Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

സിമ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിമ്രാൻ
Born
റിഷിബാല നവൽ

(1976-04-04)ഏപ്രിൽ 4, 1976 (age 49) വയസ്സ്)
Other namesSimran Bagga
Years active1995 - Present
Height5'7
SpouseDeepak Bagga (2003 - Present)

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നിർമ്മാതാവും ടെലിവിഷൻ വ്യക്തിത്വവുമാണ് സിമ്രാൻ ബഗ്ഗ (ജനനം: ഋഷിഭാല നേവൽ, ഏപ്രിൽ 4, 1976). പ്രധാനമായും തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഹിന്ദി, മലയാളം, കന്നഡ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നൃത്ത, അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധേയയായ അവർ മൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത്, മികച്ച നടിക്കുള്ള ഒരു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്, മൂന്ന് സിനിമാ എക്സ്പ്രസ് അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

സ്വകാര്യ ജീവിതം

[തിരുത്തുക]

1976 ൽ ഒരുപഞ്ചാബി കുടുംബത്തിൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ജനിച്ചു. രണ്ട് സഹോദരിമാരുണ്ട്. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരുപൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾഡെൽഹിയിൽ സ്ഥിര താമസമാണ്.

അഭിനയ ജീവിതം

[തിരുത്തുക]

തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഹിന്ദി ചിത്രമായസനം ഹർജായി എന്ന ചിത്രത്തിലാണ്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തിൽമമ്മൂട്ടി നായകനായി അഭിനയിച്ചഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, സിമ്രൻ ശ്രദ്ധേയായ ഒരു നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്. 1998 മുതൽ 2004 വരെ തമിഴിൽ ഒരു മുൻ നിര നടിയായിരുന്നു സിമ്രൻ. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാ‍യിരുന്നു സിമ്രൻ. വിവാഹത്തിനു ശേഷം സിമ്രൻ ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

സിമ്രൻ പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെഭരതനാട്യം,സാൽ‌സ എന്നീ നൃത്തങ്ങളിലും സിമ്രൻ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
1972-1979

ജയലളിത (1972) · ജയലളിത (1973) · ലക്ഷ്മി (1974) · സുജാത (1975) · സുജാത (1976) · സുജാത (1977) · ലത (1978) · ശോഭ (1979)

1980-1989
1990-1999
2000-2009

ജ്യോതിക (2000) · ലൈല (2001) · സിമ്രാൻ (2002) · ലൈല (2003) · സന്ധ്യ (2004) · അസിൻ (2005) · ഭാവന (2006) · പ്രിയാമണി (2007) · പാർവ്വതി (2008) · പൂജ (2009)

2010-2019
"https://ml.wikipedia.org/w/index.php?title=സിമ്രൻ&oldid=4090323" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp