അരവിന്ദ് വേണുഗോപാൽ

Aravind Venugopal
ആലപിച്ച ഗാനങ്ങൾ:15

മലയാളത്തിന്റെ പ്രിയഗായകൻ ജി വേണുഗോപാലിന്റെയും ശ്രീമതി രശ്മിയുടേയും മകനായി ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം. കോളേജിന്റെ കൾച്ചറൽ ടീമിൽ പ്രധാന പങ്കാളിയായിരുന്ന അരവിന്ദ് ഇക്കാലയളവിൽ സുഹൃത്തുമൊത്ത് തയ്യാറാക്കിയ  ചില ഗാനങ്ങളാണ് അരവിന്ദിന് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ഈ ഗാനങ്ങൾ ശ്രവിച്ച ഗായകനും സംഗീത സംവിധായകനുമായ ശ്രീനിവാസ് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ച “ദി ട്രെയിൻ” എന്ന ചിത്രത്തിൽ അരവിന്ദിന് ആദ്യമായി സിനിമയിൽ പാടാനുള്ള അവസരമൊരുക്കി .ട്രെയിനിലെ” "ചിറകെങ്ങ് വാനമെങ്ങ്" എന്ന ഗാനമാണ് ആദ്യം പാടിയത്. തുടർന്ന് “ടീനേജ്” എന്ന കന്നഡ ചിത്രത്തിലും പാടി. സംഗീത പാരമ്പര്യം ഉണ്ടെങ്കിലും പ്രൊഫഷണലായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഈ ഗായകൻ തുടർന്ന് വി.കെ പ്രകാശ് സംവിധാനം ചെയ്ത “നെത്തോലി ഒരു ചെറിയ മീനല്ല”, പദ്മകുമാറിന്റെ “ലൈഫ് പാർട്നർ” എന്നീ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു.

സംഗീതത്തിലുപരിയായി പരസ്യമേഖലയിൽ പ്രവർത്തിക്കുക എന്നത് ലക്ഷ്യമിടുന്ന അരവിന്ദ് ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി.

അവലംബങ്ങൾ 

1. ഡെക്കാൻ ക്രോണിക്കിൾ 

2.ഹിന്ദു ആർട്ടിക്കിൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വരനെ ആവശ്യമുണ്ട് ഗായകൻഅനൂപ് സത്യൻ 2020

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചിറകിങ്ങു വാനമിങ്ങു (D)ദി ട്രെയിൻറഫീക്ക് അഹമ്മദ്ശ്രീനിവാസ് 2011
കണ്ണാടിച്ചില്ലില്‍ മിന്നുംനത്തോലി ഒരു ചെറിയ മീനല്ലഅനു എലിസബത്ത് ജോസ്അഭിജിത് 2013
നീ അകലെയാണോമൈ ലൈഫ്‌ പാർട്ണർരാജേഷ്ഗിരീഷ് സൂര്യനാരായണൻ 2014
ഇരുൾമഴയിൽ നനയുകയായ്എയ്ഞ്ചൽസ്മനോജ് കുറൂർജേക്സ് ബിജോയ് 2014
ഇരുൾ മഴയിൽ നനയുകയായ് (റിപ്രൈസ്)എയ്ഞ്ചൽസ്മനോജ് കുറൂർജേക്സ് ബിജോയ് 2014
മഴ പാടുംസൺഡേ ഹോളിഡേജിസ് ജോയ്ദീപക് ദേവ്ആഭേരി 2017
മണ്ണിൻ്റെ മണമുള്ളഒരു നക്ഷത്രമുള്ള ആകാശംകൈതപ്രംദീപാങ്കുരൻ 2019
വാനം പെയ്തിടവേലൂക്കശബരീഷ് വർമ്മ,നിഷ നായർസൂരജ് എസ് കുറുപ്പ് 2019
* കണ്മണി നിൻ ചിരികുട്ടിയപ്പനും ദൈവദൂതരുംരതീഷ് തുളസീധരൻആദർശ് പി വി 2020
മിഴികോണിൽകുഞ്ഞെൽദോഅനു എലിസബത്ത് ജോസ്ഷാൻ റഹ്മാൻ 2021
നഗുമോ ഓ മു ഗനലേഹൃദയംപരമ്പരാഗതംഹിഷാം അബ്ദുൾ വഹാബ്ആഭേരി 2022
പുതുമഴയിൽ നീഅപ്പോസ്തലന്മാരുടെ പ്രവൃത്തികൾസന്തോഷ് പെരളിജോസ് ബാപ്പയ്യ 2022
കായാമ്പൂവിൻ കണ്ണിൽനദികളിൽ സുന്ദരി യമുനബി കെ ഹരിനാരായണൻഅരുൺ മുരളീധരൻ 2023
ഒരു നോക്കിൽ മൊഴിയോതിമധുര മനോഹര മോഹംബി കെ ഹരിനാരായണൻഹിഷാം അബ്ദുൾ വഹാബ് 2023
വീണ്ണോരം മേഘങ്ങൾആരോമലിന്റെ ആദ്യത്തെ പ്രണയംരശ്മി സുശീൽചാൾസ് സൈമൺ 2023

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കൂടെഅഞ്ജലി മേനോൻ 2018