എ ഭീം സിംഗ്

A Bheem Singh
ഭീംസിംഗ്-സംവിധായകൻ
Date of Birth: 
Wednesday, 15 October, 1924
Date of Death: 
തിങ്കൾ, 16 January, 1978
ഭീംസിംഗ്
സംവിധാനം:6
തിരക്കഥ:1

1924 ഒക്ടോബർ 15 -നു ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ജനിച്ചു. തെലുങ്കിലെ ഇരട്ട ചിത്ര സംയോജകരായിരുന്ന കൃഷ്ണൻ - പഞ്ചുവിന്റെ സഹായിയായാണ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചത്. ഇവരിൽ കൃഷ്ണന്റെ സഹോദരിയായ സോനയെ ഭീംസിംഗ് വിവാഹം കഴിച്ചു. ദേശീയ പുരസ്കാരം നേടിയ ചിത്രസംയോജകനായ ബി. ലെനിൻ, ഛായാഗ്രാഹകൻ ബി. കണ്ണൻ ഉൾപ്പെടെ എട്ട് മക്കൾ ആണ് ഈ ദമ്പതികൾക്ക്. പിൽക്കാലത്ത് അദ്ദേഹം പ്രശസ്ത തെന്നിന്ത്യ നടിയായ പത്മശ്രീ സുകുമാരിയേയും വിവാഹം ചെയ്തു. ആ വിവാഹത്തിൽ ജനിച്ച പുത്രനാണ് ഡോ. സുരേഷ് ഭീംസിംഗ്. ഭീംസിംഗിന്റെ സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയതുഅമ്മൈയപ്പൻ (1954) എന്ന തമിഴ് ചിത്രമാണ്. തമിഴ് - തെലുങ്കു ഹിന്ദി ഭാഷകളിലായി അറുപത്തി ഏഴ് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. രാജാ റാണി ഉൾപ്പെടെ ഭീംസിംഗ് സംവിധാനം ചെയ്ത 18 ചിത്രങ്ങളിൽ ശിവാജി ഗണേശൻ അഭിനയിച്ചു. ശിവാജി ഗണേശനൊപ്പംപാ എന്ന തമിഴ് അക്ഷരത്തിൽ ആരംഭിച്ച സിനിമകളുടെ ഒരു പരമ്പര അദ്ദേഹം നിർമ്മിച്ചു.

മലയാളത്തിൽ മാറ്റൊലിമിശിഹാചരിത്രംചില നേരങ്ങളിൽ ചില മനുഷ്യർനിറകുടം, .. എന്നിവയുൾപ്പെടെ ആറു സിനിമകൾ ഭീം സിംഗ് സംവിധാനം ചെയ്തിട്ടുണ്ട്. നായാദിൻ നയീ രാത്, ഗൌരി, സാധൂ ഔർ സെയ്താൻ, ആലയം, ഖണ്ഡൻ, രാഖി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി.
ഹിന്ദിയിൽ  സാധൂ ഔർ സെയ്താൻ, ഖണ്ഡൻ, രാഖിഎന്നീ ചിത്രങ്ങളുടെ എഡിറ്റിംഗും സാധൂ ഔർ സെയ്താൻ, രാഖിഎന്നീ ചിത്രങ്ങളും നിർമ്മിച്ചു. 1978 -ൽ പ്രദർശനത്തിനെത്തിയകരുണാമയുഡുഎന്ന തെലുങ്കു ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്.  

1959 - മികച്ച തമിഴ് ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജത കമലം ഭീംസിംഗ് സംവിധാനം ചെയ്ത 'ഭാഗപ്പിരിവിനൈ' എന്ന ചിത്രത്തിന് ലഭിച്ചു.
1960 - മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഭീംസിംഗ് സംവിധാനം ചെയ്ത 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിന് ലഭിച്ചു.
1961 - മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഭീംസിംഗ് സംവിധാനം ചെയ്ത 'പാവ മന്നിപ്പ്' എന്ന ചിത്രത്തിന് ലഭിച്ചു.
1961 - മികച്ച രണ്ടാമത്തെ തമിഴ്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഭീംസിംഗ് സംവിധാനം ചെയ്ത 'പാശമലർ' എന്ന ചിത്രത്തിന് ലഭിച്ചു.

1978 ജനുവരി 16 ന് ഭീം സിംഗ് അന്തരിച്ചു.
 

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ചില നേരങ്ങളിൽ ചില മനുഷ്യർഎ ഭീം സിംഗ് 1977
Submitted 14 years 2 months ago byvinamb.