Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

വാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
watt
Unit system:SI derived unit
Unit of...Power
Symbol:W
Named after:James Watt
Unit conversions
1 W in...is equal to...
  SI base units  kgm2s−3
  CGS units  1×107ergs−1

ഊർജ്ജപ്രവഹത്തിന്റെ, അല്ലെങ്കിൽഊർജ്ജോത്പ്പാദനത്തിന്റെ, നിരക്ക് (ശക്തി, Power) അളക്കുവാനുള്ള,അന്താരാഷ്ട്ര ഏകകവ്യവസ്ഥ (International System of Units) പ്രകാരം, നിശ്ചയിച്ച ഏകകമാണ്വാട്ട് (watt).

ഈ ഏകകത്തെ ആംഗലേയ അക്ഷരമാലയിലെW എന്ന അക്ഷരംകൊണ്ടു സൂചിപ്പിക്കുന്നു. സാധാരണ,വിദ്യുച്ഛക്തി(Electrical Power) അളക്കുവാനും, വൈദ്യുതയന്ത്രങ്ങളുടെ ശേഷി സൂചിപ്പിക്കുവാനും ഈ ഏകകം ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾ

[തിരുത്തുക]
  • കോണിപ്പടികൾ കയറുന്ന ഒരുമനുഷ്യൻ ഏകദേശം 200 വാട്ട്‌സ് നിരക്കിലാണ് ഊർജ്ജം ചെലവഴിക്കുന്നത് .
  • ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണമോട്ടോർ കാറിന്റെ എഞ്ചിൻ 25,000 വാട്ട്‌സ് നിരക്കിൽ യാന്ത്രികോർജ്ജം ഉൽ‌പാദിപ്പിക്കുന്നു (ഏകദേശം 33.5കുതിരശക്തി).
  • ഒരു സാധാരണ മച്ചുപങ്കയുടെ (Ceiling Fan) ശേഷി 60 വാട്ട്സാണ്.
  • വീടുകളിൽ ഉപയോഗിക്കുന്ന ഒരു സാധാരണതന്തുവിളക്ക് (Incandescent light bulb) 25 മുതൽ 100 വാട്ട്‌സ് നിരക്കിൽ വരെ വൈദ്യുതോർജ്ജം ഉപയോഗിക്കുന്നു.
  • അതേസമയം ഒരുകോമ്പാക്റ്റ് ഫ്ലൂറസെന്റ് ലൈറ്റ് (സി.എഫ്.എൽ) വെറും 5 മുതൽ 30 വാട്ട്‌സ് വരെയാണ് ശേഷി.

നിർവചനം

[തിരുത്തുക]

ഒരുസെക്കന്റിൽ പ്രവഹിക്കുന്ന ഒരുജൂൾ ഊർജ്ജമാണ് ഒരു വാട്ട്.

ഗണിതരീതിയിൽ,

1 W=1 Js=1 kgm2s3=1 Nms{\displaystyle 1~{\rm {{W}=1~{\dfrac {\rm {J}}{\rm {s}}}=1~{\dfrac {\rm {{kg}\cdot {\rm {m^{2}}}}}{\rm {s^{3}}}}=1~{\dfrac {\rm {N\cdot m}}{\rm {s}}}\,}}}.

അതുകൊണ്ട്, ഒരു ന്യൂട്ടൺ ബലത്തിനെതിരായി ഒരു സെക്കന്റിൽ ഒരു മീറ്റർ നീങ്ങുന്ന ഒരു വസ്തു ചെലവഴിക്കുന്ന ഊർജ്ജമാണ് ഒരു വാട്ട് എന്നുപറയാം.കൂടാതെ, ഒരു വോൾട് വൈദ്യുതമർദ്ദത്തിൽ ഒരുആമ്പിയർ വൈദ്യുതധാര പ്രവഹിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയായും സൂചിപ്പിക്കാം. അതായത്,

1 W=1 V1 A{\displaystyle 1~{\rm {{W}=1~{\rm {V\cdot 1~A}}}}}.

സംജ്ഞ

[തിരുത്തുക]

ആവിയന്ത്രം പരിഷ്ക്കരിച്ച എഞ്ജിനിയർജയിംസ് വാട്ടിന്റെ (James Watt; ജീവിതകാലം: 1736 – 1819) പേരിലാണ് ഈ ഏകകം. ആദ്യം, ശാസ്ത്രപുരോ‍ഗതിയ്കായുള്ള ബ്രിട്ടീഷ് സംഘടനയുടെ (British Association for the Advancement of Science) രണ്ടാം സമ്മേളനവും, പിന്നീട് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, (Conférence générale des poids et mesures - CGPM) 1960ലെ അതിന്റെ പതിനൊന്നാം സമ്മേളനത്തിലും,വാട്ട് ശക്തിയുടെ ഏകകമായി സ്വീകരിച്ചു.

