ആഭിജാത്യം

Released
Abhijathyam

കഥാസന്ദർഭം: 

ധനികയായ ഒരു യുവതി അച്ഛനെ എതിർത്ത് ഒരു പാവപ്പെട്ടവനായ യുവാവിനെ വിവാഹം ചെയ്യുന്നതോടുകൂടി കുടുംബത്തിൽ നിന്നും പുറത്താക്കപ്പെടുന്നതും അതിനെത്തുടർന്ന് ആരോരുമില്ലാത്ത അവർ ജീവിതത്തോട് മല്ലിട്ട് എങ്ങിനെ മുന്നേറുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 12 August, 1971

Actors & Characters

Cast: 
ActorsCharacter

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ഈ കഥ ആദ്യം ചിത്രമാക്കപ്പെട്ടത് മറാഠിയിലായിരുന്നു - 1961 ൽ "മാനിനി" എന്ന പേരിൽ.  ആ ചിത്രം പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിൽ റീമേക് ചെയ്യപ്പെട്ടു.  ആദ്യത്തെ റീമേക് മലയാളത്തിലായിരുന്നു - 1971 ൽ "ആഭിജാത്യം" എന്ന പേരിൽ.  പിന്നീട് 1973 ൽ തമിഴിൽ "പെത്ത മനം പിത്ത്" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു.  "മാനിനി" അന്യഭാഷകളിൽ റീമേക് ചെയ്യപ്പെട്ടുവെങ്കിലും ഒന്നിൽപ്പോലും മൂലകഥയ്ക്കുള്ള ക്രെഡിറ്റ് രേഖപ്പെടുത്തിയിരുന്നില്ല.

കഥാസംഗ്രഹം: 

ധനികനും പ്രതാപിയുമായ ശങ്കരമേനോന്റെ (തിക്കുറിശ്ശി) നാലു മക്കളിൽ രണ്ടാമത്തെ മകളാണ് മാലതി (ശാരദ).  മൂത്ത മകൾ ശ്രീദേവി (സുകുമാരി) വിവാഹാനന്തരം ബോംബായിലാണ് താമസം.  മാലതിക്ക്‌ താഴെ ഒരനിയൻ - ചന്ദ്രൻ (രാഘവൻ), ഒരനിയത്തി - സുമം (ജൂനിയർ ഷീല) എന്നിവരുണ്ട്.  മാധവൻ  (മധു) ശങ്കരമേനോന്റെ ഔദാര്യത്തിലാണ് സംഗീതത്തിൽ ബിരുദം നേടുന്നത്. അനാഥനായ മാധവന് താമസസൗകര്യം ഏർപ്പാടാക്കിക്കൊടുത്തതും ആഹാരത്തിനും, മറ്റു ചിലവുകൾക്കുമുള്ള ചുമതല വഹിക്കുന്നതും മേനോനാണ്.  മേനോന്റെ ആവശ്യപ്രകാരം മാധവൻ മാലതിയെ സംഗീതം പഠിപ്പിക്കുന്നു.  മാധവനെ മൗനമായി പ്രേമിക്കുന്ന മാലതി അത് തുടർന്നുപോകാൻ കഴിയാതെ ഒരു ദിവസം മാധവനോട് ഈ കാര്യം തുറന്നു പറയുന്നു.  മാധവനും മാലതിയോട് പ്രേമമുണ്ടെങ്കിലും, തന്റെ നിലയേയും വിലയേയും  കുറിച്ച് നല്ല ബോധമുള്ളതിനാൽ കഴിവതും  ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. 

ബിരുദം നേടിക്കഴിഞ്ഞതിനാൽ ഇനിയും അവിടെത്താമസിച്ചാൽ  തന്റെ നിയന്ത്രണം വിട്ടുപോകുമോ എന്ന പേടിയുള്ളതു കൊണ്ട് മാധവൻ അവിടെ നിന്നും മാറിത്താമസിച്ചു ജോലി അന്വേഷിക്കാൻ പോവുകയാണെന്ന് മേനോനോട് പറയുന്നു.  ആ സമയം മാധവനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയുള്ള മാലതി, മാധവനെക്കൂടാതെ ഇനി തനിക്കു ജീവിക്കാൻ കഴിയില്ല എന്ന് അമ്മയോട് പറയുന്നു.  അവർ അത് തെറ്റിദ്ധരിച്ചു, മകൾ വിവാഹത്തിന് മുൻപേ പിഴച്ചു പോയി എന്ന് കരുതി എത്രയും പെട്ടെന്ന് മാധവന്റെയും മാലതിയുടെയും  വിവാഹം നടക്കണം എന്ന് പറയുന്നു. അതനുസരിച്ചു അവരുടെ വിവാഹവും വളരെ ലളിതമായി നടക്കുന്നു.  വിവാഹ ശേഷം മാലതി താൻ ഗർഭവതി അല്ലെന്നും, അമ്മ താൻ പറഞ്ഞത് തെറ്റിദ്ധരിച്ചു എന്നും വിശദമാക്കുന്നു.  മേനോന്  ഈ വിവാഹത്തിൽ ഒട്ടും താല്പര്യമില്ലാത്തതിനാലും വീട്ടിലെ മറ്റു ചിലർ അപമാനകരമായി സംസാരിക്കുന്നതിനാലും മാധവനും മാലതിയും വീടു വിട്ടിറങ്ങുന്നു.

