Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

റഗ്‌ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായുംബ്രിട്ടണിൽ പ്രചാരത്തിലുള്ള ഒരു പ്രത്യേകതരം ഫുട്ബോൾ കളിയാണ്റഗ്‌ബി. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പബ്ലിക്ക് സ്കൂളുകളിൽ നിലവിലിരുന്ന ഫുട്ബോൾ കളിയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് റഗ്ബി കളി. ബ്രിട്ടണിലെറഗ്ബി സ്കൂളിൽ നിന്നും ഉടലെടുത്ത ഇതിന്റെ രണ്ട് പ്രധാന രൂപങ്ങൾറഗ്‌ബി ലീഗ്,റഗ്‌ബി യൂണിയൻ എന്നിവയാണ്.അമേരിക്കൻഫുട്‌ബോൾ കനേഡിയൻ ഫുട്‌ബോൾ എന്നീ കളികളിൽ നിന്നു സ്വാധീനമുൾക്കൊണ്ടാണ് ഈ കളി രൂപം കൊണ്ടിട്ടുള്ളത്.[1]

കളിക്കാർ ഓവൽ രൂപത്തിലുള്ള പന്ത് കാലുപയോഗിച്ചോ കൈയ്യുയോഗിച്ചോ എതിരാളിയുടെ ഗോൾ വരയ്ക്കപ്പുറത്തെത്തിക്കുന്ന കളിയാണ് റഗ്ബി. ഫുട്ബോളിൽ നിന്ന് വ്യത്യസ്തമായി കൈകൾകൊണ്ടും പന്ത് നീക്കാം എന്നതാണ് റഗ്ബിയുടെ പ്രത്യേകത. എന്നാൽ കൈകൾഉപയോഗിക്കുമ്പോൾ പന്ത് നേരേ മുന്നോട്ട് നീക്കുവാൻ അനുവാദമില്ല, പകരം, വശങ്ങളിലേയ്ക്കോ, പുറകിലേക്കോ നീക്കാം. എതിരാളികളുടെ ഗോൾവരയ്കപ്പുറത്ത് പന്തെത്തിക്കുന്ന ടീമിന് പോയിന്റ് ലഭിക്കുന്നതിനെ "ട്രൈ" എന്നുപറയുന്നു.[2]

റഗ്ബി ഗ്രൗണ്ടിന്റെ നീളം 100 മീറ്ററിനുള്ളിലും വീതി 70 മീറ്ററിനുള്ളിലുമായിരിക്കണം എന്നാണ് നിയമം. 40 മിനിട്ടുകൾ വീതമുള്ള രണ്ട് പകുതികളായിട്ടാണ് കളി നടക്കുക. ഇവയ്കിടയിൽ 5 മിനിട്ട് ബ്രേക്കും ഉണ്ടാകും. സാധാരണയായി 8 മുൻനിര കളിക്കാരും 7 പിൻനിരക്കളിക്കാരും ഉൾപ്പെടെ 15 പേരാണ് ഒരു ടീമിൽ ഉണ്ടാകുക.യൂറോപ്പിലെ മിക്കരാജ്യങ്ങളിലുംഅമേരിക്കയിലും ചിലലാറ്റിനമേരിക്കൻ രാജ്യങ്ങളിലും റഗ്ബികളി പ്രചാരത്തിലുണ്ട്. റഗ്‌ബി ലീഗിന്റെയും റഗ്‌ബി യൂണിയന്റെയും നേതൃത്വത്തിൽ അമച്വർ, പ്രൊഫഷണൽ വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നു. രണ്ട് ശൈലിക്കും പ്രത്യേകം നിയമങ്ങളുമുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. http://www.rugbyfootballhistory.com
  2. "ആർക്കൈവ് പകർപ്പ്". Archived fromthe original on 2011-09-05. Retrieved2011-09-15.
  3. http://www.wisegeek.com/what-is-rugby.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Basket codes
Football codes
Handball codes
Safe haven codes
Stick and ball codes
Volleyball codes
Other codes
"https://ml.wikipedia.org/w/index.php?title=റഗ്‌ബി&oldid=3643052" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp