരുന്നു കാണപ്പെട്ടത്. മുൻ മന്ത്രിയായ വർഗ്ഗീസ് പുഞ്ചക്കാടന്റെ മകനാണ് കൊല്ലപ്പെട്ടത് എന്നതുകൊണ്ട് ഉന്നത തല അന്വേഷണം വരുന്നു. കേസ് അന്വേഷിക്കാനുള്ള ഉത്തരവാദിത്വം എസ് പി രാമദാസി(സിദ്ദിക്)നായിരുന്നു. പുതിയ സി ഐ ലത്തീഫ് (കലാഭവൻ മണി) അടക്കമുള്ള ഒരു സമർത്ഥമായ ടീമിനെ ഉണ്ടാക്കി എസ് പി കേസ് അന്വേഷിക്കുന്നു. രാമദാസിന്റെ പഴയ സുഹൃത്തും അനുജനെപ്പോലെ കരുതിയ ആളുമായിരുന്നു ബാലചന്ദ്രൻ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ കേസന്വേഷണവുമായി ബന്ധപെട്ടാണ് രാമദാസ് ബാലചന്ദ്രനെ അന്വേഷിക്കുന്നത്. ബാലചന്ദ്രൻ അപ്പോഴേക്കും വലിയ ബിസിനസ്സ് മാൻ ആയി മാറിക്കഴിഞ്ഞിരുന്നു.

ബാലചന്ദ്രനു ഒരു സസ് പെൻഷൻ കിട്ടിയത് പുഞ്ചക്കാടൻ ഫാമിലിയിലെ തോമസിനെ അറസ്റ്റ് ചെയ്തതുകൊണ്ടായിരുന്നു.  എസ് പി രാമദാസ് തന്റെ കേസ് അന്വേഷണം തുടരുന്നു. അതിനിടയിൽ ഈ കേസിനോട് പ്രത്യേക താല്പര്യം തോന്നിയ ബാല ചന്ദ്രൻ തന്റെ സ്വകാര്യ താൽ‌പ്പര്യാർത്ഥം ഈ കേസ് അന്വേഷിക്കാൻ പുറപ്പെടുന്നു.

തോമസിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സംശയം തോന്നിയ ബാലചന്ദ്രൻ ഡെഡ് ബോഡി റീ പോസ്റ്റ് മോർട്ടം നടത്താൻ എസ് പി യോട് ആവശ്യപ്പെടുന്നു. റീ പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ കിട്ടിയ തെളിവ് കേസിനെ ബലപ്പെടുത്തുന്നതായിരുന്നു. എസ് പി തന്റേ അന്വേഷണവുമായി പോകുമ്പോൾ ബാലചന്ദ്രൻ കൊലപാതകത്തിനോട് ബന്ധപ്പെട്ട പല ശക്തമായ തെളിവുകളും കണ്ടെടുക്കുകയായിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് നീങ്ങിയ ബാലചന്ദ്രനു കിട്ടിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളായിരുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

ചമയം: 
മേക്കപ്പ് അസിസ്റ്റന്റ്: 
ഹെയർസ്റ്റൈലിസ്റ്റ്: 
ചമയം: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 
കോസ്റ്റ്യൂം/ആർടിസ്റ്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 
ക്യാമറ യൂണിറ്റ്: 
ക്യാമറ സംഘം / സഹായികൾ: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസോസിയേറ്റ് കലാസംവിധാനം: 
ടെക്നിക്കൽ ഹെഡ് (VFX): 
സ്പോട്ട് എഡിറ്റിങ്: 

Production & Controlling Units

പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
ലെയ്സൺ ഓഫീസർ: 
നിർമ്മാണ നിർവ്വഹണം: 
ഫിനാൻസ് കൺട്രോളർ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
സ്റ്റിൽ അസിസ്റ്റന്റ്: 
പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ചങ്ങാതിപ്പടയും

അനിൽ പനച്ചൂരാൻഅൽഫോൺസ് ജോസഫ്കാർത്തിക്,മധു ബാലകൃഷ്ണൻ
2

കണ്ണും പൂട്ടി കാതും പൊത്തി

വയലാർ ശരത്ചന്ദ്രവർമ്മഅൽഫോൺസ് ജോസഫ്വൈശാഖ് ശശിധരൻ
3

ആകാശ ചേലിൽ

ജോഫി തരകൻഅൽഫോൺസ് ജോസഫ്അൽഫോൺസ് ജോസഫ്,സയനോര ഫിലിപ്പ്
4

കനല് ഞാൻ

സന്തോഷ് വർമ്മനന്ദു കർത്തനന്ദു കർത്ത,അനിത ഷെയ്ഖ്
5

ചിക് ചിക് ചിറകിൽ

സന്തോഷ് വർമ്മനന്ദു കർത്തഷാൻ റഹ്മാൻ,ബിജിബാൽ,ജാസി ഗിഫ്റ്റ്
Submitted 12 years 5 months ago bynanz.
Contribution Collection: 
ContributorsContribution
പോസ്റ്റേഴ്സും പ്രധാന വിവരങ്ങളും കഥാസാരവും ചേർത്തു