യുക്തമായ ഉപസർഗ്ഗങ്ങൾ ചേർത്തുകൊണ്ട്, ശക്തിയുടെ ചെറിയ - വലിയ ഏകകങ്ങൾ നിർമ്മിക്കാം. സാധാരണ, മില്ലിവാട്ട് (ഒരുവാട്ടിന്റെ പത്തുലക്ഷത്തിലൊരംശം), കിലോവാട്ട് (ഒരുവാട്ടിന്റെ ആയിരം മടങ്ങ്), മെഗാവാട്ട് (ഒരുവാട്ടിന്റെ പത്തുലക്ഷം മടങ്ങ്) തുടങ്ങിയ ഏകകങ്ങൾ ഉപയോഗിക്കാറുണ്ട്. ഒരു ലേസർസൂചിനി(Laser Pointer)ക്ക് 5 മില്ലിവട്ട് ശക്തിയും, ഒരു എൽ.ഈ.ഡിക്ക് (Light Emitting Diode) 30 -60 മില്ലിവാട്ട് ശേഷിയുമുണ്ട്. കേരളത്തിലെ ഒരിടത്തരം വീട്ടിലെ വൈവദ്യുതോപകരണങ്ങൾക്ക് മൊത്തം 3 മുതൽ 10 കിലോവാട്ട് വരെ തോതിൽ വൈദ്യുതി ഉപയോഗിക്കാനുള്ള ശേഷിയുണ്ടാവാറുണ്ട്. ഇടുക്കിയിലെ ജലവൈദ്യുതനിലയത്തിന് 780 മെഗാവാട്ട് തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

വോൾട്ടും വാട്ടും വാട്ട്-അവറും

[തിരുത്തുക]

സാധാരണ ധാരണാപ്പിശകുണ്ടാക്കുന്ന വാക്കുകളാണ് വോൾട്ടും വാട്ടും വാട്ടവറും. വാസ്തവത്തിൽ വ്യത്യസ്ത അളവുകളെയാണ് അവ സൂചിപ്പിക്കുന്നത്.വോൾട്ട് (volt) വൈദ്യുതമർദ്ദത്തിന്റെ (വിദ്യുച്ചാലകബലത്തിന്റെ) ഏകകമാണ്.അലെസ്സന്ദ്രോ വോൾട്ടാ (Alessandro Giuseppe Antonio Anastasio Volta) (ജീവിതകാലം: 1745 – 1827) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനെ സ്മരിച്ചാണ്വോൾട്ട് എന്ന പേര് വിദ്യുച്ചാലകബലത്തിന്റെ ഏകകത്തിനു നൽകിയത്. എന്നാൽ, മേൽപ്പറഞ്ഞതുപോലെ വാട്ട് ഊർജ്ജപ്രവാഹത്തോതിന്റെ (ശക്തി) ഏകകമാണ്.വാട്ട്-അവർ(watt-hour) വാണിജ്യപരമായി പരക്കെ ഉപയോഗിക്കുന്ന വൈദ്യുതോർജ്ജത്തിന്റെ ഏകകമാണ്; ഒരുമണിക്കൂറിൽ ഒരു വാട്ട് ശക്തിയിൽ ഒഴുകുന്ന, 3600ജൂളിനു തുല്യമായ ഊർജ്ജമാണത്.

അവലംബം

[തിരുത്തുക]

http://searchcio-midmarket.techtarget.com/sDefinition/0,,sid183_gci294147,00.htmlArchived 2009-04-07 at theWayback Machine

ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതുവികസിപ്പിക്കുവാൻ സഹായിക്കുക.സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ്.

Derived units

radian · steradian · ഹെർട്സ് · newton · പാസ്കൽ · joule · watt · coulomb · volt · farad · ohm · henry · siemens · weber · tesla · degree Celsius · lumen · lux · becquerel · gray · sievert · katal

Base units

metre · kilogram · second · ampere · kelvin · candela · mole

"https://ml.wikipedia.org/w/index.php?title=വാട്ട്&oldid=3927842" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗം:

[8]ページ先頭

©2009-2025 Movatter.jp