ലോറി

Released
Lorry
Lorry

കഥാസന്ദർഭം: 

തെരുവ് സർക്കസ്‌ക്കാരിയായ നായിക.  ക്രൂരനും, പരുക്കനുമായ അവളുടെ യജമാൻ.  മറ്റൊരു പരുക്കനായ ലോറി ഡ്രൈവർ.  അയാളുടെ സഹായിയായ ക്ലീനർ നായകൻ.  ക്ലീനറും, സർക്കസ്‌ക്കാരിയും പ്രണയിക്കുമ്പോൾ, അവളെ തങ്ങളുടെ കാമത്തിന് ഇരയാക്കാൻ തക്കം പാത്തു നടക്കുന്ന യജമാനും, ലോറി ഡ്രൈവറും.  സംഘർഷഭരിതമായ ജീവിതത്തിൽ വിജയിക്കുന്നതാര്?
 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Saturday, 23 August, 1980

lorry poster

Actors & Characters

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
അച്ചൻ‌കുഞ്ഞ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നടൻ
1 980
സി ഡി വിശ്വനാഥൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ശബ്ദലേഖനം
1 980

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

അച്ചൻകുഞ്ഞ്, നിത്യ എന്നീ അഭിനേതാക്കളുടെ ആദ്യചിത്രം

കഥാസംഗ്രഹം: 

മധ്യവയസ്കനായ വേലൻ (അച്ഛൻകുഞ്ഞ്) തെരുവ് സർക്കസ് ചെയ്ത് ജീവിതം നടത്തുന്ന മനുഷ്യനാണ്.  പരുക്കനും, ക്രൂരനും, അവിവാഹിതനുമായ അയാൾ പല ഭാഗത്തു നിന്നും കൊച്ചു കുട്ടികളെ കടത്തിക്കൊണ്ടു വന്ന് അവർക്ക്  പരിശീലനം നൽകി  തെരുവുകളിൽ സർക്കസ് പ്രദർശനം നടത്തിയാണ് സമ്പാദിക്കുന്നത്.  അങ്ങിനെ കടത്തിക്കൊണ്ടു വരുന്ന പല കുട്ടികളുടെയും കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു.  താൻ ഉദ്ദേശിച്ച പോലെ കുട്ടികൾ അഭ്യാസങ്ങൾ ചെയ്യാതെ വരുമ്പോൾ അവരെ വിൽക്കുന്ന പതിവും അയാൾക്കുണ്ട്. അയാളുടെ സർക്കസിലെ പ്രധാന ആകർഷണമായ റാണിയും (നിത്യ) അങ്ങിനെ കടത്തിക്കൊണ്ടു വരപ്പെട്ടവളാണ്.  റാണി പ്രായമറിഞ്ഞ് കൗമാരത്തിന്റെ പ്രസരിപ്പിൽ എത്തി നിൽക്കുമ്പോൾ വേലനിൽ കാമം ഉണരുന്നു. അവളെ സ്വന്തമാക്കാൻ സന്ദർഭം കാത്തിരിക്കുന്നു.  വേലന്റെ കുടിലിന്റെ സമീപത്ത് താമസിക്കുന്നവരാണ് തങ്കമ്മയും (മീന) മകൾ ലീലയും (ഷർമിള).  അമ്മയും മകളും വേശ്യാവൃത്തി ചെയ്താണ് ജീവിതം നയിക്കുന്നത്.  ആ പ്രദേശത്തെ ദല്ലാളാണ് ദാമു (ബഹദൂർ)

ചരക്കു ലോറിയുമായി കറങ്ങി നടക്കുന്ന മധ്യവയസ്കനായ ഔസേപ്പ് (ബാലൻ കെ.നായർ) വേലൻ നടത്തുന്ന തെരുവ് സർക്കസ് കാണാനിടവരികയും, റാണിയിൽ ആകൃഷ്ടനാവുകയും ചെയ്യുന്നു.  റാണിയെ സ്വന്തമാക്കാൻ വേണ്ടി ഔസേപ്പ് വേലന് മദ്യം വാങ്ങിച്ചു കൊടുത്ത് വേലനുമായി കൂട്ടുകൂടുന്നു.  ഔസേപ്പിന്റെ സഹായിയാണ് അനാഥനായ ദാസപ്പൻ.  ചെറുപ്പക്കാരനായ ദാസപ്പനും റാണിയെ കണ്ടമാത്രയിൽ തന്നെ ഇഷ്ടമാവുന്നു.  റാണിയും ദാസപ്പനെ പ്രണയിച്ചു തുടങ്ങുന്നു.

ദാസപ്പനും റാണിയും കൂടുതൽ അടുക്കുന്നു.  റാണിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും, അധികം വൈകാതെ തന്നെ വിവാഹം കഴിക്കാം എന്നും ദാസപ്പൻ പറയുന്നു.  റാണിയും ദാസപ്പനും ചിരിച്ചു കളിച്ചു നടന്നു വരുന്നത് കാണാനിടയാകുന്ന വേലൻറെ മനസ്സിൽ രോഷം ആളിക്കത്തുന്നു.  താൻ ആഗ്രഹിച്ച പെണ്ണ് കൈവിട്ടു പോകുമെന്ന പേടിയിൽ അയാൾ റാണിയെ ക്രൂരമായി മർദ്ദിക്കുന്നു.  ആ രാത്രി റാണി ദാസപ്പനോടൊപ്പം ഒളിച്ചോടാൻ തീരുമാനിക്കുന്നു.  നിർഭാഗ്യവശാൽ അത് വേലൻറെ ശ്രദ്ധയിൽ പെടുന്നു.  അയാൾ റാണിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.  വേലന്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന റാണി കയറിപ്പറ്റുന്നത്  ഔസേപ്പിന്റെ ലോറിയിലാണ്.  ഔസേപ്പ് ദാസപ്പനെ അടിച്ചു വീഴ്ത്തി റാണിയെയും കൊണ്ട് തന്റെ കുടിലിലേക്ക് പോകുന്നു. 

കുടിലിൽ ഔസേപ്പിനെ കൂടാതെ അയാളുടെ വെപ്പാട്ടിയായ അമ്മുവും (ശാന്തകുമാരി) കൈക്കുഞ്ഞും കൂടിയുണ്ട്.  തനിക്ക് പകരക്കാരിയായി മറ്റൊരുവൾ കൂടെ വന്നതിൽ അമ്മുവിന് ആദ്യം റാണിയോട് നീരസം തോന്നുന്നുവെങ്കിലും, അവൾ നിഷ്ക്കളങ്കയാണെന്നും, അവളെ ഔസേപ്പ് തട്ടിക്കൊണ്ടു വന്നതാണെന്നും മനസ്സിലാക്കുമ്പോൾ റാണിയോട് അമ്മുവിന് സഹതാപം തോന്നുന്നു.  ഔസേപ്പ് റാണിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുമ്പോൾ അമ്മു ഇടപെട്ട് റാണിയെ രക്ഷപ്പെടുത്തുന്നു.  അതിൽ കുപിതനാവുന്ന ഔസേപ്പ് അമ്മുവിനെ  പൊതിരെ തല്ലുന്നു.  ഔസേപ്പ് ലോറിയുമെടുത്ത് ജോലിക്ക് പോയ സമയം നോക്കി ഇനി ഇവിടെ നിന്നാൽ ആപത്താണെന്ന് മനസ്സിലാക്കുന്ന അമ്മു കുഞ്ഞിനേയും, റാണിയെയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് കുടിയേറുന്ന.കുടിയേറുന്നു.

