ഗയാനതെക്കേ അമേരിക്കൻ വൻകരയുടെ വടക്കൻ തീരത്തുള്ള രാജ്യമാണ്. കിഴക്ക്സുരിനാം, പടിഞ്ഞാറ്വെനിസ്വേല, തെക്ക്ബ്രസീൽ, തെക്ക്അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ.ജലധാരകളുടെ നാട്എന്നാണ് ഗയാന എന്ന പേരിനർത്ഥം. മനോഹരങ്ങളായമഴക്കാടുകൾക്കൊണ്ടും നദികൾക്കൊണ്ടും പ്രകൃതിരമണീയമാണീ രാജ്യം. ഇന്ത്യൻ വംശജർ മുതൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനതകളും ഗയാനയിൽ കുടിയേറിയിട്ടുണ്ട്. തെക്കേ അമേരിക്കൻ വൻകരയിലാണെങ്കിലും അതിലെ രാജ്യങ്ങൾക്കു പൊതുവായ ലാറ്റിനമേരിക്കൻ വ്യക്തിത്വമല്ല ഗയാനയിൽ.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഈ രാജ്യം സാംസ്കാരികമായി കരീബിയൻ രാജ്യങ്ങളോടാണടുത്തു നിൽക്കുന്നത്.
സുവർണ ബാണം ( Golden Arrow head ) എന്നാണു ഗയാനയുടെ പതാക അറിയപ്പെടുന്നത് . തെക്കേ അമേരിക്കയിൽഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു രാജ്യം ഗയാനയാണ്. ഒരു കാലത്ത് ഡച്ച് കോളനി ആയിരുന്നു ഇവിടം. 80% വരെ സ്വാഭാവിക മഴക്കാടുകൾ ഇന്നും ഗയാനയിൽ കാണാം. ഇവിടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ 95% സ്വദേശികളും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു.അരി,പഞ്ചസാര,ബോക്സൈറ്റ്,റം തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉൽപന്നങ്ങൾ . നിരവധി രാജ്യങ്ങളിൽ നിന്നുള്ള സങ്കര സംസ്കാരം ഇവിടെ പ്രകടമാണ്.[1]
ഗയാനയിൽ നിന്നുള്ള പ്രമുഖരായ പല ക്രിക്കറ്റ് കളിക്കാരും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൽ കളിക്കുന്നു. ശിവ്നരൈൻ ചന്ദർപോൾ , കാൾ ഹൂപ്പർ ,ലാൻസ് ഗിബ്ബ്സ് , കോളിൻ ക്രോഫ്റ്റ് , രോഹൻ കൻഹായ് , ക്ലൈവ് ലോയ്ഡ് , ആൽവിൻ കാളീചരൺ തുടങ്ങിയവർ ഗയാനയിൽ നിന്നുള്ളവരാണ്.[2]