ഓബ് നദി (Russian:Обь,റഷ്യൻ ഉച്ചാരണം:[opʲ]), അഥവാഓബി നദി,റഷ്യയിൽ പടിഞ്ഞാറൻസൈബീരിയയിലെ ഒരു പ്രധാന നദി ആണ്.ലോകത്തെ ഏറ്റവും നീളം കൂടിയ നദികളിൽ ഏഴാം സ്ഥാനത്താണ് ഓബി നദി. ഇത്ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദിസൈബീരിയയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി ഒഴുകുന്നു. ഓബ് ഉൾക്കടൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ കായലുകളിൽ ഒന്നാണ്. ഓബ് നദിയുടെ പ്രധാന പോഷകനദിയായഇർട്ടൈഷ് നദി 5,410 കിലോമീറ്റർ (3,360 മൈൽ) നീർത്തടമുള്ള ലോകത്തിലെ ഏഴാമത്തെ നീളമുള്ള നദീതടമാണ്. അൽതായ് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ബിയ, കടുൺ എന്നിവയുടെ സംഗമസ്ഥാനത്താണ് ഒബി നദി രൂപം കൊള്ളുന്നത്. ആർട്ടിക് സമുദ്രത്തിലേക്ക് ഒഴുകുന്ന മൂന്ന് വലിയ സൈബീരിയൻ നദികളിൽ ഏറ്റവും പടിഞ്ഞാറുള്ള നദിയാണിത് (മറ്റ് രണ്ടെണ്ണം യെനിസെയും ലെനയുമാണ്). ഇതിന്റെ ഒഴുക്ക് ആദ്യം വടക്ക്-പടിഞ്ഞാറോട്ടും പിന്നീട് വടക്കോട്ടുമാണ്.
സൈബീരിയയിലെ ഏറ്റവും വലിയ നഗരവും റഷ്യയിലെ മൂന്നാമത്തെ വലിയ നഗരവുമായനോവോസിബിർസ്ക് ആണ് ഇതിന്റെ തീരത്തുള്ള പ്രധാന നഗരം.ട്രാൻസ്-സൈബീരിയൻ റെയിൽവേ നദി മുറിച്ചുകടക്കുന്നത് ഈ നഗരത്തിൽവച്ചാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അഴിമുഖമാണ് ഓബ് ഉൾക്കടൽ.