Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ബോഗർ

Coordinates:6°35′48″S106°47′50″E / 6.5966°S 106.7972°E /-6.5966; 106.7972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോഗർ
ᮘᮧᮌᮧᮁ
City of Bogor
Other transcription(s)
 • DutchBuitenzorg
From top, clockwise : Bogor Palace, Great Mosque of Bogor, Bogor Botanical Garden, Kujang Monument
From top, clockwise :Bogor Palace, Great Mosque of Bogor,Bogor Botanical Garden,Kujang Monument
Official seal of ബോഗർ
Seal
Nickname: 
Kota Hujan (City of Rain)
Motto(s): 
Dinu kiwari ngancik nu bihari seja ayeuna sampeureun jaga
(Preserving the past, serving the people, and facing the future)
Location within West Java
Location withinWest Java
Bogor City is located in Java
Bogor City
Bogor City
Location inJava andIndonesia
Show map of Java
Bogor City is located in Indonesia
Bogor City
Bogor City
Bogor City (Indonesia)
Show map of Indonesia
Coordinates:6°35′48″S106°47′50″E / 6.5966°S 106.7972°E /-6.5966; 106.7972
Country ഇന്തോനേഷ്യ
Province West Java
Founded1482
Other namesPakuan Pajajaran (−1746)
Buitenzorg (1746–1942)
സർക്കാർ
 • MayorBima Arya (PAN)
 • Vice MayorUsmar Hariman
വിസ്തീർണ്ണം
 • ആകെ
118.5 ച.കി.മീ. (45.8 ച മൈ)
ഉയരം
265 മീ (869 അടി)
ജനസംഖ്യ
 (2014)
 • ആകെ
10,30,720
 • ജനസാന്ദ്രത8,700/ച.കി.മീ. (23,000/ച മൈ)
 [2]
സമയമേഖലUTC+7 (IWST)
Postcodes
16100 to 16169
Area code(+62) 251
വാഹന രജിസ്ട്രേഷൻF
വെബ്സൈറ്റ്kotabogor.go.id

ബോഗർഇന്തോനേഷ്യയിലെപടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ[1] ഒരു നഗരമാണ്. ദേശീയ തലസ്ഥാനമായജക്കാർത്തയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്കുബാഗത്തേയ്ക്കു മാരിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജബോഡെതെബകിലെ (ജക്കാർത്ത മെട്രോപൊളിറ്റൻ മേഖല), പതിനൊന്നാമത്തെ വലിയ നഗരവും രാജ്യത്തെ 14 ആമത്തെ വലിയ നഗരവുമാണിത്.[3] 118.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് ഇതിന്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 950,334 ആയിരുന്നു. പിന്നീടുള്ള ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരി വരെ) 1,030,720 ആയിരുന്നു ജനസംഖ്യ[2]. ബൊഗോർ ഇന്തോനേഷ്യയുടെ ഒരു പ്രധാന സാമ്പത്തിക, ശാസ്ത്രീയ, സാംസ്കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നതുപോലെതന്നെ, ഒരു മലയോര റിസോർട്ടുംകൂടിയാണ്.

മധ്യകാലഘട്ടങ്ങളിൽ,സുന്ദ രാജവംശത്തിന്റെ (ഇന്തോനേഷ്യൻ: കെരജാൻ സുന്ദ) തലസ്ഥാനമായിരുന്ന ഈ നഗരം, പകുവൻ പജാജാരൻ അഥവാ ദയേവുഹ് പകുവാൻ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഇത് ഡച്ച് ഭാഷയിൽ ബ്യുട്ടൺസോർഗ് ("മനക്ലേശം ഇല്ലാതെ" എന്ന് അർത്ഥമുള്ളത്) എന്നു വിളിക്കപ്പെട്ടിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസ് ഗവർണർ ജനറലിന്റെ ഒരു വേനൽക്കാല വസതിയായിരുന്നു ഈ പ്രദേശം. ഏകദേശം 20 ചതുരശ്ര കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) വിസ്തീർണ്ണം വരുന്ന പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ബോഗോറിന്റെ മധ്യഭാഗം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജനവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്നു.

