മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായഖുർആനിലെ നൂറ്റിഅഞ്ചാം അദ്ധ്യായമാണ് അൽ ഫീൽ (ആന). അവതരണ ക്രമമനുസരിച്ച് പത്തൊമ്പതാമത്തെ അധ്യായമാണിത്. പ്രഥമ സൂക്തത്തിൽതന്നെയുള്ള അസ്വ് ഹാബുൽ ഫീൽ (ആനക്കാർ) എന്ന വാക്കിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായത്തിന്റെ നാമം. മക്കയിൽ അവതരിച്ച ഈ അധ്യായത്തിൽ 5 സൂക്തങ്ങളാണുള്ളത്. അബ്സീനിയൻ ചക്രവർത്തിക്ക് കീഴിലെ യമനിലെ രാജാവായ അബ്രഹത്ത് കഅ്ബ തകർക്കാനായി നടത്തിയ ശ്രമവും അതിനെ അല്ലാഹു ഒരുതരം പക്ഷിക്കൂട്ടങ്ങളെ അയച്ചുപരാജയപ്പെടുത്തിയതുമാണ് അധ്യായത്തിന്റെ ഉള്ളടക്കം. ആനക്കലഹ സംഭവം എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം നടന്നത് നബി ജനിക്കുന്നതിന് തൊട്ടുമുമ്പാണ്.