Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

കൊഹിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊഹിമ

കൊഹിമ
25°40′N94°07′E / 25.67°N 94.12°E /25.67; 94.12
ഭൂമിശാസ്ത്ര പ്രാധാന്യംമഹാനഗരം
രാജ്യംഇന്ത്യ
സംസ്ഥാനംനാഗാലാ‌ൻഡ്
ഭരണസ്ഥാപനങ്ങൾകോർപ്പറേഷൻ
മെയർ
വിസ്തീർണ്ണംചതുരശ്ര കിലോമീറ്റർ
ജനസംഖ്യ78,584[1]
ജനസാന്ദ്രത3900/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
797001
++91 370
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായനാഗാലാ‌ൻഡിന്റെ തലസ്ഥാനമാണ്‌കൊഹിമpronunciation (Hindi: कोहिमा).കൊഹിമ ജില്ലയിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്‌. സമീപസ്ഥങ്ങളായ മലനിരളിൽ വളരുന്ന ക്യൂ ഹീ എന്ന ചെടിയുടെ പേരിൽനിന്നുമാണ്‌ കൊഹിമ എന്ന് പേർ വന്നത്‌. (ക്യൂ ഹീ മാ എന്നാൽ ക്യൂ ഹീ പുഷ്പങ്ങൾ വിരിയുന്ന നാട്ടിലെ ജനങ്ങൾ എന്നാണർഥം.)

നാഗാലാ‌ൻഡിന്റെ ഭൂപടം

ചരിത്രം

[തിരുത്തുക]

1840-കളിലാണ്‌ ബ്രിട്ടീഷുകാർനാഗാലാ‌ൻഡിൽ ആധിപത്യമുറപ്പിക്കാൻ ശ്രമം തുടങ്ങിയത്‌, നാഗവംശജരുടെ ചെറുത്തുനിൽപ്പുകാരണം പതിനായിരം ചതുരശ്ര കിലോമീറ്റർ കീഴടക്കാൻ നാൽപ്പതുവർഷത്തോളമെടുത്തു.ആസ്സാമിന്റെ ഭാഗമായിരുന്നനാഗ ഹിൽസ്‌ ജില്ലയുടെ തലസ്ഥാനമായിരുന്ന കൊഹിമ, 1963ഡിസംബർ 1-ന് നാഗാലാന്റ്‌ സംസ്ഥാനരൂപവത്കരണസമയത്ത്‌ നാഗാലാന്റിന്റെ തലസ്ഥാനമായി.

ഭൂമിശാസ്ത്രം

[തിരുത്തുക]

സമുദ്രനിരപ്പിൽനിന്നും ഏകദേശം 1261മീറ്റർ ഉയരത്തിൽ, ഉത്തര അക്ഷാംശം 25.67 പൂർവ്വരേഖാംശം 94.12-ലായാണ്[2]കൊഹിമ സ്ഥിതിചെയ്യുന്നത്. കഠിനമായ തണുപ്പില്ലാത്ത ശൈത്യകാലവും മിതമായ ചൂടുള്ള വേനൽക്കാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌. ശൈത്യകാലത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ സമീപസ്ഥങ്ങളായ ഉയർന്ന പ്രദേശങ്ങളിൽ ചിലപ്പോൾഹിമപാതമുണ്ടാവാറുണ്ട്, വേനൽക്കാലത്തെ ഉയർന്ന താപനില ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 80F 90F വരയേ ഉയരാറുള്ളൂ, വേനൽക്കാലത്ത് നല്ല വർഷപാതവുമുണ്ടാവാറുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.fallingrain.com/world/IN/20/Kohima.html

നാഗാലാ‌ൻഡിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക.സഹായത്തിനു ഈ ലേഖനത്തിന്റെഇംഗ്ലീഷ് പതിപ്പ്.

"https://ml.wikipedia.org/w/index.php?title=കൊഹിമ&oldid=4575697" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗം:

[8]ページ先頭

©2009-2025 Movatter.jp