ജൂലൈ 19 - ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട്മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ വാലില്ലാപ്പുഴ എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപകനായ ജയിംസ് അഗസ്റ്റിൻ മരിച്ചു.
ജൂലൈ 29 - കൊച്ചിയിലെസ്മാർട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
ജൂലൈ 29 - 2008-ലെ മലയാറ്റൂർ അവാർഡിന് കെ.പി. രാമനുണ്ണി അർഹനായി.
ജൂലൈ 30 - സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ സ്കോളർഷിപ്പ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ജൂലൈ 31 -ബാബാ ആംതെയുടെ മകൻ പ്രകാശ് ആംതെയ്ക്കും മരുമകൾ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമൺ മഗ്സാസെ അവാർഡ്.