നഗരത്തിൽ നിന്നും കുറെ അകലെയുള്ള ഒരു ഗ്രാമത്തിലെ മാധവന്റെ  സുഹൃത്തിന്റെ വീട്ടിലേക്കാണ് അവർ ചെല്ലുന്നത്.  അവിടെ താമസിച്ച് ഏതെങ്കിലും സ്കൂളിൽ അധ്യാപകനായി ജോലി കിട്ടുമോ എന്നന്വേഷിക്കുന്നു.  പക്ഷേ  വിചാരിച്ച പോലെ ജോലി കിട്ടാത്തതു കൊണ്ടും സുഹൃത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായത് കൊണ്ടും ചില ദിവസങ്ങൾക്കു ശേഷം അവർക്ക്  അവിടം വിടേണ്ടി വരുന്നു.   അവർ ചെല്ലുന്നത്  മാധവന്റെ  അപ്പൂപ്പനിൽ നിന്നും മാധവന്  ലഭിച്ച ഒരു മലയോര ഗ്രാമത്തിലെ വീട്ടിലേക്കാണ്.  താമസയോഗ്യമല്ലാത്ത ആ വീടും പരിസരവും നല്ലവരായ ഗ്രാമവാസികളുടെ സഹായത്തോടെ താമസയോഗ്യമാക്കി മാറ്റുന്നു.  മാധവന് അവിടുത്തെ ഒരു സ്കൂളിൽ ക്രാഫ്റ്റ് അധ്യാപകനായി ജോലി കിട്ടുന്നു.  ആ തുച്ഛ വരുമാനത്തിൽ അവരുടെ ജീവിതം തുടങ്ങുന്നു.  വീടിനോടു ചേർന്ന കാടുപിടിച്ചു കിടക്കുന്ന പറമ്പു അവർ രണ്ടു പേരും ചേർന്ന് വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കുന്നു.  അപ്പോൾ മാലതി മാധവനോട് പറയുന്നു, ഈ ഗ്രാമത്തിൽ സംഗീത വാസനയുള്ള  കുറെ കുട്ടികൾ ഉണ്ട്, അവരെ പാട്ടുപഠിപ്പിക്കണം.  പുറം ലോകം എന്തെന്നറിയാത്ത അവർക്കു നമ്മെക്കൊണ്ട് കഴിയാവുന്നതു പറഞ്ഞു കൊടുക്കാം. 

അവരുടെ ജീവിതം അങ്ങിനെ തട്ടീം മുട്ടീം മുന്നോട്ടു പോവുന്നു.  രണ്ടു മക്കളുടെ മാതാപിതാക്കളാവുന്നു അവർ.  അങ്ങിനെയിരിക്കെ മാലതിയുടെ അനുജത്തിയുടെ വിവാഹമാണെന്നു പറഞ്ഞു അമ്മയുടെ ക്ഷണക്കത്തു ലഭിക്കുന്നു.  മാധവന് അവിടെ പോകാൻ താല്പര്യമില്ലെങ്കിലും മാലതിയുടെ നിർബന്ധപ്രകാരം അവർ വിവാഹത്തിൽ പങ്കെടുക്കാൻ പോവുന്നു.  അ അവിടെ  മാലതിയുടെ ചേച്ചിയുടെ പ്രവൃത്തികൾ കാരണം അവർ അപമാനിതരായി തിരിച്ചു പോവുന്നു. ആ സംഭവം അമ്മയെ മാനസികമായി തളർത്തുന്നു.  അവർ മകളുടെ സ്ഥിതി ആലോചിച്ചു വിലപിച്ചു മരിക്കുന്നു.  അന്ന് രാത്രി ഒരു അത്ഭുതം നടക്കുന്നു – അതെന്താണ്?

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അർദ്ധരാത്രിയിൽ അമ്മ മാലതിയുടെ വീടിന്റെ വാതിൽ മുട്ടുന്നു. വാതിൽ തുറന്നു നോക്കുന്ന മാലതിയുടെ മുഖത്ത് ആനന്ദവും ആശ്ചര്യവും ഒരു പോലെ. സന്തോഷത്തോടെ മാലതി അമ്മയെ സ്വീകരിക്കുന്നു. തനിക്കു വല്ലാതെ വിശക്കുന്നു എന്നും, പെട്ടെന്ന് ചോറ് വിളമ്പി തരണമെന്നും അമ്മ മാലതിയോട് പറയുന്നു. അതനുസരിച്ചു മാലതി അമ്മക്ക് ചോറ് വിളമ്പിക്കൊടുക്കുന്നു. ചോറ് കഴിക്കുന്നതിനിടയിൽ അമ്മ പറയുന്നു “മേലിൽ എന്നെ ആർക്കെങ്കിലും കാണാൻ കഴിയുമെങ്കിൽ അത് നിനക്ക് മാത്രമായിരിക്കും മോളേ”. അതിന്റെ പൊരുൾ അറിയാതെ മിഴിച്ചിരിക്കുമ്പോൾ വാതിലിൽ ആരോ വീണ്ടും മുട്ടുന്നു. വന്നത് മാധവനാണ്. തനിക്കൊരു സന്തോഷ വാർത്തയുണ്ട് പറയാനെന്നു മാലതിയും, മറിച്ച് തനിക്കു പറയാനുള്ളത് ഒരു ദുഃഖവാർത്തയാണെന്നു മാധവനും പറയുന്നു. അകത്തു വരൂ പറയാം എന്ന് മാലതി പറയുമ്പോൾ, അച്ഛനിൽ നിന്നും ഒരു കമ്പി വന്നിട്ടുണ്ടെന്ന് മാധവൻ പറയുന്നു. ദുഃഖവാർത്തയുണ്ടെന്നു പറഞ്ഞിട്ടും ഇവൾ എന്തെ സന്തോഷവതിയായി തന്നെ നിൽക്കുന്നതെന്നറിയാതെ മാധവൻ മിഴിച്ചു നിൽക്കുന്നു. കമ്പി വാങ്ങി നോക്കുന്ന മാലതി അതിൽ നിന്നും അമ്മ മരിച്ച വിവരം അറിഞ്ഞ് അമ്പരക്കുന്നു. അമ്മ അകത്തുണ്ടല്ലോ എന്ന് പറഞ്ഞു മാധവനെയും കൂട്ടി അകത്തു ചെന്ന് നോക്കുമ്പോൾ അമ്മയെ കാണാത്തതിനാൽ മാലതി ബോധംകെട്ടു വീഴുന്നു - കാരണം, വന്നിരുന്നത് അമ്മയുടെ ആത്മാവാണല്ലോ. ചടങ്ങുകൾ എല്ലാം കഴിയുമ്പോൾ മേനോൻ ഈ സംഭവത്തെക്കുറിച്ചറിയുന്നു. മകളോട് താൻ ചെയ്ത അനീതിയെക്കുറിച്ചു ബോധവാനാകുന്ന അദ്ദേഹം സ്വന്തം വീടു വിട്ടു മകളോടൊപ്പം താമസിക്കാൻ എത്തുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർDubbed for
ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

സ്റ്റുഡിയോ: 
ലാബ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍

പി ഭാസ്ക്കരൻഎ ടി ഉമ്മർകെ ജെ യേശുദാസ്
2

രാസലീലയ്ക്കു വൈകിയതെന്തു നീ

പി ഭാസ്ക്കരൻഎ ടി ഉമ്മർകെ ജെ യേശുദാസ്,ബി വസന്ത
3

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ

പി ഭാസ്ക്കരൻഎ ടി ഉമ്മർഅടൂർ ഭാസി,ലത രാജു,അമ്പിളി
4

കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുരകെട്ടാൻ

പി ഭാസ്ക്കരൻഎ ടി ഉമ്മർപി ലീല
5

വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു

മോഹനം
പി ഭാസ്ക്കരൻഎ ടി ഉമ്മർകെ ജെ യേശുദാസ്,പി സുശീല
6

മഴമുകിലൊളിവർണ്ണൻ

പി ഭാസ്ക്കരൻഎ ടി ഉമ്മർഎസ് ജാനകി
7

ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത്

നാടോടിപ്പാട്ട്എ ടി ഉമ്മർലത രാജു,അമ്പിളി
Submitted 14 years 1 month ago byvinamb.
Contribution Collection: 
ContributorsContribution
കഥാസംഗ്രഹം, കഥാസന്ദർഭം, കഥാന്ത്യം, അനുബന്ധവർത്തമാനം എന്നിവ ചേർത്തു