റാണിയോട് പകരം വീട്ടാനായി വേലനും, ഔസേപ്പും അവളെ തിരഞ്ഞു നടക്കുമ്പോൾ, ദാസപ്പനും തന്റെ കാമുകിയെ തേടി നടക്കുന്നു.  ഇതിനിടയിൽ ദാസപ്പൻ ഔസേപ്പിനോടൊപ്പം ജോലി ചെയ്യുന്നത് ഉപേക്ഷിച്ച് സ്വന്തമായി ലോറി ഓടിച്ചു തുടങ്ങുന്നു.  അങ്ങിനെ ചരക്കുമായി ഒരു പ്രദേശത്തു പോകുമ്പോൾ അവിടെ യാദൃശ്ചികമായി അമ്മുവിനെ ദാസപ്പൻ കണ്ടുമുട്ടുന്നു.  ദാസപ്പൻ തിരഞ്ഞു നടക്കുന്ന റാണി തന്റെ കൂടെയുണ്ടെന്നു പറഞ്ഞ് അമ്മു ദാസപ്പനെയും കൂട്ടി തന്റെ വീട്ടിലേക്ക് പോകുന്നു.  അധികം വൈകാതെ ദാസപ്പൻ റാണിയെ വിവാഹം കഴിക്കുന്നു.
 

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ഒരിക്കൽ ഔസേപ്പ് യാദൃശ്ചികമായി ദാസപ്പനെയും റാണിയെയും കാണാനിടവരുന്നു.  തുടർന്ന് അവരറിയാതെ അവരുടെ താമസസ്ഥലം എവിടെയാണെന്ന് ഔസേപ്പ് കണ്ടെത്തുന്നു.  കള്ളു ഷോപ്പിൽ വെച്ച് റാണി എവിടെയാണെന്നുള്ള വിവരം താൻ കണ്ടുപിടിച്ചു എന്നു പറയുന്നത് ഒളിഞ്ഞിരുന്നു വേലൻ കേൾക്കുന്നു.  ഔസേപ്പ് ഷോപ്പിൽ നിന്നും മടങ്ങി വരുന്നത് കാത്തിരിക്കുന്ന വേലൻ, ഔസേപ്പിന്റെ കഴുത്തിൽ കുരുക്കിട്ട് ലോറി റാണിയുടെ താമസസ്ഥലത്തേക്ക് വിടാൻ പറയുന്നു.  റാണി താമസിക്കുന്ന വീടിന്റെ പരിസരത്തെത്തിയതും രണ്ടു പേരും തമ്മിൽ മല്പിടുത്തം നടക്കുന്നു.  ഇതു കാണാനിടയാകുന്ന അമ്മു ദാസപ്പനോടും, റാണിയോടും വിവരം അറിയിക്കുകയും, ഇനി ഇവിടെ നിൽക്കുന്നത് അപകടമാണെന്നും മനസ്സിലാക്കി നാൽവരും ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. 

മല്പിടുത്തത്തിനിടയിൽ റാണിയും കൂട്ടരും ലോറിയിൽ രക്ഷപ്പെട്ടു പോകുന്നത് കാണുന്ന വേലനും ഔസേപ്പും അതേ ലോറിയിൽ കയറിപ്പറ്റുന്നു.  ലോറിയിൽ വെച്ചും വേലനും ഔസേപ്പും അടിപിടി കൂടുന്നു.  ഈ ബഹളത്തിനിടയിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുന്നു.  അപകടം മനസ്സിലാക്കുന്ന ദാസപ്പൻ അമ്മുവിനെയും കുഞ്ഞിനേയും, റാണിയെയും ലോറിയിൽ നിന്നും ചാടാൻ പറഞ്ഞ ശേഷം താനും ലോറിയിൽ നിന്നും ചാടി രക്ഷപ്പെടുന്നു.  നിയന്ത്രണം നഷ്ടപ്പെട്ട ലോറി വേലപ്പനെയും ഔസേപ്പിനെയും വഹിച്ച് കൊക്കയിൽ മറിഞ്ഞ് തീപിടിക്കുന്നു.  അപകടകാരികളിൽ നിന്നും രക്ഷപ്പെടുന്ന റാണിയും ദാസപ്പനും പുതിയ ജീവിതം ആരംഭിക്കുന്നു.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർDubbed for

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: 
Submitted 16 years 2 months ago bym3db.
Contribution Collection: 
ContributorsContribution
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ,പോസ്റ്റർ ഇമേജുകൾ
അവാർഡുകൾ