1949ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ്നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്നനാറ്റോ.ബെൽജിയത്തിലെബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഈ സഖ്യം പ്രധാനമായും ലക്ഷ്യമിടുന്നത്. 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്. 1949ൽ രൂപംകൊടുത്ത സൈനികസഖ്യത്തിൽ യു.കെ, ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലാൻ്റ്, നോർവേ, പോർച്ചുഗൽ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവയായിരുന്നു 12 സ്ഥാപകാംഗങ്ങൾ. 1947ൽ തന്നെ ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സൈനിക സംഖ്യങ്ങൾ രൂപീകരിച്ചിരുന്നു. 1948ൽ ഉണ്ടായിരുന്ന പശ്ചാത്യ സഖ്യസേനയായ വെസ്റ്റേൺ യൂണിയനിലേക്ക് വടക്കേ അമേരിക്കയിലെ രാജ്യങ്ങളായ യൂഎസ്എ, കാനഡ എന്നിവ കൂടിച്ചേർന്നു നാറ്റോ സൈനിക സംഖ്യമായി മാറുകയായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരംസോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് കടക്കുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ ഇന്ന് 32 അംഗങ്ങളുണ്ട്. 1955ൽ ജർമ്മനി നാറ്റോ അംഗരാജ്യമായി മാറി. 2020ൽ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതൻ. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, സൗത്ത് കൊറിയ എന്നി രാജ്യങ്ങളും അംഗരാജ്യങ്ങളെപ്പോലെ നാറ്റോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവയാണ്. ഇസ്രായേലും നാറ്റോയുമായി പ്രത്യേക ബന്ധം തന്നെയുണ്ട്. ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിക്കുന്നത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഫിൻലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും നാറ്റോ അംഗത്വത്തിന് ശ്രമിക്കുന്നുണ്ട്. 2023 ഓടെ ഫിൻലാൻഡ് അംഗത്വം നേടി[3]