ഈ നഗരത്തിൽ ഒരു പ്രസിഡൻഷ്യൽ കൊട്ടാരവും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ബൃഹത്തായതുമായ ഒരു ബൊട്ടാണിക്കൽ ഗാർഡനും (ഇന്തോനേഷ്യൻ: കെബുൻ റായ ബൊഗർ) സ്ഥിതിചെയ്യുന്നു. തോരാതെ മഴ പെയ്യുന്നതു കാരണം നഗരത്തിന് "റെയിൻ സിറ്റി" (കോട്ടാ ഹുജാൻ) എന്ന വിളിപ്പേരുണ്ട്. വരണ്ട കാലാവസ്ഥയിൽപ്പോലും ഇവിടെ മിക്കവാറും എല്ലായ്പ്പോഴും മഴ പെയ്യുന്നു.

ചരിത്രം

[തിരുത്തുക]

കൊളോണിയൽ കാലഘട്ടത്തിനു മുമ്പ്

[തിരുത്തുക]

ഇന്നത്തെ ബോഗർ നഗരം നിലനിൽക്കുന്നിടത്തെ അധിവാസകേന്ദ്രത്തെക്കുറിച്ചുള്ള ആദ്യ പരാമർശം അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശം ഇന്തോനേഷ്യൻ ചരിത്രത്തിലെ ആദ്യ സംസ്ഥാനമായിരുന്നതരുമനാഗരയുടെ ഭാഗമായിരുന്നപ്പോഴുള്ളതാണ്.[4][5][6] അയൽ രാജ്യമായിരുന്നശ്രീവിജയത്തിൽ നിന്ന് ഏതാനും തവണ പരാജയം രുചിച്ചതിനു ശേഷം തരുമനാഗാര ക്രമേണ സുന്ദ രാജ്യമായി പരിവർത്തനം ചെയ്യപ്പെടുകയും 669 ൽ സുന്ദയുടെ തലസ്ഥാനം സിലിവങ്, സിസദെയ്ൻ എന്നീ രണ്ടു സമാന്തരമായി ഒഴുകുന്ന നദികൾക്കിടയിലായി നിർമ്മിക്കപ്പെടുകയും ചെയ്തു. ഈ നഗരംപക്വാൻ പജജാരൻ എന്ന് നാമകരണം ചെയ്യപ്പെട്ടു. പഴയ സുന്ദാനീസ് ഭാഷയിൽ ഇനിനർത്ഥം "സമാന്തരമായുള്ള നദികൾക്കിടയിലെ ഒരു സ്ഥലം"" എന്നാണ്, ഇതാണ് ആധുനിക ബോഗർ നഗരത്തിന്റെ മുൻഗാമി.[7][8]

അടുത്ത നിരവധി നൂറ്റാണ്ടുകളിൽ മദ്ധ്യ കാല ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെട്ട ഇവിടുത്തെ ജനസംഖ്യ 48,000 ത്തോളം ആയിരുന്നു.[9] പജജാരൻ എന്ന പേര് പിന്നീട് മുഴുവൻ രാജവംശത്തിനേയും കുറിക്കാൻ ഉപയോഗിക്കുകയും തലസ്ഥാനം പക്വാൻ എന്നറിയപ്പെടുകയും ചെയ്തു.[10][11][12][13][14] ആ കാലഘട്ടത്തിലെ നഗര പുരാവൃത്താഖ്യാനങ്ങൾ രേഖപ്പെടുത്തിയിരുന്നത് ഔദ്യോഗിക കാര്യങ്ങൾക്കും മതപരവുമായ ആവശ്യങ്ങൾക്കുമായി പല്ലവ എഴുത്തി രീതി പ്രയോഗിച്ചിരുന്ന സംസ്കൃത ഭാഷയിൽ, പ്രസാസ്തി എന്നറിയപ്പെട്ട ശിലാ ഫലകങ്ങളിലായിരുന്നു.[15][16] മറ്റ് ഇന്തോനേഷ്യൻ പ്രസാസ്തികളിൽനിന്നു തികച്ചും വിഭിന്നമായ ഇത്തരം പ്രസാസ്തികൾ ബോഗർ നഗര പരിസരത്തുനിന്ന് വ്യത്യസ്ത ആകൃതികളിൽ കണ്ടെടുക്കപ്പെടുകയും ഇവ പിന്നീട് നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്.[17]

