മദ്ധ്യ ഒമാന്റെ ഭൂരിഭാഗവും വിശാലമായമരുഭൂമിയാണ്. വടക്കും തെക്ക്കിഴക്കൻ തീരപ്രദേശം വരെയും പർവ്വതനിരകൾ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായമസ്കറ്റ്,മത്രാ,സുർ എന്നിവയും തെക്ക്സലാലയും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്.
നേരിയമൺസൂൺ കാലാവസ്ഥയുള്ളദോഫാർ മേഖല ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും കൊടും ചൂടുള്ള കാലാവസ്ഥയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീളുന്ന വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.അൽബതിനാ സമതലത്തിൽ 46 ഡിഗ്രി സെൽഷ്യസ് ആണ് വേനൽച്ചൂട്. മസ്കറ്റിലെ താപനില 33 ഡിഗ്രി സെൽഷ്യസ് ആണെങ്കിലുംറൂബ് അൽ ഖാലിയിൽ നിന്നു വീശുന്നഗർബി കാറ്റുമൂലം ചൂട് ആറു മുതൽ പത്തു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് രാജ്യം മുഴുവൻ 15 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലാണ് താപനില.
പൊതുവെ അൽ ബത്തിനാഹ് സഹം അൽ ബത്തിനാഹ് സുവൈഖ് അൽ ബത്തിനാഹ് മുസന്ന തുടങ്ങി അൽ ബത്തിനാഹ് സൊഹാർ സ്ഥലങ്ങളിൽ ചൂടും, കാറ്റുമുള്ള കാലാവസ്ഥയാണുള്ളത്. പൊതുവെ ഈ പ്രദേശങ്ങളിൽ കൃഷിയും നടത്താറുണ്ട്. കേരളത്തിനോട് ചേർന്നുള്ള കാലാവസ്ഥയാണ് സ്ഥിരമായിട്ടുള്ളത്, എന്നാൽ മണ്ണ് വ്യത്യാസമാണ്. മഞ്ഞുമഴ(ആലിപ്പഴം) തുടങ്ങി ഇവിടെ പെയ്തിട്ടുണ്ട്,വർഷത്തിൽ ഒരു തവണ സ്ഥിരമാണ്.
ഒമാൻറെ പ്രധാന വരുമാനം എണ്ണയാണ്. എന്നാൽ വളരെയധികം എണ്ണ നിക്ഷേപമുള്ള രാജ്യമല്ല ഇത്.[അവലംബം ആവശ്യമാണ്] തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും ഉൾനാടുകളിൽ കൃഷിക്കും ആണ് പ്രാധാന്യം.
ആരോഗ്യ മേഖലകളിൽ സുരക്ഷിതത്വം ഒമാൻ എപ്പോഴും പുലർത്താറുണ്ട്. ആശുപത്രികളിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാം. ചെലവ് കൂടിയ ചികിത്സയാണു ഒമാൻ ആശുപത്രികളിൽ ചെയ്യാറുള്ളത് അത് സാധാരണക്കാർക്ക് താങ്ങുവാൻ കഴിയാവുന്നതല്ല എന്നുള്ളത് പൊതുവെയുള്ള പ്രശ്നമാണ്.
ഓമനികൾ താഴെ പാഴ് വിരിച്ചു കുടുംബമായും-കുട്ടുകാരുമായും ചേർന്ന് ഇരുന്നു കഴിക്കുന്ന രീതിയുമുണ്ട് എന്നാൽ ആ രീതി ഇപ്പോൾ മാറിവരുന്നുമുണ്ട്. ഹോട്ടലുകളിൽ പ്രേത്യേക ഇരിപ്പടങ്ങൾ ഉണ്ടെങ്കിലും ഇങ്ങെനെയുള്ള പഴയ രീതികളും അവർ തുടർന്ന് വരുന്നു, ബിരിയാണി പ്രേത്യക വിഭവമാണ്. വരുന്നവരും, ഒമാനികളും കഴിക്കാറുണ്ട് എന്നാൽ പ്രേത്യേക താല്പര്യം മലബാറി ബിരിയാണി മാത്രമാണ്.