ബോർണിയോ ദ്വീപിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരുമലേഷ്യൻ സംസ്ഥാനമാണ്സാബഹ്. തെക്കുപടിഞ്ഞാറൻ മലേഷ്യൻ സംസ്ഥാനമായ സറവക്, തെക്ക്ഇന്തോനേഷ്യയുടെകലിമന്തൻ പ്രദേശം എന്നിവ സാബഹിന്റെ കര അതിർത്തിയാണ്. സാബഹ് തീരത്തുള്ള ദ്വീപ് ആണ്ഫെഡറൽ ടെറിട്ടറി ഓഫ് ലബുവാൻ. സാബഹ് പടിഞ്ഞാറ്വിയറ്റ്നാം, വടക്കും കിഴക്കുംഫിലിപ്പൈൻസ് എന്നിവിടങ്ങളുമായി സമുദ്രാതിർത്തികൾ പങ്കിടുന്നു. സംസ്ഥാന തലസ്ഥാന നഗരം ആയകോത്ത കിനബാലു സംസ്ഥാനത്തിന്റെ സാമ്പത്തിക കേന്ദ്രവും സാബഹ് സംസ്ഥാന സർക്കാറിന്റെ സീറ്റും ആണ്.സന്തക്കാൻ,താവൗ എന്നിവയാണ് സാബയിലെ പ്രധാന നഗരങ്ങൾ.മലേഷ്യയിലെ 2015-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യ 3,543,500 ആണ്.[20]
സാബഹിലെ ആദ്യകാല മനുഷ്യാവാസം 20,000 മുതൽ 30,000 വർഷങ്ങൾക്ക് മുൻപ് മദായി-ബാറ്റൂറോങ് ഗുഹകളിൽ ഡാർവൽ ബേ ഏരിയയിൽ കണ്ടെത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ സംസ്ഥാനത്തിന്ചൈനയുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. 14- 15 നൂറ്റാണ്ടിൽ ബ്രൂണിയൻ സാമ്രാജ്യത്തിന്റെ സ്വാധീനത്തിൻ കീഴിലായിരുന്നു സാബഹ്. അതേസമയം പ്രദേശത്തിന്റെ കിഴക്കൻ ഭാഗം 17-18 നൂറ്റാണ്ടുകളിൽ സുലു സുൽത്താറെ സ്വാധീനത്തിൽ വന്നു. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കേന്ദ്രമായ വടക്ക് ബോർണിയോ ചാർട്ടേഡ് കമ്പനി ഈ സംസ്ഥാനം ഏറ്റെടുത്തു.രണ്ടാം ലോകമഹായുദ്ധത്തിൽ മൂന്ന് വർഷക്കാലം സാബഹ് ജാപ്പൻറെ കീഴിലായിരുന്നു. 1946-ൽ ഒരുബ്രിട്ടീഷ് കിരീട കോളനിയായി സാബഹ് മാറി. 1963 ആഗസ്ത് 31 ന് സാബഹിന് ബ്രിട്ടിഷുകാർ സ്വയംഭരണം നൽകി. ഇതിനുശേഷം സാബ, ഫെഡറേഷൻ ഓഫ് മലയയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.(1963 സെപ്തംബർ 16 ന് സ്ഥാപിതമായി)സറവക് പുറമേ,സിംഗപ്പൂർ (1965 ൽ പുറത്താക്കപ്പെട്ട),ഫെഡറേഷൻ ഓഫ് മലയ (പെനിൻസുലർ മലേഷ്യ അല്ലെങ്കിൽ വെസ്റ്റ് മലേഷ്യ) എന്നീ രാജ്യങ്ങളും അംഗങ്ങളായിരുന്നു. അയൽസംസ്ഥാനമായ ഇന്തോനേഷ്യയെ ഫെഡറേഷൻ എതിർത്തു. ഇത് മൂന്നു വർഷത്തോളംഇന്തോനേഷ്യ-മലേഷ്യ സംഘർഷത്തിന് ഇടയാക്കി. ഫിലിപ്പീൻസിൻറെ കൂട്ടിച്ചേർക്കൽ ഭീഷണികളോടൊപ്പം ഇത് ഇന്നും തുടരുന്നു.[21]
ടൈഫൂൺ ബെൽറ്റിന്റെ തെക്കുഭാഗത്താണ് സബാ സ്ഥിതിചെയ്യുന്നത്. ഫിലിപ്പീൻസിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ടൈഫൂണുകളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ ഇത് അസാധുവാക്കുന്നു.[22] such as theTyphoon Haiyan in 2013.[23]
സാബഹ് എന്ന പേരിന്റെ യഥാർത്ഥ ഉറവിടം നിശ്ചയമില്ലാത്തതാണ്. ഇതെക്കുറിച്ചു പല സിദ്ധാന്തങ്ങളും ഉടലെടുത്തിട്ടുണ്ട്.[24] ഇതിലൊരു ഒരു സിദ്ധാന്തപ്രകാരം, ഒരു കാലത്ത് ഇതുബ്രൂണെ സുൽത്താനേറ്റിന്റെ ഭാഗമായിരുന്നതിനാൽ, ഇതിന്റെ തീരപ്രദേശത്തു വന്യമായി വളർന്നു കാണപ്പെട്ടിരുന്നതും ബ്രൂണയിൽ[25] ജനപ്രിയവുമായിരുന്ന പിസാങ് സബ (പിസാങ് മെനുറം എന്നും അറിയപ്പെടുന്നു)[26][27] എന്ന പ്രത്യേക വാഴയിനത്തിൽനിന്നാണ് ഈ പേരു വന്നതെന്ന് അനുമാനിക്കപ്പെടുന്നു. ബാജാവു ജനങ്ങൾ ഇതിനെ പിസാങ് ജാബ[25] എന്നു വിശേഷിപ്പിച്ചിരുന്നു.തഗലോഗ്,വിസായൻ ഭാഷകളിലും ഒരു വിശേഷയിനം വാഴപ്പഴത്തിനു സാബഹ് എന്നു പേരു പരാമർശിക്കപ്പെടുമ്പൊൾ, ഈ വാക്കിന് വിസായൻ ഭാഷയിൽ തികച്ചു വിഭിന്നമായ "ശബ്ദമയമായ"[24] എന്ന അർത്ഥമാണ്. ഒരുപക്ഷേ പ്രാദേശിക ഭാഷകളിലെ ഉച്ചാരണ വ്യതിയാനത്തിൽ സാബ എന്ന പദം പ്രാദേശിക സമൂഹം സബാഹ് എന്നാണ് ഉച്ചരിക്കുന്നത്.[26] ബ്രൂണെമജാപാഹിത് സാമ്രാജ്യത്തിന്റെ ഒരു സാമന്ത സംസ്ഥാനമായിരുന്ന കാലത്ത്,നഗരക്രേതാഗാമ എന്ന സ്തുതിഗീതത്തിൽ സബാഹ് എന്ന ഈ പ്രദേശത്തെ സെലൂഡാങ് എന്നു വിവരിച്ചിരുന്നു.[28][26]