9 മുതൽ 15 വരെയുളള നൂറ്റാണ്ടുകളിൽ തലസ്ഥാന നഗരി പക്വാനും രാജ്യത്തെ മറ്റു നഗരങ്ങൾക്കുമിടയിലായി പലതവണ മാറ്റപ്പെടുകയും ഒടുവിൽ സിലിവാങ്ങി രാജാവിന്റെ (ശ്രീ ബഡുഗ മഹാരാജ) കീരീടാധാരണദിവസമായ 1482 ജൂൺ 3ന് പക്വാൻ നഗരത്തിലേയ്ക്കുതന്നെ തലസ്ഥാന പദവി തിരിച്ചെത്തുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1.01.1"Letak geografis kota Bogor".Official Site of Bogor City (in Indonesian). Pemerintah Kota Bogor. Archived fromthe original on 2023-04-09. Retrieved18 May 2010.{{cite web}}: CS1 maint: unrecognized language (link)
  2. 2.02.1"Penduduk Kota Bogor".Badan Pusat Statistik Kota Bogor. Badan Pusat Statistik Kota Bogor. Archived fromthe original on 8 ഡിസംബർ 2015. Retrieved 5 ഡിസംബർ 2015.{{cite web}}:Unknown parameter|dead-url= ignored (|url-status= suggested) (help)
  3. http://www.depkes.go.id/downloads/Penduduk%20Kab%20Kota%20Umur%20Tunggal%202014.pdfArchived 2014-02-08 at theWayback Machine Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan
  4. Yoseph Iskandar (1997).Sejarah Jawa Barat: Yuganing Rajakawasa (in Indonesian). Bandung: Geger Sunten. p. 14.
  5. "History of Bogor City". Archived fromthe original on 12 August 2011. Retrieved28 May 2010.
  6. Hadinoto, Pandji R."Jakarta : Lima Belas Abad Menghadang Banjir" (in Indonesian). Retrieved28 May 2010.
  7. "Pakuan ibukota Kerajaan Sunda" (in Indonesian). Retrieved28 May 2010.
  8. "Bogor Tunas Pajajaran" (in Indonesian). Retrieved29 May 2010.
  9. "Bogor Tunas Pajajaran" (in Indonesian). Retrieved29 May 2010.
  10. "Bogor Tunas Pajajaran" (in Indonesian). Retrieved29 May 2010.
  11. "Sundanese people" (in Russian). Etnolog.ru. Retrieved28 May 2010.
  12. "Asal dan arti nama Pakuan" (in Indonesian). Retrieved29 May 2010.
  13. "Юго-Восточной Азии цивилизация (Civilization of South-East Asia)" (in Russian). Kolier Encyclopedia. Retrieved18 June 2010.
  14. Bulat, Vladmir."Political map of Eurasia, 700 AD". Retrieved18 June 2010.
  15. "History of Bogor City". Archived fromthe original on 12 August 2011. Retrieved28 May 2010.
  16. "Bogor"Archived 2011-08-11 at theWayback Machine (in Russian). Great Soviet Encyclopedia. Retrieved17 June 2010.
  17. "History of Bogor City". Archived fromthe original on 12 August 2011. Retrieved28 May 2010.
 
Largest cities or towns in Indonesia
RankNameProvincePop.RankNameProvincePop.
Jakarta
Jakarta
Surabaya
Surabaya
1JakartaJakarta9,607,78711South TangerangBanten1,290,322Bandung
Bandung
Bekasi
Bekasi
2SurabayaEast Java2,765,48712BogorWest Java950,334
3BandungWest Java2,394,87313BatamRiau Islands944,285
4BekasiWest Java2,334,87114PekanbaruRiau897,767
5MedanNorth Sumatra2,097,61015Bandar LampungLampung881,801
6TangerangBanten1,798,60116PadangWest Sumatra833,562
7DepokWest Java1,738,57017MalangEast Java820,243
8SemarangCentral Java1,555,98418DenpasarBali788,589
9PalembangSouth Sumatra1,455,28419SamarindaEast Kalimantan727,500
10MakassarSouth Sulawesi1,338,66320TasikmalayaWest Java635,464
"https://ml.wikipedia.org/w/index.php?title=ബോഗർ&oldid=4111463" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp