അശ്മകം
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
അസ്സാക മഹാജനപദം | |
|---|---|
| 700 ബി.സി.ഇ–300 ബി.സി.ഇ | |
അസ്സാകയും മറ്റു മഹാജനപദങ്ങളും | |
| തലസ്ഥാനം | പോടാലി, അല്ലെങ്കിൽ പോഡണ, ഇന്നത്തെബോധൻ,തെലുങ്കാന |
| പൊതുവായ ഭാഷകൾ | പ്രാകൃതം,സംസ്കൃതം |
| മതം | ഹിന്ദുമതം ബുദ്ധമതം ജൈനമതം |
| ഗവൺമെൻ്റ് | രാജഭരണം |
| ചരിത്ര യുഗം | വെങ്കലയുഗം,അയോയുഗം |
• സ്ഥാപിതം | 700 ബി.സി.ഇ |
• ഇല്ലാതായത് | 300 ബി.സി.ഇ |
| ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ |
അങ്ഗുത്തരനികായത്തിൽ പരാമർശിച്ചിരിക്കുന്ന, പുരാതന ഇന്ത്യയിലെ പതിനാറുമഹാജനപദങ്ങളിൽ (ഷോഡസ മഹാജനപദ)ഒന്നായിരുന്നുഅശ്മകം അല്ലെങ്കിൽഅസ്സാക.[1] ഇന്നത്തെആന്ധ്രാപ്രദേശ്,തെലുങ്കാന,മഹാരാഷ്ട്ര, എന്നിവയിലായി,ഗോദാവരി നദിക്കു ചുറ്റുമുള്ള, പ്രദേശങ്ങളായിരുന്നു അസ്സാകയിൽ ഉൾപ്പെട്ടിരുന്നത്.[2]
അസ്സാകയുടെ തലസ്ഥാനം അറിയപ്പെട്ടിരുന്നത് പോടാലി, അല്ലെങ്കിൽ പോഡണ എന്നായിരുന്നു. ഇന്നത്തെ തെലുങ്കാനയിലെബോധൻ ആണ് ഇതെന്നു കരുതപ്പെടുന്നു.[3] ബുദ്ധഗ്രന്ഥമായ മഹാഗോവിന്ദസുത്താന്തത്തിൽ അസ്സാകയിലെ ഭരണാധികാരിയായിരുന്ന, പോടാലി ആസ്ഥാനമാക്കി ധരിച്ചിരുന്ന, ഒരു ബ്രഹ്മദത്തനെക്കുറിച്ചു പരാമർശിച്ചിരിക്കുന്നു.[4]മത്സ്യപുരാണം (അധ്യായം 272)മഗധയിലെശിശുനാഗവംശത്തിനു സമകാലികരായ, അശ്മകത്തിലെ 25 ഭരണാധികാരികളെക്കുറിച്ച് പരാമർശിക്കുന്നു