ലയ്യൂൺ പടിഞ്ഞാറൻ സഹാറയെന്ന തർക്കപ്രദേശത്തെ ഏറ്റവും വലിയ പട്ടണമാണ്. 1938ൽ സ്പാനിഷ് കോളണി ഭരണാധികാരിയായിരുന്ന അന്റോണിയോ ഡി ഓറോ ആണു സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.[2] 1940ൽ സ്പെയിൻ തങ്ങളുടെ കീഴിലുണ്ടായിരുന്ന സ്പാനിഷ് സഹാറയുടെ തലസ്ഥാനമായി ഈ പട്ടണത്തെ വികസിപ്പിച്ചു. മൊറോക്കോ ഈ തർക്ക പ്രദേശത്തിന്റെ ഈ ഭാഗത്തിന്റെ നിയന്ത്രണമുള്ള ഭാഗമായ ലയ്യൂൺ സാകിയ എൽ ഹമ്ര എന്ന സ്ഥലത്തിന്റെ തലസ്ഥാനമായി ഈ സ്ഥലത്തെ യു എന്നിന്റെ നേതൃത്വത്തിൽ കരുതി. ഈ പട്ടണത്തെ നീരൊഴുക്കില്ലാത്ത വറ്റിയ നദിയായ സാഗിയ എൽ ഹമ്ര രണ്ടായി വിഭജിച്ചിരിക്കുന്നു. തെക്കൻ ഭാഗത്ത് സ്പാനിഷ് കോളനിക്കാർ നിർമ്മിച്ച പഴയ ലോവർ ടൗൺ ഉണ്ട്. ആ കൊളോണിയൽ കാലത്തുള്ള ഒരു കത്തീഡ്രൽ ഇന്നും പ്രവർത്തിച്ചുവരുന്നു.
മഗ്രീബി അറബിക്കിലുള്ള ലയൂൺ എന്ന വാക്കിൽ നിന്നുമാണ് ഈ പട്ടണത്തിന്റെ ഫ്രഞ്ച്, സ്പാനിഷ് പേരുകൾ ഉത്ഭവിച്ചത്. ജലനീരുറവ എന്നാണീ വാക്കിനർഥം.
ലയ്യൂണിൽ മരുഭു കാലാവസ്ഥയാണനുഭവപ്പെടുന്നത്. 20 °C (68 °F) അണ് ശരാശരി താപനില.
Laâyoune" also "El Ayun" പ്രദേശത്തെ ശരാശരി കാലാവസ്ഥ പട്ടിക
|
---|
മാസം | ജനു. | ഫെബ്രു. | മാർച്ച് | ഏപ്രിൽ | മേയ് | ജൂൺ | ജൂലൈ | ഓഗസ്റ്റ് | സെപ്റ്റ. | ഒക്ടോ. | നവം. | ഡിസം. |
---|
ശരാശരി കൂടിയ °C (°F) | ശരാശരി താഴ്ന്ന °C (°F) | പെയ്തമഴ mm (inches) | 17.97 (0.7) | 18.51 (0.7) | 6.74 (0.3) | 2.54 (0.1) | 3.21 (0.1) | 0.31 (0) | 0.0 (0) | 0.0 (0) | 1.21 (0) | 7.47 (0.3) | 16.90 (0.7) | 18.60 (0.7) |
---|
Source: {{{source}}} {{{accessdate}}} |
|
Laâyoune (El-Aaiún) പ്രദേശത്തെ ശരാശരി കാലാവസ്ഥ പട്ടിക
|
---|
മാസം | ജനു. | ഫെബ്രു. | മാർച്ച് | ഏപ്രിൽ | മേയ് | ജൂൺ | ജൂലൈ | ഓഗസ്റ്റ് | സെപ്റ്റ. | ഒക്ടോ. | നവം. | ഡിസം. |
---|
ശരാശരി കൂടിയ °C (°F) | ശരാശരി താഴ്ന്ന °C (°F) | പെയ്തമഴ mm (inches) | 8 (0.3) | 9 (0.4) | 4 (0.2) | 2 (0.1) | 0 (0) | 0 (0) | 0 (0) | 0 (0) | 4 (0.2) | 4 (0.2) | 6 (0.2) | 10 (0.4) |
---|
Source: {{{source}}} {{{accessdate}}} |
|
196,331 ജനങ്ങൾ ഇവിടെയുണ്ട്.[3] പടിഞ്ഞാറൻ സഹാറയിലെ ഏറ്റവും വലിയ പട്ടണവുമാണ്. ഇത് വളർന്നുവരുന്ന സാമ്പത്തികമേഖലയാണ്.
ഈ പട്ടണം മത്സ്യബന്ധനത്തിന്റെയും ഫോസ്ഫേറ്റ് ഖനികളുടെയും കേന്ദ്രമാണ്.[4] 2010ൽ യൂറോപ്പുമായി മത്സ്യബന്ധനത്തിനായി ഒരു പുതിയ കരാർ ഒപ്പിട്ടു.
ജന്നസ്സി മസ്സിറ ആണ് പ്രധാന ഫുട്ബാൾ ക്ലബ്ബ്. മൊറോക്കൻ പ്രീമിയർ ലീഗിൽ ഈ ക്ലബ്ബ് കളിച്ചിട്ടുണ്ട്. ആ രാജയ്ത്തെ എറ്റവും വലിയ ഫുട്ബാൾ ലീഗ് ആണിത്.
ഹസ്സൻ 1 വിമാനത്താവളമാണ് ഏറ്റവും വലിയ വിമാനത്താവളം.
സ്പാനിഷ് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് ഇന്റെർനാഷണൽ സ്കൂൾ സ്ഥിതിചെയ്യുന്നു. ഉപരിപഠനത്തിനായി കുട്ടികൾക്ക് മൊറോക്കോയിലോ ലാസ് പാൽമാസിലോ പോകേണ്ടിവരുന്നുണ്ട്.[5]
ഇരട്ട പട്ടണങ്ങളും സഹോദര പട്ടണങ്ങളും
[തിരുത്തുക]