പതിനാറ്, പതിനേഴ് ലോക്‌സഭകളിൽഡൽഹിയിലെ ചാന്ദിനി ചൗക്കിൽ നിന്നുള്ള ലോക്സഭാംഗവും രണ്ടാം നരേന്ദ്ര മോദിസർക്കാരിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നന്യൂഡൽഹിയിൽ നിന്നുള്ള മുതിർന്നബിജെപി നേതാവാണ്ഡോ.ഹർഷവർധൻ(13 ഡിസംബർ 1954)
കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥിമെമ്മോറിയൽ മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ എം ബി ബി എസ് ബിരുദവും 1983 മുതൽ ഇ എൻ ടിയിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദവും നേടിയ ഹർഷ വർധൻ ഡൽഹിയിലെ പ്രമുഖനായ ഇ.എൻ.ടി സർജനാണ്. ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1993-ൽ ഡൽഹി നിയമസഭയിലെത്തി. ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു(1993-98). ഇക്കഴിഞ്ഞ ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്നു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]
പോളിയോ നിർമ്മാർജ്ജനത്തിന് ഇന്ത്യയിൽ നിരവധി പരിശ്രമങ്ങൾ നടത്തി. 1994 ഗാന്ധി ജയന്തി ദിനത്തിന് 12 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി അദ്ദേഹം ആരംഭിച്ച പ്രവർത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിർമ്മാർജ്ജന പരിപാടി നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് മാതൃകയായത്. അവശ്യമരുന്ന് പട്ടിക തയ്യാറാക്കിയും മറ്റും ജനകീയ ഔഷധനയം വിജയകരമായി നടപ്പിലാക്കാൻ ശ്രമിച്ചു.[2][അവലംബം ആവശ്യമാണ്]
ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ ആപ് സ്ഥാനാർത്ഥിയെ ഒരു ലക്ഷത്തിലേറെ പരാജയപ്പെടുത്തിയാണ് ഹർഷ വർധൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ്സിലെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ കപിൽ സിബാൽ മൂന്നാം സ്ഥാനത്തായിരുന്നു.
IMA President's Special Award of Appreciation by the Indian Medical Association in 1994.
Director-General's Polio Eradication Champion Award Commendation Medal by the World Health Organization in 1998.
Polio Eradication Champion Award by the Rotary International in 2001.
"Doctor of the last Decade" (Swastha Ratna) by Indian Medical Association's New Delhi branch in 2002.
രാഷ്ട്രീയപ്രവർത്തകരെ കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. |
{{cite web}}:Check date values in:|accessdate= (help)