Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

സീമൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതചാലകതയുടെഎസ്.ഐ.ഏകകമാണ്‌സീമൻസ്(Siemens). S എന്ന ചിഹ്നമാണു് സീമൻസിനെ ചുരുക്കിയെഴുതാൻ ഉപയോഗിക്കുന്നതു്. (സീമൻസ് എന്ന അതേ ഏകകത്തെ ചിലപ്പോൾ മോ (mho) എന്നുച്ചരിക്കുകയും പ്രതീകമായി ℧ എന്നു രേഖപ്പെടുത്തുകയും ചെയ്യാറുണ്ടു്. പക്ഷേ ഇത് എസ്.ഐ. അംഗീകൃതമല്ല). ജർമൻ വ്യവസായിയും ശാസ്ത്രജ്ഞനുമായിരുന്നവെർണർ വോൺ സീമൻസിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌ ഈ നാമം. ഒരു സീമൻസ് ഒരു ഓം വൈദ്യുതപ്രതിരോധത്തിന്റെ വ്യുത്ക്രമത്തിനു സമമാണു്.

1971ൽ നടന്ന അളവുകളുടേയും തൂക്കങ്ങളുടേയും 14-‌ാമതു അന്താരാഷ്ട്രസമ്മേളനം സീമൻസിനെ എസ്.ഐ. ഏകകവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ചു.

നിർവ്വചനം

[തിരുത്തുക]

ഒരു വസ്തുവിന്റെ രണ്ടറ്റവും തമ്മിലുള്ള വൈദ്യുതമർദ്ദം ഒരു വോൾട്ട് വർദ്ധിക്കുമ്പോൾ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹതീവ്രത കൃത്യം ഒരു ആമ്പിയർ വർദ്ധിക്കുമെങ്കിൽ ആ വസ്തുവിന്റെ വൈദ്യുതചാലകത ഒരു സീമൻസ് ആകുന്നു.


അവലംബം

[തിരുത്തുക]
    Derived units
    Base units

    ഏകകങ്ങളുംഅളവുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

    Derived units
    Base units
    "https://ml.wikipedia.org/w/index.php?title=സീമൻസ്&oldid=4108197" എന്ന താളിൽനിന്ന് ശേഖരിച്ചത്
    വർഗ്ഗങ്ങൾ:
    മറഞ്ഞിരിക്കുന്ന വർഗ്ഗം:

    [8]ページ先頭

    ©2009-2026 Movatter.jp