നാവിൽ രസകുമിളകളടങ്ങുന്ന എപിത്തിലിയവും,പേശികളും, മ്യുക്കസ് ഗ്രന്ഥികളുമാണുള്ളത്. പേശികൾ രണ്ടുതരതിലുള്ളവയുണ്ട്- ആന്തരിക പേശികളും ബാഹ്യ പേശികളും. നാക്കിനുള്ളിൽ തന്നെയുള്ള പേശികളെ ആന്തരിക പേശികൾ എന്നും, നാക്കിനു പുറത്തുള്ള എല്ലുകളിൽ ഘടിപ്പിച്ചിരിക്കുന്ന പേശികളെ ബാഹ്യ പേശികൾ എന്നും പറയുന്നു. ഹയോഗ്ലോസ്സാസ്, പാലറ്റൊഗ്ലോസ്സാസ്, ജീനിയോഗ്ലോസ്സുസ്, സ്ടിലോഗ്ലോസ്സുസ് എന്നിവയാണ് ബാഹ്യ പേശികൾ. രസകുമിളകൾ സ്ഥിതി ചെയ്യുന്നത് പാപ്പില്ലകളിലാണ്. നാല് തരത്തിലുള്ള പാപ്പില്ലകൾ ഉണ്ട് :
വൃത്ത പാപ്പില്ലകൾ(circumvallate papillae)
കൂൺ ആകൃതിയിലുള്ള പാപ്പില്ലകൾ(fungiform papillae)
ഇല ആകൃതിയിലുള്ള പാപ്പില്ലകൾ(foliate papillae)
കോണാകൃത പാപ്പില്ലകൾ (filliform papillae)
മനുഷ്യരിൽ 3000 രസമുകുളങ്ങൾ ഉണ്ട്. പശുവിന് 35000 രസമുകുളങ്ങളുണ്ട്. തിമിംഗൽത്തിന് വളരെ കുറച്ചൊ അല്ലെങ്കിൽ ഇല്ലാതിരിക്കുകയോ ചെയ്യും.[3]