ഗ്രീൻ ബേഅമേരിക്കൻ ഐക്യനാടുകളിലെവിസ്കോൺസിൻ സംസ്ഥാനത്തിലെ ഒരു നഗരമാണ്.ബ്രൗൺ കൗണ്ടിയുടെ കൗണ്ടി സീറ്റായ ഇത്ഫോക്സ് നദീമുഖത്ത്മിഷിഗൺ തടാകത്തിന്റെ ഉപ-തടത്തിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 581 അടി (177 മീറ്റർ) ഉയരത്തിലുള്ള ഈ നഗരംമിൽവാക്കിയിൽ നിന്ന് ഏകദേശം 112 മൈൽ (180 കിലോമീറ്റർ) വടക്കായി സ്ഥിതിചെയ്യുന്നു. 2020 ലെ സെൻസസ് പ്രകാരം, 107,395 ജനസംഖ്യയുണ്ടായിരുന്ന ഗ്രീൻ ബേ, വിസ്കോൺസിൻ സംസ്ഥാനത്ത് മിൽവാക്കി,മാഡിസൺ എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വലിയ നഗരവും,ഷിക്കാഗോ, മിൽവാക്കി എന്നിവയ്ക്ക് ശേഷം മിഷിഗൺ തടാക പ്രദേശത്തെ മൂന്നാമത്തെ വലിയ നഗരവുമാണ്.[7]
ഗ്രീൻ ബേ നഗരം വിസ്കോൺസിൻ സംസ്ഥാനത്തിൻറെ കിഴക്കു ഭാഗത്തായി ഫോക്സ് നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്. ഇന്റർസ്റ്റേറ്റ് 43 പാത, മിൽവാക്കിക്ക് ഏകദേശം 90 മൈൽ (140 കിലോമീറ്റർ) വടക്ക് ഭാഗത്തുവച്ച് ഇന്റർസ്റ്റേറ്റ് 41 (യു.എസ്. റൂട്ടും 41) പാതയുമായി സന്ധിക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, 55.76 ചതുരശ്ര മൈൽ (144.41 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള നഗരത്തിൻറെ 45.48 ചതുരശ്ര മൈൽ (117.79 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 10.28 ചതുരശ്ര മൈൽ (26.62 ചതുരശ്ര കിലോമീറ്റർ) പ്രദേശം ജലഭാഗവുമാണ്. ഗ്രീൻ ബേ നഗരത്തിന്റെ ഏകദേശം 14 ശതമാനത്തോളം ഭാഗം വിസ്കോൺസിൻ റിസർവേഷനിലെ ഒനിഡ നേഷൻറെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്.