സ്വിറ്റ്സർലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ്ജനീവ. (Genève,GenfGenfⓘ,Ginevra,Genevra) ഇവിടെ കൂടുതൽ പേരുംഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കി വരുന്നു.റെഡ് ക്രോസ്സിന്റെ .[4] ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ ജനീവ മുന്നിട്ടു നിൽക്കുന്നു. ജനീവ നഗരം, ജനീവ തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്നു. 46°12' N, 6°09' E ലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
മദ്ധ്യകാലത്ത് ജനീവ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്നു. 16-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, പ്രൊട്ടസ്റ്റന്റ് നവീകരണം (Protestant Reformation) ജനീവയിൽ എത്തി. പിന്നീട് മതപരമായ കലഹങ്ങൾക്കു ശേഷം ജനീവ സ്വിസ് കോൺഫെഡറേഷനുമായി ചേർന്ന് (Swiss Confederation) സഖ്യരാജ്യങ്ങളായി. 18-ആം നൂറ്റാണ്ടിൽ കാത്തലിക് ഫ്രാൻസിന്റെ സ്വാധീനത്തിലായി. 1798, ഫ്രാൻസ് ജനീവയെ പിടിച്ചെടുത്തു.